Business

അങ്ങനെ മോഡി സര്‍ക്കാര്‍ കാലത്ത് ചരിത്രത്തിലാദ്യമായി ബിഎസ്എന്‍എല്ലില്‍ ശമ്പളം മുടങ്ങി; അംബാനിയുടെ ജിയോയ്ക്കായി അടച്ചുപൂട്ടലിന്റെ വക്കിലെത്തിക്കുന്നുവെന്ന് ആക്ഷേപം 

പല സര്‍ക്കിളുകളിലും കഴിഞ്ഞ മൂന്ന് മാസമായി കരാര്‍ ജീവനക്കാര്‍ക്ക് ശമ്പളം ലഭിച്ചിട്ടില്ല. കേരളം, ജമ്മുകശ്മീര്‍, ഒഡീഷ സംസ്ഥാനങ്ങളിലെ ജീവനക്കാര്‍ക്ക് ശമ്പളം കൊടുത്ത് തുടങ്ങിയതായി ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ചരിത്രത്തിലാദ്യമായി 1.70 ലക്ഷം ജീവനക്കാര്‍ക്ക് മാസ ശമ്പളം നല്‍കാതെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ബിഎസ്എന്‍എല്‍. സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടര്‍ന്നാണ് ഇത്രയും ജീവനക്കാര്‍ക്ക് ഫെബ്രുവരിയിലെ ശമ്പളം വൈകിപ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. സാധാരണ നിലയില്‍ ശമ്പളം ഫെബ്രുവരി 28ന് ലഭിക്കുന്നതാണ്. സ്ഥിരം ജീവനക്കാര്‍ക്ക് പുറമെ കരാര്‍ തൊഴിലാളികളില്‍ പലര്‍ക്കും മൂന്നു മുതല്‍ ആറു മാസം വരെയുള്ള വേതനം കൊടുക്കാനുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

പല സര്‍ക്കിളുകളിലും കഴിഞ്ഞ മൂന്ന് മാസമായി കരാര്‍ ജീവനക്കാര്‍ക്ക് ശമ്പളം ലഭിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ബിഎസ്എന്‍എല്ലിലെ തൊഴിലാളി യൂണിയനുകള്‍ ടെലികോം മന്ത്രിക്ക് കത്തയച്ചു. ശമ്പളം നല്‍കാനുള്ള പണം സര്‍ക്കാര്‍ നല്‍കണമെന്നാണ് തെഴിലാളി യൂണിനുകളുടെ ആവശ്യം. എന്നാല്‍ കേരളം, ജമ്മുകശ്മീര്‍, ഒഡീഷ സംസ്ഥാനങ്ങളിലെ ജീവനക്കാര്‍ക്ക് ശമ്പളം കൊടുത്ത് തുടങ്ങിയതായി ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഫണ്ട് വരുന്നതിനനുസരിച്ച് ശമ്പളം കൊടുത്ത് തുടങ്ങുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സര്‍ക്കാരില്‍ നിന്ന് ഫണ്ട് ലഭിക്കാത്തതാണ് ജീവനക്കാര്‍ക്കുള്ള ശമ്പളം വൈകുന്നത്. കമ്പനിയ്ക്ക ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യൂണിയന്‍ നേരത്തെയും ടെലകോം മന്ത്രി മനോജ് സിന്‍ഹയ്ക്ക് കത്തെഴുതിയിരുന്നു. ബിഎസ്എന്‍എലിനോട് അടച്ചു പൂട്ടല്‍ ഉള്‍പ്പടെയുള്ള വഴികളെക്കുറിച്ച് ആലോചിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതായി നേരത്തെ റിപ്പോര്‍ട്ട് വന്നിരുന്നു. എന്നാല്‍ അടച്ചുപൂട്ടുമെന്ന റിപ്പോര്‍ട്ടുകളെ തള്ളിക്കൊണ്ട് ബിഎസ്എന്‍എല്‍ രംഗത്തെത്തിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ മുകേഷ് അംബാനിയുടെ ജിയോയ്ക്ക് അനുകൂലമായ നിലപാടുകളാണ് എടുക്കുന്നതെന്നും, ബിഎസ്എന്‍എല്ലിനെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നുമാണ് റിപ്പോര്‍ട്ട്.

റിലയന്‍സ് ജിയോയുടെയും മറ്റ് സ്വകാര്യ കമ്പനികളുടെയും വരവോടെ കമ്പനി വലിയ നഷ്ടത്തിലായ സാഹചര്യത്തില്‍ അടച്ചു പൂട്ടുന്നതുള്‍പ്പെടെയുള്ള എല്ലാ സാധ്യതകളും തേടാന്‍ സര്‍ക്കാര്‍ ബിഎസ്എന്‍എല്ലിനെ അറിയിച്ചിരുന്നുവെന്നായിരുന്നു നേരത്തെ പുറത്തു വന്ന വാര്‍ത്തകള്‍.

2017-18 വര്‍ഷത്തെ കണക്കുകളനുസരിച്ച് 31,287 കോടി രൂപയാണ് ബിഎസ്എന്‍എല്ലിന്റെ നഷ്ടം കണക്കാക്കിയിരിക്കുന്നത്. അടച്ചു പൂട്ടലിന് പുറമെ സ്വകാര്യവത്കരണം, ഓഹരി വിറ്റഴിക്കല്‍ തുടങ്ങിയ നിര്‍ദേശങ്ങളുമുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്. രണ്ടുവര്‍ഷത്തിലധികമായി ബിഎസ്എന്‍എല്‍ 4ജിയിലേക്ക് മാറുന്ന നടപടിക്രമം പൂര്‍ത്തീകരിക്കിയിട്ടില്ല അതേസമയം സ്വകാര്യ സംരംഭങ്ങള്‍ക്ക് 4ജി അനുവദിക്കുകയും ചെയ്തു. കേന്ദ്രത്തിന്റെ തെറ്റായ നയങ്ങളാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ബിഎസ്എന്‍എല്‍ തൊഴിലാളി യൂണിയനുകള്‍ ആരോപിക്കുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018