CRICKET

‘മിണ്ടുന്നില്ല, ശിക്ഷ കിട്ടിയേക്കും’; അംപയറിങ്ങ് പിഴവുകളില്‍ അമര്‍ഷം പ്രകടിപ്പിച്ച് ധോണി  

ധോണി
ധോണി
അംപയറിങ് തീരുമാനത്തേക്കുറിച്ചുള്ള ഏത് വിമര്‍ശനങ്ങള്‍ക്കും ഐസിസി കടുത്ത നടപടിയാണ് സ്വീകരിക്കുക.

അംപയര്‍മാരുടെ അബദ്ധങ്ങള്‍ കൂടി നിറഞ്ഞതായിരുന്നു ഏഷ്യാകപ്പിലെ ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ ആവേശപ്പോരാട്ടം. ദുബായ് അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ വെച്ച് നടന്ന മത്സരത്തില്‍ അകാരണമായാണ് മത്സരത്തിലെ ക്യാപ്റ്റനായ ധോണിക്കും ദിനേഷ് കാര്‍ത്തിക്കിനും പുറത്തുപോകേണ്ടി വന്നത്.

ധോണിയും കാര്‍ത്തിക്കും പുറത്തുപോയ ലെഗ് ബിഫോര്‍ വിക്കറ്റുകള്‍ യഥാര്‍ത്ഥത്തില്‍ സ്റ്റംപ് തൊടാതെ പോയ പന്തുകളിലായിരുന്നു. ടിവി റീപ്ലേകളില്‍ ഇത് വ്യക്തമായി കാണിക്കുകയും ചെയ്തു. ഓണ്‍ ഫീല്‍ഡ് അംപയര്‍മാരായ ഗ്രിഗറി ബ്രാത്ത്‌വെയ്റ്റ് (വെസ്റ്റ് ഇന്‍ഡീസ്) അനിസുര്‍ റഹ്മാന്‍ (ബംഗ്ലാദേശ്) എന്നീ രണ്ട് പേര്‍ക്കും തെറ്റുപറ്റി. അംപയറിങ് പിഴവുകളില്‍ ധോണി കടുത്ത അമര്‍ഷം പ്രകടിപ്പിക്കുകയും ചെയ്തു.

രണ്ട് റണ്ണൗട്ടുകളും മറ്റ് ചില സംഗതികളുമുണ്ടായി, പക്ഷെ ഞങ്ങള്‍ക്ക് അതിനേക്കുറിച്ച് പറയാന്‍ കഴിയില്ല. കാരണം അതിന്റെ പേരില്‍ പിഴശിക്ഷ വാങ്ങിക്കാന്‍ എനിക്ക് താല്‍പര്യമില്ല.  
ധോണി  

ഇടവേള ഓഫ് സ്പിന്നറായ ജാവേദ് അഹ്മാദിയുടെ പന്തിലാണ് അകാരണമായി ധോണി പുറത്തായത്. മൊഹമ്മദ് നബിയുടെ ബോളില്‍ കാര്‍ത്തിക് പുറത്തായത് അതിലും വലിയ അംപയറിങ് അബദ്ധത്തിലാണ്. ലെഗ്സ്റ്റംപില്‍ നിന്ന് രണ്ട് അടിയോളം അകലെയായിരുന്നു പന്തിന്റെ മാര്‍ഗം. കേദാര്‍ യാദവിന്റെ റണ്ണൗട്ടും നിര്‍ഭാഗ്യമായി.

സമനലയിലൊതുക്കിയ അഫ്ഗാന്‍ ടീമിനെ മിസ്റ്റര്‍ ഡിപന്‍ഡെബിള്‍ പ്രശംസിച്ചു. അഫ്ഗാന്‍ ക്രിക്കറ്റ് ഒരുപാട് പുരോഗമിച്ചു. അവര്‍ വളരെ മികച്ച രീതിയില്‍ ബോളിങ്ങും ബാറ്റിങ്ങും നടത്തി. ഫീല്‍ഡിങ്ങും ഏറെ മികച്ചതായിരുന്നു. റാങ്കിങ്ങില്‍ ഉയര്‍ന്നുവരുന്ന ടീമാണ് അഫ്ഗാനെന്നും ധോണി ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ സ്‌ക്വാഡ് അത്ര ശക്തമായിരുന്നില്ല. ഈ വിക്കറ്റിന് വേണ്ടത്ര സ്പിന്നര്‍മാരും ഉണ്ടായിരുന്നില്ലെന്നും ധോണി വ്യക്തമാക്കി.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018