BOLLYWOOD

ടോം ഹാങ്ക്‌സിന്റെ ആ ‘ചോക്ലേറ്റ് ബോക്‌സ്’ ഇനി ആമിറിന്റെ കയ്യില്‍; പിറന്നാള്‍ ദിനത്തില്‍ ‘ഫോറസ്റ്റ് ഗംപ്’ റീമേക്ക് പ്രഖ്യാപിച്ച് പെര്‍ഫക്ഷനിസ്റ്റ് 

ബോളിവുഡിലെ സൂപ്പര്‍ താരങ്ങളില്‍ എന്നും വ്യത്യസ്തനായ താരമാണ് ആമിര്‍ ഖാന്‍. ആരാധകര്‍ക്കു വേണ്ടി മാസ് മസാല ചിത്രമൊരുക്കാന്‍ നില്‍ക്കാതെ അഭിനയ പ്രാധാന്യമുള്ള വ്യത്യസ്ത കഥാപാത്രങ്ങളാകാനാണ് താരം എപ്പോഴും ആഗ്രഹിക്കുന്നത്. ആ കഥാപാത്രത്തിനായി രൂപമാറ്റം വരുത്താന്‍ എത്രത്തോളം പ്രയത്‌നിക്കാനും അദ്ദേഹം തയ്യാറാണ്. 3 ഇഡിയറ്റ്‌സും പികെയും ദംഗലുമെല്ലാം അതിനുദാഹരണമാണ്.

താരത്തിന്റെ 54-ാം പിറന്നാള്‍ ദിനമായ ഇന്ന് താരം പങ്കു വെയ്ക്കുന്നതും മറ്റൊരു വ്യത്യസ്ത കഥാപാത്രമാവുന്നതിനെ കുറിച്ചാണ്. ടോം ഹാങ്ക്‌സ് നായകനായി 1994 ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ഗംപിന്റെ റീമേക്കിലാണ് താരമിനി അഭിനയിക്കുക. റീമേക്കിനെ കുറിച്ച് നേരത്തെ തന്നെ വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും ഇന്നാണ് ടോം ഹാങ്ക്‌സിന് ഓസ്‌കര്‍ പുരസ്‌കാരം നേടികൊടുത്ത ചിത്രത്തിന്റ പകര്‍പ്പവകാശം വാങ്ങിയതായി താരം അറിയിച്ചത് .

‘ലാല്‍ സിംഗ് ചദ്ധ’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. വയാകോം 18 പിക്‌ചേഴ്‌സും ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ‘ലിറ്റില്‍ സൂപ്പര്‍ സ്റ്റാര്‍’ എന്ന ചിത്രം സംവിധാനം ചെയ്ത അദ്വൈത് ചന്ദനാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിനായി 20 കിലോ കുറയ്‌ക്കേണ്ടി വരുമെന്നും ആറുമാസമായി അതിനുള്ള തയ്യാറെടുപ്പിലായിരുന്നു താനെന്നും താരം അറിയിച്ചു. സെപ്തംബറില്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കും.

വിന്‍സ്റ്റന്‍ ഗ്രൂമിന്റെ നോവലിനെ ആസ്പദമാക്കി റോബര്‍ട്ട് സെമെന്‍ക്കിസ് സംവിധാനം ചെയ്ത ചിത്രമാണ് ഫോറസ്റ്റ് ഗംപ്. ഹോളിവുഡിലെ എക്കാലത്തേയും മികച്ച നടന്മാരില്‍ ഒരാളായ ഹാങ്ക്സിന്റെ ഏറ്റവും മികച്ച പ്രകടനങ്ങളില്‍ ഒന്നായാണ് ചിത്രം വിലയിരുത്തപ്പെടുന്നത്. 1994ല്‍ പുറത്തിറങ്ങിയ അമേരിക്കന്‍ കോമഡി ഡ്രാമ ആറ് ഓസ്‌കറുകളാണ് വാരിക്കൂട്ടിയത്. മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച നടന്‍, മികച്ച അവലംബിത തിരക്കഥ, മികച്ച വിഷ്വല്‍ എഫക്ട്സ്, മികച്ച ഫിലിം എഡിറ്റിങ് എന്നിവയ്ക്കുള്ള അക്കാദമി അവാര്‍ഡുകള്‍ ഫോറസ്റ്റ് ഗംപ് നേടി.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018