BOLLYWOOD

മഹിഷ്മതിയും ശിവകാമിയും നെറ്റ്ഫ്‌ലിക്‌സില്‍ പുനര്‍ജനിക്കുന്നു; ക്ലൈമാക്‌സ് ചിത്രീകരിക്കാന്‍ രാജമൗലിയും  

എസ് എസ് രാജമൗലി സംവിധാനം ചെയ്ത ബ്രഹാമാണ്ഡ ചിത്രമായ ബാഹുബലി ഇന്ത്യന്‍ സിനിമയിലെ നാഴികക്കല്ലുകളിലൊന്നായിരുന്നു. ചിത്രത്തിലെ മഹിഴ്മതി സാമ്രാജ്യവും ശിവകാമി ദേവിയും കട്ടപ്പയുമെല്ലാം പ്രേക്ഷകര്‍ ഇരു കയ്യും നീട്ടി സ്വീകരിച്ചിരുന്നു. ചിത്രത്തിലെ മഹിഴ്മതി സാമ്രാജ്യം വീണ്ടുമെത്തുകയാണ്. ‘ബാഹുബലി: ബിഫോര്‍ ദ ബിഗിനിംഗ്’ എന്നു പേരിട്ടിരിക്കുന്ന പ്രീക്വല്‍ സീരീസ് ഒരുക്കുന്നത് നെറ്റ്ഫ്‌ളിക്‌സാണ്.

ദേവ് കട്ടയും പ്രവീണ്‍ സതറുവും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന സീരീസില്‍ പ്രധാന കഥാപാത്രമായ ശിവകാമി ദേവിയായ് വേഷമിടുന്നത് ബോളിവുഡ് താരം മൃണാല്‍ താക്കൂറാണ്. രാഹുല്‍ ബോസ്, അതുല്‍ കുല്‍ക്കര്‍ണി, സിദ്ധാര്‍ത്ഥ് അറോറ, ജമീല്‍ ഖാന്‍ തുടങ്ങിയവരും സീരീസില്‍ ഉണ്ടാവും. നെറ്റ്ഫ്‌ലിക്‌സ് തന്നെയാണ് അണിയറപ്രവര്‍ത്തകരെപ്പറ്റിയുള്ള വിവരങ്ങള്‍ അറിയിച്ചത്.

ബാഹുബലി സീരീസില്‍ പുറത്തിറങ്ങിയ രണ്ടു ചിത്രങ്ങളുടെയും മുന്‍ഭാഗമായിട്ടായിരിക്കും സീരീസ് ഒരുക്കുക. ആദ്യത്തെ ചിത്രത്തിന്റെ 50 വര്‍ഷം മുന്‍പുള്ള കാലഘട്ടമായിരിക്കും ചിത്രം പറയുകയെന്ന് നിര്‍മാതാവായ പ്രസാദ് ദേവിനേനി പറഞ്ഞു.

സീരീസിന്റെ ക്ലൈമാക്‌സിലെ ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കുന്നത് രാജമൗലി തന്നെയായിരിക്കും. ശിവകാമി ദേവിയെപ്പോലെ വളരെ ശക്തമായ ഒരു കഥാപാത്രം ചെയ്യാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും രാജമൗലിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയുന്നത് വലിയ ഭാഗ്യമാണെന്നും മൃണാല്‍ താക്കൂര്‍ പറഞ്ഞു.

മൃണാല്‍ താക്കൂര്‍ 
മൃണാല്‍ താക്കൂര്‍ 

സീരീസ് ഒരുക്കുന്നത് ബാഹുബലിക്കു മുന്‍പുള്ള കഥാ പശ്ചാത്തലത്തിലായതിനാല്‍ ചിത്രം കാണാത്തവര്‍ക്കും ആസ്വദിക്കാന്‍ കഴിയുന്ന ഒന്നായിരിക്കുമെന്നും, ഇന്ത്യന്‍ സീരീസായല്ല ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ഒന്നായായിരിക്കും സീരീസ് ഒരുക്കുകയന്നും അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുണ്ട്.സീരീസ് അടുത്ത വര്‍ഷം റിലീസ് ചെയ്യുമെന്നാണ് സൂചന.

FEATURED

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018
ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  
Special Story

ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  

8 Nov, 2018
‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   
Special Story

‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   

31 Oct, 2018
നാഗേശ്വര റാവു:  ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍;  വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍;  സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 
Special Story

നാഗേശ്വര റാവു: ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍; വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍; സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 

28 Oct, 2018
 നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍
Special Story

നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍

14 Oct, 2018