National

ജിയോക്ക് വേണ്ടി ബിഎസ്എന്‍എല്ലിനെ തളര്‍ത്തി, ഇനി അടച്ചുപൂട്ടിക്കോ എന്ന് കേന്ദ്ര സര്‍ക്കാര്‍

പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്ലിനോട് അടച്ചു പൂട്ടല്‍ അടക്കമുള്ള വഴി ആലോചിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം. റിലയന്‍സ് ജിയോയുടെയും മറ്റ് സ്വകാര്യ കമ്പനികളുടെയും വരവോടെ കമ്പനി വലിയ നഷ്ടത്തിലായ സാഹചര്യത്തിലാണ് അടച്ചു പൂട്ടുന്നതുള്‍പ്പെടെയുള്ള എല്ലാ സാധ്യതകളും തേടാന്‍ സര്‍ക്കാര്‍ ബിഎസ്എന്‍എല്ലിനെ അറിയിച്ചിരിക്കുന്നത്.

ടെലികോം സെക്രട്ടറി അരുണ സുന്ദര്‍രാജുമായി ബിഎസ്എന്‍എല്‍ ഉന്നതര്‍ നടത്തിയ യോഗത്തെ തുടര്‍ന്നാണ് ഇത്തരത്തിലൊരു നിര്‍ദ്ദേശം മുന്നോട്ടുവച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അതേ സമയം കേന്ദ്രത്തിന്റെ തെറ്റായ നയങ്ങളാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ബിഎസ്എന്‍എല്‍ തൊഴിലാളി യൂണിയനുകള്‍ ആരോപിക്കുന്നത്. റിലയന്‍സിന് എതിരാളിയാവാതിരിക്കാനാണ് ബിഎസ്എന്‍എല്ലിന് 4ജി സ്പെക്ട്രം അനുവദിച്ചു നല്‍കുന്നതില്‍ കാലതാമസം വരുത്തുന്നതെന്നും മുന്‍പ് തൊഴിലാളി യുണിയനുകള്‍ ആരോപിച്ചിരുന്നു.

രണ്ടുവര്‍ഷത്തിലധികമായി ബിഎസ്എന്‍എല്‍ 4ജിയിലേക്ക് മാറുന്ന നടപടിക്രമം പൂര്‍ത്തീകരിക്കിയിട്ടില്ല അതേസമയം സ്വകാര്യ സംരംഭങ്ങള്‍ക്ക് 4ജി അനുവദിക്കുകയും ചെയ്തു. ഇത് സര്‍ക്കാരിന്റെ ഇരട്ടത്താപ്പാണെന്ന് നേരത്തെ തന്നെ ആരോപണമുണ്ട്.

അടച്ചുപൂട്ടല്‍ ഉപാധിയല്ലെങ്കില്‍ നവീകരണം, സ്വകാര്യവത്കരണം എന്നിവ ആലോചിക്കാനും നിര്‍ദേശമുണ്ട്. 2017-18 വര്‍ഷത്തെ കണക്കുകളനുസരിച്ച് 31,287 കോടി രൂപയാണ് ബിഎസ്എന്‍എല്ലിന്റെ നഷ്ടം കണക്കാക്കിയിരിക്കുന്നത്. സ്ഥാപനത്തിന്റെ കൈവശമുള്ള സ്ഥലങ്ങളും കെട്ടിടങ്ങളും വില്‍പന നടത്തുക വഴി 15,000 കോടി രൂപയെങ്കിലും നേടാനാകും. ഇത് രണ്ടോ മൂന്നോ വര്‍ഷം കൊണ്ട് യാഥാര്‍ഥ്യമാക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

യോഗത്തില്‍ ബിഎസ്എന്‍എല്‍ ചെയര്‍മാന്‍ അനുപം ശ്രീവാസ്തവ സ്ഥാപനത്തിന്റെ നിലവിലുള്ള സ്ഥിതി സംബന്ധിച്ച വിശദാംശങ്ങള്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ കാലയളവുമായി താരതമ്യപ്പെടുത്തുമ്പോള്‍ സാമ്പത്തിക സ്ഥിതി മെച്ചമുണ്ടെങ്കിലും റിലയന്‍സ് ജിയോ അടക്കമുയര്‍ത്തുന്ന വെല്ലുവിളിയാണ് പ്രതിസന്ധി രൂക്ഷമാക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ബിഎസ്എന്‍എല്ലിലെ ജീവനക്കാരുടെ എണ്ണവും പ്രായക്കൂടുതലും സ്ഥാപനം നേരിടുന്ന വലിയ വെല്ലുവിളികളാണെന്നാണ് സര്‍ക്കാര്‍ നിലപാട്. സ്വയം വിരമിക്കല്‍ പദ്ധതിയോ വിരമിക്കല്‍ പ്രായം 60 ല്‍ നിന്ന് 58 ആക്കിയോ ഇതിന് പരിഹാരം കാണണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. 2019-20 വര്‍ഷം വിരമിക്കല്‍ പ്രായംകുറയ്ക്കുകയാണെങ്കില്‍ മാത്രം 30,000 കോടി രൂപ ലാഭിക്കാമെന്നാണ് വാദം. 56-60 വയസ് പ്രായമുള്ള ജീവനക്കാരെ ലക്ഷ്യംവച്ച് സ്വയം വിരമിക്കല്‍ പദ്ധതി നടപ്പിലാക്കിയാല്‍ 67,000 ജീവനക്കാര്‍ ആ പട്ടികയില്‍ പെടും.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018