BOLLYWOOD

‘എല്ലാവര്‍ക്കും അറിയാമായിരുന്നു, ആരുമൊന്നും ചെയ്തില്ല’; പത്തുവര്‍ഷം മുമ്പ് മോശം പെരുമാറ്റമുണ്ടായത് നാനാ പടേക്കറില്‍ നിന്ന്; തുറന്നു പറഞ്ഞ് തനുശ്രീ ദത്ത 

NDTV
തനുശ്രീ ദത്ത 
തനുശ്രീ ദത്ത 
നാനാ പടേക്കര്‍ പോലുളളവരെ എ ലിസ്റ്റ് താരങ്ങള്‍ ഒഴിവാക്കാതെ സിനിമാ മേഖലയില്‍ സ്ത്രീ സുരക്ഷിത അന്തരീക്ഷം സാധ്യമാകുമെന്ന് തോന്നുന്നില്ലായെന്നും അവര്‍ വ്യക്തമാക്കി.

സിനിമാസെറ്റില്‍ വെച്ച് പ്രശസ്ത നടന്‍ നാനാ പടേക്കര്‍ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തലുമായി നടി തനുശ്രീ ദത്ത രംഗത്ത്. 10 വര്‍ഷം മുമ്പ് തന്നെ സെറ്റില്‍ വെച്ച് ഉപദ്രവിക്കാന്‍ ശ്രമിച്ചത് നാനാ പടേക്കറാണെന്നാണ് ബോളിവുഡ് നടി വെളിപ്പെടുത്തിയത്. നേരത്തെ തന്നെ സംഭവത്തെ കുറിച്ച് തനുശ്രീ പറഞ്ഞിട്ടുണ്ടെങ്കിലും നാന പടേക്കറുടെ പേര് പറയുന്നത് ഇതാദ്യമാണ്.

2009ല്‍ പുറത്തിറങ്ങിയ ചിത്രം ‘ഹോണ്‍ ഓക്കെ പ്ലീസി്‍’ന്റെ സെറ്റില്‍ വച്ച് നാനാ പടേക്കര്‍ പലതവണ മോശമായി പെരുമാറിയിട്ടുണ്ടെന്ന് തനുശ്രീ ദത്ത വ്യക്തമാക്കി. പത്തു വര്‍ഷങ്ങള്‍ക്കുശേഷമാണ് തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് അവര്‍ തുറന്നു പറയുന്നത്. സൂം ടിവിക്കു നല്‍കിയ അഭിമുഖത്തിലാണ് അവരുടെ വെളിപ്പെടുത്തല്‍.

നാനാ പടോക്കര്‍ സത്രീകളോട് ഏറ്റവും മോശമായി പെരുമാറുന്നയാളാണെന്ന് ഇന്‍ഡസ്ട്രീയില്‍ എല്ലാവര്‍ക്കും അറിയാം, എന്നാല്‍ ഇതുവരെ ആരും അതിനോട് പ്രതികരിച്ചിട്ടില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.

സ്ത്രീകളോട് അനാദരവോടെ പെരുമാറുന്ന നാനാ പടേക്കറിന്റെ സ്വഭാവത്തെക്കുറിച്ച് സിനിമക്കുളളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അറിയാം. അയാളുടെ പശ്ചാത്തലത്തെക്കുറിച്ചും എല്ലാവര്‍ക്കും നല്ല ധാരണയുണ്ട്. സത്രീകളോടെന്നും മോശമായിട്ടാണ് അയാള്‍ പെരുമാറിയിട്ടുളളത്.  സിനിമാ സെറ്റില്‍ സ്ത്രീകളെ അയാള്‍ തല്ലിയിട്ടുണ്ട്, പീഡിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട് , എന്നാല്‍ ഒരു പ്രസിദ്ധീകരണവും അദ്ദേഹത്തിനെതിരെ ഒന്നും പ്രസിദ്ധീകരിച്ചിട്ടില്ല
തനുശ്രീ ദത്ത

