CRICKET

ബ്രാഡ്മാന്‍ ആവറേജിനോടടുത്ത് ധോണി; ഏഷ്യാകപ്പിനിറങ്ങുക ടൂര്‍ണമെന്റ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ബാറ്റിങ് ശരാശരിയുമായി  

ധോണി
ധോണി
കോഹ്‌ലിയുടെ അഭാവത്തില്‍ നീലപ്പടയെ നയിക്കുന്ന രോഹിത് ശര്‍യ്ക്ക് ധോണിയുടെ സാന്നിധ്യം ഗുണകരമാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ഏഷ്യാകപ്പില്‍ മഹേന്ദ്ര സിങ് ധോണിയിറങ്ങുക ഡോണ്‍ ബ്രാഡ്മാനിനോടടുത്ത ബാറ്റിങ് ശരാശരിയുമായി. 95.16 ആണ് മുന്‍ ഇന്ത്യന്‍ നായകന്റെ ബാറ്റിങ് ആവറേജ്. ടൂര്‍ണമെന്റിലെ ഏറ്റവും ഉയര്‍ന്ന ബാറ്റിങ് ശരാശരിയാണിത്.

അവസാനത്തെ ഏഴ് ഏഷ്യാകപ്പ് ഇന്നിങ്‌സുകളിലും എംഎസ്എഡി തോല്‍വി അറിഞ്ഞിട്ടില്ല. ഏഴ് മത്സരങ്ങളില്‍ നിന്ന് 113 റണ്‍സെടുത്ത ധോണിയുടെ സ്‌ട്രൈക് റേറ്റ് 213.21 ആണ്. ഏഷ്യാകപ്പ് ടൂര്‍ണമെന്റില്‍ 500ന് മുകളില്‍ സ്‌കോര്‍ ചെയ്തവരില്‍ ഏറ്റവും ഉയര്‍ന്നതാണ് ധോണിയുടെ ആവറേജായ 95.16

നിലവില്‍ കളിക്കുന്നവരില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ നായകനായതിന്റെ റെക്കോഡും ധോണിക്ക് തന്നെയാണ്. 13 മത്സരങ്ങള്‍ ക്യാപ്റ്റന്‍ കൂളിന്റെ കീഴില്‍ ഇന്ത്യ ഏഷ്യാകപ്പില്‍ കളിച്ചു. 28 തവണ ലങ്കയെ നയിച്ച മഹേള ജയവര്‍ധനയാണ് എക്കാലത്തെയും കണക്കെടുത്താല്‍ മുമ്പില്‍.

ഇംഗ്ലണ്ട് പര്യടനത്തിലെ ഏകദിനപരമ്പരയില്‍ ധോണിയുടെ പ്രകടനം മോശമാണെന്ന വിമര്‍ശനമുയര്‍ന്നിരുന്നു. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ നിറം മങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-1ന് തോറ്റു.

അനുകൂല സാഹചര്യം മുതലെടുത്ത് വിമര്‍ശകരുടെ വായടപ്പിക്കാനും 2019 ലോകകപ്പ് ടീമില്‍ ഇടം ഉറപ്പിക്കാനുമുള്ള അവസരം കൂടിയാണ് ധോണിക്ക് ഏഷ്യാകപ്പ്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018