BOLLYWOOD

മതത്തിനും പ്രളയത്തിനുമിടയിലെ പ്രണയകഥ, കേദാര്‍നാഥ് ട്രെയിലര്‍ എത്തി 

സുഷാന്ത് സിംഗ് രാജ്പുത് നായകനാവുന്ന ബോളിവുഡ് പ്രണയ ചിത്രം കേദാര്‍നാഥിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഉത്തരാഖണ്ഡിനെ തകര്‍ത്ത പ്രളയത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അഭിഷേക് കപൂര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ നായികയായെത്തുന്നത് സെയ്ഫ് അലി ഖാന്റെ മകള്‍ സാറ അലിഖാനാണ്.

'പ്രണയം തീര്‍ഥാടനമാണ്' എന്ന ടാഗിലൈനുമായെത്തുന്ന ചിത്രത്തില്‍ കേദാര്‍നാഥ് ക്ഷേത്രത്തിലേയ്ക്ക് തീര്‍ഥാടകരെ ചുമന്നു കൊണ്ടുപോകുന്ന മുസ്ലിം യുവാവായ ചുമട്ടുതൊഴിലാളിയുടെ വേഷമാണ് സുഷാന്ത് കൈകാര്യം ചെയ്യുന്നത്. മുസ്ലീം യുവാവും ഹിന്ദു യുവതിയും തമ്മിലുള്ള പ്രണയമാണ് ചിത്രം പറയുന്നത്. ചിത്രം ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നുവെന്ന ആരോപണവുമായി ക്ഷേത്രത്തിലെ പുരോഹിതരുടെ സംഘടനയും ബിജെപിയും പ്രതിഷേധമുയര്‍ത്തിയിരുന്നു.

ഹിന്ദു വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച്‌ ബി.ജെ.പിയുടെ മീഡിയ റിലേഷന്‍സ് സംഘത്തിലെ മുതിര്‍ന്ന അംഗമായ അജേന്ദ്ര അജയ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ ചെയര്‍മാന്‍ പ്രസൂണ്‍ ജോഷിക്ക് കത്തെഴുതിയിരുന്നു. ചിത്രത്തിന്റെ ടീസര്‍ പുറത്തുവന്നതിന് പിന്നാലെ രുദ്രപ്രയാഗ് ജില്ലയില്‍ ചിത്രം നിരോധിക്കണമെന്നാവശ്യപ്പെട്ടും പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.

റോണി സ്‌ക്രൂവാല, പ്രഗ്യ കപൂര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ കഥ എഴിതിയിരിക്കുന്നത് സംവിധായകനും കനിക ധില്ലോണും ചേര്‍ന്നാണ്. ഡിസംബര്‍ ഏഴിന് ചിത്രം റിലീസ് ചെയ്യും.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018