എന്തുകൊണ്ട് ഹോളിവുഡിലെ പോലെ ഇന്ത്യയിലും മീറ്റൂ ക്യാംപേയിന്‍ സംഭവിക്കുന്നില്ല എന്ന് ആളുകള്‍ ചോദിക്കുന്നു. ഒരുദശാബ്ദത്തിനു മുന്‍പ് തനിക്കെന്താണ് സംഭവിച്ചത് എന്ന് എല്ലാവരും അറിഞ്ഞാല്‍ മാത്രമേ ഇതുപോലെയുളള ക്യാംപെയിനുകള്‍ മുന്നോട്ടുപോകൂ. വിവാദത്തെപ്പറ്റി എല്ലാവരും സംസാരിച്ചെങ്കിലും അതിനെതിരെ നടപടിയെടുക്കാന്‍ ആരും തുനിഞ്ഞില്ലെന്നും തനുശ്രീ ദത്ത വ്യക്തമാക്കി.

നാനാ പടേക്കര്‍ പോലുളളവരെ എ ലിസ്റ്റ് താരങ്ങള്‍ ഒഴിവാക്കാതെ സിനിമാ മേഖലയില്‍ സ്ത്രീ സുരക്ഷിത അന്തരീക്ഷം സാധ്യമാകുമെന്ന് തോന്നുന്നില്ലായെന്നും അവര്‍ വ്യക്തമാക്കി. കഴിഞ്ഞ എട്ടുവര്‍ഷത്തിനിടയില്‍ അക്ഷയ് കുമാര്‍ നാനാ പടേക്കറിനൊപ്പം കുറെയധികം ചിത്രങ്ങള്‍ ചെയ്തു. രജനീകാന്തും അടുത്തിടെ പുറത്തിറങ്ങിയ കാലയില്‍ അയാളോടൊപ്പം അഭിനയിച്ചു. ഇങ്ങനെ വലിയ താരങ്ങള്‍ ഇത്തരം കുറ്റവാളികളോടൊപ്പം അഭിനയിച്ചാല്‍ മീടൂ ക്യംപെയ്ന്‍ പോലെയുളള പ്രവര്‍ത്തനങ്ങള്‍ എങ്ങും എത്താതെ പോവുക തന്നെ ചെയ്യുമെന്നാണ് തനുശ്രീ പറയുന്നത്.

നാനാ പടേക്കറിനെ പോലെയുളള താരങ്ങളെക്കുറിച്ച് അണിയറയില്‍ ഗോസിപ്പുകള്‍ ഉയരും. എന്നാല്‍ ഇവര്‍ക്കെതിരെ ആരും ശബ്ദമുയര്‍ത്തില്ല. കാരണം ഇവരുടെയൊക്കെ പിആര്‍ ടീം അത്ര ശക്തമാണ്. ഗ്ലാമര്‍ റോളുകള്‍ ചെയ്യുന്ന ഒരാള്‍ ജീവിതത്തിലും അതേപോലെ ആകണമെന്ന ഒരു തരം നിര്‍ബന്ധമാണ്‌!

‘ഹോണ്‍ ഓകെ പ്ലീസ്’ എന്ന ചിത്രത്തിലെ ഒരു ഗാനം ചിത്രീകരിക്കാന്‍ കരാര്‍ ഒപ്പിട്ടിരുന്നെങ്കിലും നാനാ പടേക്കറിന്റെ മോശം പെരുമാറ്റം മൂലം തനുശ്രീ ദത്ത ഗാനചിത്രീകരണത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.

ഇമ്രാന്‍ ഹഷ്മിയോടൊപ്പം അഭിനയിച്ച ‘ആഷിഖ് ബനായ’ എന്ന ചിത്രമാണ് തനുശ്രീയെ ബോളിവുഡിലും പുറത്തും പ്രശസ്തയാക്കിയത്. രാധികാ ആപ്‌തെ, റിച്ചാ ഛദ്ദ, സ്വരാ ഭാസ്‌ക്കര്‍ എന്നിവര്‍ക്കുശേഷം ബോളിവുഡില്‍ നിന്ന് ലൈംഗിക ചൂഷണത്തെപ്പറ്റി വെളിപ്പെടുത്തുന്ന നടിയാണ് തനുശ്രീ ദത്ത.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018