CRICKET

‘എന്നെ ഒസാമയെന്ന് വിളിച്ച് അധിക്ഷേപിച്ചു’; ഓസ്‌ട്രേലിയന്‍ താരത്തില്‍ നിന്നുണ്ടായ അനുഭവം വെളിപ്പെടുത്തി മൊയീന്‍ അലി  

മൊയീന്‍ അലി
മൊയീന്‍ അലി
അധിക്ഷേപങ്ങള്‍ക്കും മോശം പെരുമാറ്റത്തിനും ക്രിക്കറ്റ് ലോകത്ത് ഏറെ ആരോപണങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട് ഓസ്‌ട്രേലിന്‍ ടീമിന്.

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമില്‍ നിന്നുണ്ടായ മോശം അനുഭവം വെളിപ്പെടുത്തി ഇംഗ്ലീഷ് ഓള്‍ റൗണ്ടര്‍ മൊയീന്‍ അലി. 2015ല്‍ കാര്‍ഡിഫില്‍ നടന്ന ആഷസ് ടെസ്റ്റിനിടെയാണ് തന്നെ ഞെട്ടിച്ച അനുഭവമുണ്ടായതെന്ന് മൊയീന്‍ അലി പറഞ്ഞു. ദ ടൈംസില്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിക്കുന്ന ആത്മകഥയിലൂടെയായിരുന്നു 31കാരന്‍ താരത്തിന്റെ വെളിപ്പെടുത്തല്‍.

എന്റെ വ്യക്തിപരമായ പ്രകടനമെടുത്താല്‍ അനുഭവമെടുത്താല്‍ മികച്ചതായിരുന്നു ആദ്യത്തെ ആഷസ് ടെസ്റ്റ്. പക്ഷെ എന്റെ ശ്രദ്ധ മാറ്റിക്കളഞ്ഞ ഒരു അനുഭവം അതിനിടെയുണ്ടായി. മൈതാനത്ത് വെച്ച് ഒരു ഓസ്‌ട്രേലിയന്‍ കളിക്കാരന്‍ എന്റെ നേരെ തിരിഞ്ഞിട്ട് പറഞ്ഞു, ‘അത് പിടിച്ചോ ഒസാമ’. ക്രിക്കറ്റ് മൈതാനത്ത് അത്രയ്ക്ക് ദേഷ്യം വന്ന ഒരു അനുഭവം മുന്‍പുണ്ടായിട്ടില്ല.  
മൊയീന്‍ അലി  

ആ കളിക്കാരന്‍ എന്നെ ഒസാമയെന്ന് വിളിച്ചതിനേക്കുറിച്ച് ഞാന്‍ മറ്റ് രണ്ടുപേരോട് പറഞ്ഞു. ഞങ്ങളുടെ കോച്ച് ട്രെവര്‍ ബെയ്‌ലിസ് ഓസ്‌ട്രേലിയന്‍ പരിശീലകന്‍ ഡാരന്‍ ലേമാനെ സംഭവം അറിയിച്ചു. ലേമാന്‍ ആ കളിക്കാരനോട് ചോദിച്ചു. 'നിങ്ങള്‍ മൊയീനെ ഒസാമയെന്ന് വിളിച്ചോ'. ആ കളിക്കാരന്‍ അത് നിഷേധിച്ചു. 'ഇല്ല, അത് പിടിച്ചോ പാര്‍ട് ടൈമര്‍ എന്നാണ് ഞാന്‍ പറഞ്ഞത്' എന്നായിരുന്നു മറുപടി. താന്‍ അതറിഞ്ഞപ്പോള്‍ ആശ്ചര്യപ്പെട്ടുപോയെന്നും മൊയീന്‍ അലി വ്യക്തമാക്കി.

ഒസാമ, പാര്‍ട് ടൈമര്‍ എന്നീ വാക്കുകള്‍ക്കിടയില്‍ ഒരു ലോകത്തിന്റെ വ്യത്യാസമുണ്ട്. പാര്‍ട് ടൈമര്‍ എന്ന വാക്ക് ഒസാമയായി ഞാന്‍ തെറ്റിദ്ധരിക്കില്ലെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നെങ്കിലും ആ വിശദീകരണം കൊണ്ട് എനിക്ക് തൃപ്തിപ്പെടേണ്ടി വന്നു. അതുകൊണ്ട് മത്സരത്തില്‍ പിന്നീട് ഞാന്‍ കടുത്ത ദേഷ്യത്തിലായിരുന്നു.  
മൊയീന്‍ അലി  

പക്ഷെ വിജയത്തിനുള്ള ശേഷമുള്ള കാര്‍ഡിഫിലെ കാണികളുടെ പ്രതികരണം എനിക്ക് ആശ്വസമായി. ആ ഓസ്‌ട്രേലിയന്‍ കളിക്കാരന്‍ ആരുടേയും പ്രതിനിധിയല്ലെന്ന് എനിക്ക് ബോധ്യപ്പെട്ടു. ജീവിതത്തില്‍ കളിച്ചതില്‍ താന്‍ ഇഷ്ടപ്പെടാത്ത ടീം ഓസ്‌ട്രേലിയയാണെന്നും മൊയീന്‍ അലി തുറന്നടിച്ചു.

ഇടംകൈയന്‍ ബാറ്റ്‌സ്മാനും ഓഫ് സ്പിന്നറുമായ മൊയീന്‍ അലിയുടെ പ്രകടനം 2015 ആഷസ് പരമ്പരയില്‍ നിര്‍ണായകമായിരുന്നു.

പന്തില്‍ കൃത്രിമം കാണിച്ചതിന് വിലക്ക് ലഭിച്ച മുന്‍ ഓസീസ് ക്യാപ്റ്റന്‍, സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, കാമറോണ്‍ ബാന്‍ക്രോഫ്റ്റ് എന്നിവരോട് തനിക്ക് സഹതാപം ഇല്ലെന്നും മൊയീന്‍ അലി വ്യക്തമാക്കി.

അലിയുടെ വെളിപ്പെടുത്തല്‍ അതീവഗൗരവമായി കാണുന്നെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ വക്താവ് പ്രസ്താവിച്ചു.

ഇത്തരത്തിലുള്ള പ്രകടനങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് മാത്രമല്ല അവയ്ക്ക് ഞങ്ങളുടെ കളിയില്‍ സ്ഥാനമില്ല. ഈ വിഷയം ആതീവഗൗരവതരമായെടുക്കുന്നു. ഇംഗ്ലീഷ് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡുമായി സംസാരിച്ച ആരോപിക്കപ്പെട്ട സംഭവത്തില്‍ അടിയന്തിരമായി വ്യക്തത കൊണ്ടുവരും.  
ക്രിക്കറ്റ് ഓസ്‌ട്രേലിയ   

തങ്ങള്‍ക്ക് രാജ്യത്തെ പ്രതിനിധീകരിച്ചുകൊണ്ടുള്ള വ്യക്തമായ മൂല്യങ്ങളും പെരുമാറ്റ രീതിയുമുണ്ടെന്നും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് പറഞ്ഞു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018