CRICKET

ഇനി സച്ചിനില്ല; കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ബ്രാന്‍ഡ് അബാസിഡര്‍ മോഹന്‍ലാല്‍ 

ഇത്രയും കാലം ബ്ലാസ്‌റ്റേഴ്‌സിന്റെ ഐക്കണായിരുന്ന സച്ചിന്‍ ഓഹരികള്‍ വിറ്റഴിച്ച് ബ്ലാസ്‌റ്റേഴ്‌സുമായുള്ള ബന്ധം അവസാനിപ്പിച്ചതോടെയാണ്‌ മോഹന്‍ലാല്‍ ചുമതലയേല്‍ക്കുന്നത്. അതുകൊണ്ടുതന്നെ ഈ മാസം തുടങ്ങുന്ന ഐഎസ്എല്ലിന്റെ അഞ്ചാം സീസണില്‍ ബ്ലാസ്റ്റേഴ്സിനൊപ്പം സച്ചിനുണ്ടാകില്ല.

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ബ്രാന്‍ഡ് അബാസിഡറായി മോഹന്‍ലാല്‍. ഏറ്റവും സന്തോഷകരമായ നിമിഷമെന്നാണ് മോഹന്‍ലാല്‍ ഇതിനെ കുറിച്ച് പ്രതികരിച്ചത്. ബ്ലാസ്റ്റേഴ്‌സിന്റെ 20 ശതമാനം ഓഹരികള്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ വില്‍ക്കുകയും ടീമിന്റെ ഉടമസ്ഥാവകാശം തെലുങ്ക് നടന്‍മാരായ ചിരഞ്ജീവി, നാഗാര്‍ജുന, നിര്‍മ്മാതാവ് അല്ലു അരവിന്ദ്, വ്യവസായി നിമ്മഗഡ പ്രസാദ് എന്നിവര്‍ ചേര്‍ന്നുള്ള ഐക്വസ്റ്റ് ഗ്രൂപ്പ് ഏറ്റെടുത്ത പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം

ഇത്രയും കാലം ബ്ലാസ്‌റ്റേഴ്‌സിന്റെ ഐക്കണായിരുന്ന സച്ചിന്‍ ഓഹരികള്‍ വിറ്റഴിച്ച് ബ്ലാസ്‌റ്റേഴ്‌സുമായുള്ള ബന്ധം അവസാനിപ്പിച്ചതോടെയാണ്‌ മോഹന്‍ലാല്‍ ചുമതലയേല്‍ക്കുന്നത്. അതുകൊണ്ടുതന്നെ ഈ മാസം തുടങ്ങുന്ന ഐഎസ്എല്ലിന്റെ അഞ്ചാം സീസണില്‍ ബ്ലാസ്റ്റേഴ്സിനൊപ്പം സച്ചിനുണ്ടാകില്ല.

തന്റെ കൈവശമുണ്ടായിരുന്ന 20% ഓഹരികള്‍ വിറ്റെന്ന കാര്യം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് ജീവിതത്തിലെ അവിഭാജ്യ ഘടകമായിരുന്നുവെന്നും ഹൃദയം എപ്പോഴും ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്സുമായി വൈകാരിക ബന്ധമുണ്ടെങ്കിലും ഇപ്പോള്‍ ഓഹരികള്‍ വില്‍ക്കാനുളള സമയമായെന്ന തീരുമാനത്തില്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ എത്തിച്ചേരുകയായിരുന്നുവെന്നാണ് ഐഎസ്എല്‍ വൃത്തങ്ങള്‍ അറിയിച്ചത്.

2014ല്‍ പ്രസാദ് വി പോട്ലുരിയും സച്ചിനും ചേര്‍ന്നാണ് ബ്ലാസ്റ്റേഴ്സ് വാങ്ങിയത്. സഹ ഉടമസ്ഥനായിരുന്ന സച്ചിന്റെ പേരില്‍ 40 ശതമാനം ഓഹരിയാണുണ്ടായിരുന്നത്. 2015ല്‍ പോട്ലുരിയുടെ പിവിപി കമ്പനി ഓഹരികള്‍ വിറ്റു. നാഗാര്‍ജുന, ചിരഞ്ജീവി, അല്ലു അരവിന്ദ്, നിമ്മഗഡ പ്രസാദ് എന്നിവരുടെ ഐക്വസ്റ്റ് ഗ്രൂപ്പാണ് ഓഹരികള്‍ വാങ്ങിയത്. തന്റെ 20 ശതമാനം ഓഹരികളും സച്ചിന്‍ കൈമാറിയിരുന്നു. ഇതില്‍ ശേഷിക്കുന്ന 20 ശതമാനം ഓഹരികള്‍കൂടി കൈമാറിയതോടെയാണ് ക്ലബ്ബിന്റെ പൂര്‍ണ ഉടമസ്ഥാവകാശം ഐക്വസ്റ്റ് ഗ്രൂപ്പിനായത്. ഇതാണ് സച്ചിന്‍ പൂര്‍ണ്ണമായി മാറുകയും പകരം പുതിയ അംബാസഡര്‍ ചുമതലയേല്‍ക്കാനും കാരണമായത്. ഈ മാസം 29ന് എടികെയ്ക്ക് എതിരെയാണ് അഞ്ചാം സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018