BOLLYWOOD

തന്റെ സ്വപ്‌ന പദ്ധതി ഉപേക്ഷിച്ച് ആമിര്‍ഖാന്‍?; മഹാഭാരതം സിനിമയില്‍ നിന്ന് ബോളിവുഡ് താരം പിന്‍മാറിയെന്ന് റിപ്പോര്‍ട്ടുകള്‍ 

തൊട്ടതെല്ലാം പൊന്നാക്കുന്ന ബോളിവുഡ് നടന്‍ ആമിര്‍ ഖാന്റെ സ്വപ്‌ന പദ്ധതിയായിരുന്നു മഹാഭാരതം ചിത്രം. കഴിഞ്ഞ രണ്ട് വര്‍ഷമായി ആമീര്‍ ഖാന്റെ മഹാഭാരതം ചിത്രം വാര്‍ത്തകളിലുണ്ട്. എന്നാല്‍ താരം തന്റെ സ്വപ്‌ന പദ്ധതി ഉപേക്ഷിച്ചെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ട്.

ബോളിവുഡിലെയും ഇന്ത്യന്‍ സിനിമാ രംഗത്തെ ഒന്നാം നമ്പര്‍ താരങ്ങളെ അഭിനേതാക്കളാക്കി മഹാഭാരതം വ്യത്യസ്ത ഭാഗങ്ങളാക്കി നിര്‍മ്മിക്കാനായിരുന്നു ആമിര്‍ ഖാന്റെ പദ്ധതി. എന്നാല്‍ എല്ലാ വശവും പരിശോധിച്ച് ചിത്രം ചെയ്യേണ്ടതില്ല എന്ന തീരുമാനത്തില്‍ അമീര്‍ ഖാന്‍ എത്തുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

അനുകൂലവും പ്രതികൂലവുമായേക്കാവുന്ന സംഗതികള്‍ തുലനം ചെയ്തതിന് ശേഷം മഹാഭാരതം നിര്‍മ്മിക്കേണ്ടതില്ലായെന്ന് അമീര്‍ ഖാന്‍ തീരുമാനിച്ചു. ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അത് വിവാദമാകും. ഏറ്റവും പ്രധാനമായി അദ്ദേഹം ഈ പ്രൊജക്ട് തയ്യാറാക്കിയത് സാമ്പത്തികമായി അത്ര സാധ്യമായ വലുപ്പത്തിലായിരുന്നില്ല. കൂടാതെ തന്റെ വിലപ്പെട്ട സമയത്തിലെ അഞ്ച് വര്‍ഷങ്ങള്‍ മാറ്റി വെയ്ക്കുക എന്നാല്‍ കുറഞ്ഞത് മൂന്ന് ഫീച്ചര്‍ ഫിലിമുകള്‍ നഷ്ടമാകലാണ്. അതുകൊണ്ട് ഇല്ല. മഹാഭാരതം ചെയ്യുന്നില്ല. എന്ന് ആമീര്‍ ഖാനുമായി ബന്ധപ്പെട്ട വൃത്തങ്ങളില്‍ നിന്ന് അറിയാന്‍ കഴിഞ്ഞതെന്ന് ബോളിവുഡ് ഹംഗാമ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ മഹാഭാരതം ചിത്രം ഉപേക്ഷിച്ചാലും മറ്റൊരു തരത്തില്‍ മഹാഭാരതം നിര്‍മ്മിക്കാന്‍ ആമിര്‍ ഖാന് ആഗ്രഹമുണ്ട്. വെബ്ബ് സീരിസായി മഹാഭാരതം ചെയ്യാനാണ് ആമിര്‍ ഖാന്റെ ശ്രമമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018