BOLLYWOOD

വാച്ച്മാനില്‍ നിന്നും സൂപ്പര്‍ താരമാക്കിയ നഗരം; ‘ഫോട്ടാഗ്രാഫി’നായി ബോംബെയെ ഓര്‍ത്തെടുത്ത് നവാസുദ്ദീന്‍ സിദ്ധിഖി

നവാസുദ്ദീന്‍ സിദ്ധിഖിയെന്ന ബോളിവുഡ് അഭിനേതാവ് സിനിമയിലെ തന്റെ കരിയര്‍ തുടങ്ങിയത് 1999ല്‍ പുറത്തിറങ്ങിയ സര്‍ഫറോഷ് എന്ന ചിത്രത്തിലെ ഒരു ചെറിയ കഥാപാത്രത്തിലൂടെയായിരുന്നു. പേരില്ലാത്ത, ഒരു തീവ്രവാദിയുടെ കഥാപാത്രം. അതില്‍ അദ്ദേഹത്തെ ആരും തിരിച്ചറിഞ്ഞിരുന്നില്ല, അതുകൊണ്ട് തന്നെ പിന്നീട് വെയിറ്ററായും, പോക്കറ്റടിക്കാരനായും, ഗുണ്ടയായുമെല്ലാം അദ്ദേഹം കരിയര്‍ തുടര്‍ന്നു.

ഉത്തര്‍ പ്രദേശിലെ ഒരു ചെറിയ ഗ്രാമത്തില്‍ ജനിച്ച സിദ്ധിഖി കോളേജ് കാലഘട്ടം കഴിഞ്ഞാണ് അഭിനയത്തോട് താത്പര്യം തോന്നി നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ ചേരുന്നത്. പിന്നീട് അവിടെ നിന്ന് എല്ലാവരെയും പോലെ ബോംബെയിലെത്തി. സാധാരണക്കാരനില്‍ നിന്ന് തന്നെ സൂപ്പര്‍ താരമാക്കിയ ബോംബെ ജീവിതത്തെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ച അദ്ദേഹത്തിന്റെ കുറിപ്പ് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്.

താരം നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ ഫോട്ടോഗ്രാഫ് എന്ന ചിത്രത്തിന്റെ പ്രചരണാര്‍ഥം ‘ഹ്യൂമന്‍സ് ഓഫ് ബോംബെ’ എന്ന് ഫേസ്ബുക്ക് പേജിലാണ് സിദ്ധിഖി തന്റെ ബോംബെയെക്കുറിച്ച് കുറിപ്പെഴുതിയത്. ബോംബെ പശ്ചാത്തലമായിട്ടൊരുക്കുന്ന ചിത്രമായതിനാലാണ് അണിയറപ്രവര്‍ത്തകുടെ വ്യത്യസ്തമായ നീക്കം.

ബോംബെ തനിക്ക് വേഗം കൂടിയ നഗരമായിരുന്നുവെന്ന് താരം ഓര്‍മിക്കുന്നു. ആ വേഗത്തിനൊപ്പം ചേരാന്‍ സമയമെടുത്തു. സാമ്പത്തികമായി ബുദ്ധിമുട്ടിലായിരുന്നതിനാല്‍ കടം വാങ്ങിയാണ് ജീവിച്ചിരുന്നത്. രണ്ട് ദിവസം കഴിഞ്ഞ് നല്‍കാമെന്ന് പറഞ്ഞ് കൂട്ടുകാരുടെയടുത്ത് നിന്ന് കടം വാങ്ങുമെന്നുമെന്നും പിന്നീട് മറ്റൊരാളുടെ കയ്യില്‍ നിന്ന് വാങ്ങി ആ തുക തിരിച്ചു നല്‍കുമായിരുന്നുവെന്നും താരം ഓര്‍മിക്കുന്നു.

ചില ജോലികള്‍ ചെയ്തു. വാച്ച്മാനായി ചില സമയത്ത് മല്ലി കച്ചവടക്കാരനായി, ചിലപ്പോള്‍ ആക്ടിങ്ങ് വര്‍ക്ക്‌ഷോപ്പുകള്‍ വരെ നടത്തി, നൂറോളം ഓഡിഷനുകളില്‍ പങ്കെടുത്തു. എത്ര ചെറുതാണെങ്കിലും കിട്ടിയ എല്ലാ വേഷങ്ങളും ചെയ്തു, 10 വര്‍ഷമായിരുന്നു ഒരു ബ്രേക്ക് ത്രൂ ലഭിക്കാന്‍ വേണ്ടി വന്നത്. അത് എളുപ്പമായിരുന്നില്ല, ആ അദ്ധ്വാനം ഒട്ടും ഭംഗിയുള്ളതുമായിരുന്നില്ല, അത് അദ്ധ്വാനം മാത്രമായിരുന്നു.
നവാസുദ്ദീന്‍ സിദ്ധിഖി

'ദി ലഞ്ച് ബോക്‌സ്', 'സെന്‍സ് ഓഫ് എന്‍ എന്‍ഡിംഗ്' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം റിതേഷ് ബത്ര സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫോട്ടോഗ്രാഫ്. മുംബൈ ഗെയിറ്റ് വേ ഓഫ് ഇന്ത്യക്ക് മുന്നില്‍ ഫോട്ടോഗ്രഫറായി ജോലി ചെയ്യുന്ന വ്യക്തിയും പതിവായി ആ വഴി യാത്ര ചെയ്യുന്ന യുവതിയും തമ്മിലുള്ള പ്രണയാണ് ചിത്രം പറയുന്നത്.

ബെര്‍ലിന്‍ ഫിലിം ഫെസ്റ്റിവലില്‍ 'ബെര്‍ലിന്‍ സ്‌പെഷ്യല്‍ ഫിലിം' വിഭാഗത്തിലേക്ക് ചിത്രം തെരഞ്ഞെടുത്തിരുന്നു. സണ്‍ഡാന്‍സ് ഫിലിം ഫെസ്റ്റിവലിലേക്കും ചിത്രംപ്രദര്‍ശിപ്പിച്ചിരുന്നു. സാന്യ മല്‍ഹോത്ര,ഫാറൂക്ക് ജാഫര്‍, ഗീതാഞ്ജലി കുല്‍ക്കര്‍ണി, വിജയ് റാസ്, ജിം സര്‍ബ്, ആകാശ് സിന്‍ഹ, സഹര്‍ഷ് കുമാര്‍ ശുക്ല തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങളെ അവതരിപ്പിക്കുന്നത്. ആമസോണ്‍ സ്റ്റുഡിയോസാണ് നിര്‍മ്മാണം. ഇന്നാണ് ചിത്രം റിലീസ് ചെയ്തത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018