CRICKET

‘നിങ്ങള്‍ ഇന്ത്യയില്‍ താമസിക്കണമെന്ന് എനിക്ക് ആഗ്രഹമില്ല’; തന്നെ ഇഷ്ടമല്ലെന്ന് പറഞ്ഞ ക്രിക്കറ്റ് പ്രേമിയോട് രാജ്യം വിടാന്‍ പറഞ്ഞ് വിരാട് കോഹ്ലി

ഇന്ത്യക്കാരെ ഇഷ്ടമല്ലെങ്കില്‍ രാജ്യം വിടാന്‍ പറഞ്ഞ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി. മുപ്പതാം പിറന്നാളിനോടനുബന്ധിച്ച് പുറത്തിറക്കിയ വിരാട് കോഹ്ലി ആപ്പില്‍ ഇട്ട വീഡിയോക്ക് പ്രതികരണമായി, ഇന്ത്യന്‍ നായകനെക്കാള്‍ വിദേശ താരങ്ങളുടെ മത്സരമാണ് തനിക്കിഷ്ടമെന്ന് പറഞ്ഞ ആരാധകരനോടാണ് കോഹ്ലി രാജ്യം വിടാന്‍ ആവശ്യപ്പെട്ടത്. വീഡിയോ വിവാദമായതോടെ സമൂഹ മാധ്യമങ്ങളില്‍ കോഹ്ലിക്കെതിരെ രൂക്ഷ വിമര്‍ശനമായി.

കോഹ്ലി മാധ്യങ്ങള്‍ അമിത പ്രാധാന്യം നല്‍കി വീര്‍പ്പിച്ച കളിക്കാരനാണ് അദ്ദേഹത്തിന്റെ ബാറ്റിംഗില്‍ താന്‍ എന്തെങ്കിലും പ്രത്യേകത കാണുന്നില്ല, ഇന്ത്യന്‍ കളിക്കാരെക്കാള്‍ ഇംഗ്ലീഷ് ഓസീസ് താരങ്ങളുടെ ബാറ്റിങ്ങാണ് എനിക്ക് ആനന്ദം ലഭിക്കുന്നത് എന്ന ആരാധകന്റെ കുറിപ്പിനെതിരെയായിരുന്നു കോഹ്ലിയുടെ രൂക്ഷ പ്രതികരണം.

കുറിപ്പ് ഉറക്കെ വായിച്ച് നിങ്ങള്‍ ഇന്ത്യയില്‍ ജീവിക്കണമെന്ന് എനിക്ക് ആഗ്രഹമില്ല, വേറെ ഏതെങ്കിലും രാജ്യത്തേക്ക് പോയ്‌ക്കോളൂ, ഞങ്ങളുടെ രാജ്യത്ത് താമസിച്ച് മറ്റുളളവരെ ഇഷ്ടപെടുന്നത് എന്തിനാണ്, നിങ്ങള്‍ എന്നെ ഇഷ്ടപെടുന്നുണ്ടോയെന്ന് എനിക്കറിയേണ്ട ഇതായിരുന്നു കോഹ്ലിയുടെ പ്രതികരണം.

കോഹ്ലിയുടെ പരാമര്‍ശത്തിനെതിരെ അതിരൂക്ഷമായാണ് സോഷ്യല്‍ മീഡിയ പ്രതികരിച്ചത്. ഏത് കളിക്കാരനെ ഇഷ്ടപെടണമെന്നത് ആരാധകന്റെ സ്വാതന്ത്ര്യമാണെന്നും ആളുകള്‍ പ്രതികരിച്ചു.

ടെന്നീസില്‍ ഏറ്റവും ഇഷ്ടപെട്ട താരം റോജര്‍ ഫെഡറര്‍ ആണെന്ന് വ്യക്തമാക്കിയ കോഹ്ലി, ഇന്ത്യക്കാരെ ഇഷ്ടമില്ലാഞ്ഞിട്ടാണോ വിദേശ താരത്തെ ഇഷ്ടപെടുന്നതെന്നും ചോദ്യമുയര്‍ന്നു.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018