CRICKET

ഗുഡ്‌ബൈ ഡിജെ!; ബ്രാവോ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു  

ബ്രാവോ
ബ്രാവോ

വെസ്റ്റ് ഇന്‍ഡീസ് ഓള്‍ റൗണ്ടര്‍ ഡ്വെയ്ന്‍ ജോണ്‍ ബ്രാവോ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. പത്രക്കുറിപ്പിലൂടെയാണ് 14 വര്‍ഷം നീണ്ട തന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിക്കുകയാണെന്ന കാര്യം ബ്രാവോ അറിയിച്ചത്. തന്റെ മുന്‍ഗാമികള്‍ ചെയ്തതുപോലെ തന്നെ പുതിയ തലമുറയില്‍ പെട്ടവര്‍ക്ക് വഴിമാറിക്കൊടുക്കാന്‍ സമയമായെന്ന് ബ്രാവോ പറഞ്ഞു

ഇന്ന് ഞാന്‍ അന്താരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കുകയാണെന്ന കാര്യം ക്രിക്കറ്റ് ലോകത്തോട് സ്ഥിരീകരിക്കാന്‍ ആഗ്രഹിക്കുന്നു. വിന്‍ഡീസിന് വേണ്ടി 14 വര്‍ഷങ്ങള്‍ക്ക് മുമ്പ് 2004 ജൂലൈയില്‍ ഇംഗ്ലണ്ടിനെതിരെ ലോഡ്‌സില്‍ അരങ്ങേറിയപ്പോള്‍ മറൂണ്‍ ക്യാപ് ലഭിച്ച നിമിഷം ഇപ്പോഴും ഓര്‍മ്മയിലുണ്ട്. അന്ന് അനുഭവപ്പെട്ട ഉത്സാഹവും അഭിനിവേശവും ഞാന്‍ കരിയറില്‍ മുഴുവന്‍ കാത്തുസൂക്ഷിച്ചു.  
ഡ്വെയ്ന്‍ ബ്രാവോ  

ഒരു പ്രൊഫഷണല്‍ ക്രിക്കറ്റര്‍ എന്ന നിലയില്‍ എനിക്ക് മുമ്പുള്ളവര്‍ ചെയ്തതു പോലെ ഞാനും ചെയ്യേണ്ടതുണ്ട്. പുതിയ തലമുറയ്ക്ക് വേണ്ടി മാറിക്കൊടുക്കലാണ് അതെന്നും ബ്രാവോ കൂട്ടിച്ചേര്‍ത്തു.

ട്രിനിഡാഡുകാരനായ ബ്രാവോ 40 ടെസ്റ്റുകളിലും 164 ഏകദിനങ്ങളിലും 66 ടി20കളിലും വിന്‍ഡീസ് ജേഴ്‌സി അണിഞ്ഞിട്ടുണ്ട്. വെസ്റ്റ് ഇന്‍ഡീസ് ചാംപ്യന്‍സ് ട്രോഫി നേടിയപ്പോഴും 2012ലും 2016ലും ഐസിസി ടി20 ലോകകപ്പ് നേടിയപ്പോഴും നിര്‍ണായക സാന്നിധ്യമായിരുന്നു.

ടെസ്റ്റില്‍ 86 വിക്കറ്റുകളും ഏകദിനത്തില്‍ 199 വിക്കറ്റുകളും വീഴ്ത്തി. മൂന്ന് സെഞ്ചുറികളും 13 അര്‍ധസെഞ്ചുറികളുമാണ് ടെസ്റ്റ് ക്രിക്കറ്റിലെ ബാറ്റിങ് സമ്പാദ്യം. ഏകദിനത്തില്‍ നിന്നായി രണ്ട് സെഞ്ചുറികളും 10 അര്‍ധസെഞ്ചുറികളും ബ്രാവോയുടെ അക്കൗണ്ടിലുണ്ട്.

ലോകത്ത് പലയിടത്തായുളള ടി20 ലീഗുകളിലേക്ക് മാത്രമായി 35 കാരന്‍ ഇനി ശ്രദ്ധ കേന്ദ്രീകരിക്കും. ഐപിഎല്ലില്‍ ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിലാണ് വിന്‍ഡീസ് താരമിപ്പോള്‍.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018