CRICKET

ഐസിസി ഏകദിന റാങ്കിങ്: നില മെച്ചപ്പെടുത്തി രോഹിതും ധവാനും; റാഷിദ് ഖാന്‍ ഏറ്റവും മികച്ച ഓള്‍ റൗണ്ടര്‍  

രോഹിതും ധവാനും
രോഹിതും ധവാനും

ഏഷ്യാകപ്പിന് ശേഷമുള്ള ഏകദിനറാങ്കിങ് പുറത്തുവിട്ട് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍. ഇന്ത്യ ജേതാക്കളായ ഏഷ്യാകപ്പ് പ്രകടനത്തിലൂടെ രോഹിത് ശര്‍മയും ശിഖര്‍ ധവാനും റാങ്കിങ്ങ് മെച്ചപ്പെടുത്തി. വിരാട് കോഹ്‌ലിയുടെ അഭാവത്തില്‍ നീലപ്പടയെ നയിച്ച ശര്‍മ ബാറ്റിങ് റാങ്കിങ്ങില്‍ കരിയര്‍ ബെസ്റ്റായ രണ്ടാം സ്ഥാനം വീണ്ടെടുത്തു. ഈ വര്‍ഷം ജൂലൈയിലാണ് രോഹിത് ആദ്യമായി രണ്ടാം റാങ്കില്‍ എത്തിയത്. ഒന്നാം സ്ഥാനത്തുള്ള കോഹ്‌ലിയ്ക്ക് 884 പോയിന്റും ശര്‍മയ്ക്ക് 842 പോയിന്റുമാണുള്ളത്.

ഏഷ്യാകപ്പില്‍ 317 റണ്‍സ് ശര്‍മ ആകെ സ്‌കോര്‍ ചെയ്തപ്പോള്‍ ധവാന്‍ 342 റണ്‍സ് അടിച്ചുകൂട്ടി. ശിഖര്‍ നാല് റാങ്കുകള്‍ മറികടന്ന് അഞ്ചാമത് എത്തുകയും ചെയ്തു. അഫ്ഗാനിസ്ഥാനെതിരായ സൂപ്പര്‍ ഫോറിലെ അവസാനമത്സരത്തില്‍ ഇരുവര്‍ക്കും വിശ്രമം അനുവദിച്ചിരുന്നു. പാകിസ്താനെതിരെയുള്ള ഇരുവരുടെയും പ്രകടനം ടൂര്‍ണമെന്റിലെ ഹൈലൈറ്റുകളില്‍ ഒന്നായി. 210 റണ്‍സിന്റെ പാട്ണര്‍ഷിപ്പാണ് ഇന്ത്യന്‍ ഓപ്പണര്‍മാര്‍ അയല്‍ക്കാര്‍ക്കെതിരെ സ്ഥാപിച്ചത്. ശര്‍മ 111 റണ്‍സും ധവാന്‍ 114 ഉം സ്‌കോര്‍ ചെയ്തു.

സ്പിന്നര്‍ കുല്‍ദീപ് യാദവാണ് ഏഷ്യാകപ്പ് പ്രകടനത്തിലൂടെ വ്യക്തിഗതനേട്ടമുണ്ടാക്കിയ മറ്റൊരു ഇന്ത്യന്‍ കളിക്കാരന്‍. കരിയര്‍ ബെസ്റ്റ് പൊസിഷനായ മൂന്നാം റാങ്കിലാണ് കുല്‍ദിപ് യാദവ് ഇപ്പോള്‍. ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ മൂന്ന് പേരില്‍ ഒരാളാണ് കുല്‍ദീപ്. ബംഗ്ലാ ഫാസ്റ്റ്‌ബോളര്‍ മുസ്താഫിസുര്‍ റഹ്മാന്‍, അഫ്ഗാനിസ്ഥാന്‍ ലെഗ് സ്പിന്നര്‍ റാഷിദ് ഖാന്‍ എന്നിവര്‍ക്കൊപ്പം കുല്‍ദീപ് ടൂര്‍ണമെന്റില്‍ പത്ത് വിക്കറ്റ് നേട്ടം കരസ്ഥമാക്കിയിരുന്നു.

ലോകത്തെ ഏറ്റവും മികച്ച ഓള്‍ റൗണ്ടര്‍ സ്ഥാനത്തേക്ക് റാഷിദ് ഖാന്‍ നടന്നുകയറിയിരിക്കുന്നത് പുതിയ ചരിത്രം സൃഷ്ടിച്ചാണ്. മുന്‍ ബംഗ്ലാ ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസനെയാണ് റാഷിദ് ഖാന്‍ ഒന്നാം സ്ഥാനത്ത് നിന്ന് മാറ്റിയത്. ആദ്യമായി ഒന്നാം റാങ്ക് നേടുന്ന അഫ്ഗാന്‍ താരം, ഒന്നാം സ്ഥാനം നേടുന്ന 32-ാമത് താരം എന്നീ നേട്ടങ്ങളും റാഷിദ് കരസ്ഥമാക്കി. ഒറ്റയടിക്ക് ആറ് പേരെയാണ് അഫ്ഗാന്‍ ഓള്‍ റൗണ്ടര്‍ മറികടന്നത്. ഏഷ്യാകപ്പിലെ ബോളിങ് പ്രകടനത്തോടെ റാഷിദ് 800 പോയിന്റ് മാര്‍ക് മറികടന്നു. 87 റണ്‍സ് നേടുകയും ചെയ്തതോടെ ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങ്ങില്‍ തന്റെ കരിയര്‍ ബെസ്റ്റായ 97-ാമത് സ്ഥാനത്തും റാഷിദ് എത്തി.

ടീം റാങ്കിങ്ങില്‍ അഫ്ഗാന്‍ അഞ്ച് പോയിന്റുകള്‍ നേടിയപ്പോള്‍ പാകിസ്താനും ശ്രീലങ്കയ്ക്കും മൂന്ന് പോയിന്റുകള്‍ വീതം നഷ്ടമായി. ഒരു പോയിന്റ് നേടിയെങ്കിലും ഇന്ത്യ ഇംഗണ്ടിന് പുറകില്‍ രണ്ടാം സ്ഥാനത്ത് തുടരുകയാണ്.

ഐസിസി ടീം റാങ്കിങ്

1 ഇംഗ്ലണ്ട് -127 പോയിന്റ്

2 ഇന്ത്യ - 122(+1)

3 ന്യൂസിലന്‍ഡ് - 112

4 ദക്ഷിണാഫ്രിക്ക - 110

5 പാകിസ്താന്‍ - 101 (-3)

6 ഓസ്‌ട്രേലിയ - 100

7 ബംഗ്ലാദേശ് - 92(-)

8 ശ്രീലങ്ക - 77 (-3)

9 വെസ്റ്റ് ഇന്‍ഡീസ് - 69

10 അഫ്ഗാനിസ്ഥാന്‍ - 69 (+5)

11 സിംബാബ്‌വേ - 53

12 അയര്‍ലന്‍ഡ് - 39

13 സ്‌കോട്‌ലന്‍ഡ് - 33

14 യുഎഇ - 21

ഒരു ഏകദിനമത്സരം കൂടി കളിക്കുന്നതോടെ നേപ്പാളും രണ്ട് മത്സരങ്ങളോടെ നെതര്‍ലാന്റ്‌സും ഐസിസി റാങ്കിങ് പട്ടികയില്‍ ഇടം നേടും.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018