CRICKET

യൂത്ത് ഐക്കണ്‍ ഇങ്ങനെയാകാമോ?; കോഹ്ലിയുടെ അധിക്ഷേപ പരാമര്‍ശത്തില്‍ വന്‍കിട കമ്പനികള്‍ക്കും നീരസം 

ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ സെലിബ്രിറ്റിയാണ് കോഹ്ലി. 18 ആഗോള, ഇന്ത്യന്‍ ബ്രാന്‍ഡുകളുടെ പ്രതിനിധിയാണ് കോഹ്ലി.

വിദേശ കളിക്കാരെ ആരാധിക്കുന്നവര്‍ ഇന്ത്യ വിടണമെന്ന പറഞ്ഞ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ പ്രതികരണത്തിനെതിരെ വൻകിട കന്പനികളും. പരാമർത്തിനെതിരെ നേരത്തെ സമൂഹ മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.

'ഞങ്ങള്‍ സോഷ്യല്‍ മീഡിയയുടെ കാലത്താണ് ജീവിക്കുന്നത്. യൂത്ത് ഐക്കണ്‍ ആയിരിക്കുന്ന അദ്ദേഹം, ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതോടെ ഞങ്ങളുടെ ബ്രാന്‍ഡിനെ മോശമായി ബാധിക്കുമെന്നും ഒരു ബിയര്‍ ബ്രാന്‍ഡിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. കോഹ്ലിയുടെ വീഡിയോ പ്രസ്താവനയില്‍ ബ്രാന്‍ഡ് കമ്പനികളുടെ ഉദ്യോഗസ്ഥര്‍ നിരാശ പ്രകടിപ്പിച്ചു.

വിരാടില്‍ നിന്ന് ഇത് പ്രതീക്ഷിച്ചിരുന്നില്ല. ഉത്തരവാദിത്തമുള്ള ഒരു ബ്രാന്‍ഡ് അംബാസിഡര്‍ തന്നെ ഇതുപോലുള്ള പ്രസ്താവന ആ ബ്രാന്‍ഡിനെ തന്നെ ചോദ്യംചെയ്യും. മറ്റൊരു ബ്രാന്‍ഡിനെ പ്രതിനിധീകരിച്ച് ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കാനുള്ള അധികാരം ഇല്ലാത്തതുകൊണ്ട് ഇരു ഉദ്യോഗസ്ഥരും ആരെന്ന് വെളിപ്പെടുത്തിയിട്ടില്ല.

ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ സെലിബ്രിറ്റിയാണ് കോഹ്ലി. 18 ആഗോള, ഇന്ത്യന്‍ ബ്രാന്‍ഡുകളുടെ പ്രതിനിധിയാണ് കോഹ്ലി. 4.5-5 കോടിയാണ് ഈ ബ്രാന്‍ഡുകളുടെ ഒരു പരസ്യചിത്രീകരണത്തിനായി കമ്പനികള്‍ കോഹ്ലിക്ക് നല്‍കുന്നത്.

മാധ്യങ്ങള്‍ അമിത പ്രാധാന്യം നല്‍കി വീര്‍പ്പിച്ച കളിക്കാരനാണ് കോഹ്ലി, അദ്ദേഹത്തിന്റെ ബാറ്റിംഗില്‍ താന്‍ എന്തെങ്കിലും പ്രത്യേകത കാണുന്നില്ല, ഇന്ത്യന്‍ കളിക്കാരെക്കാള്‍ ഇംഗ്ലീഷ് ഓസീസ് താരങ്ങളുടെ ബാറ്റിങ്ങാണ് എനിക്ക് ആനന്ദം ലഭിക്കുന്നത് എന്ന ആരാധകന്റെ കുറിപ്പിനെതിരെയായിരുന്നു കോഹ്ലിയുടെ രൂക്ഷ പ്രതികരണം.

മുപ്പതാം പിറന്നാളിനോടനുബന്ധിച്ച് പുറത്തിറക്കിയ വിരാട് കോഹ്ലി ആപ്പില്‍ ഇട്ട വീഡിയോക്ക് പ്രതികരണമായി, ഇന്ത്യന്‍ നായകനെക്കാള്‍ വിദേശ താരങ്ങളുടെ മത്സരമാണ് തനിക്കിഷ്ടമെന്ന് പറഞ്ഞ ആരാധകരനോടാണ് കോഹ്ലി രാജ്യം വിടാന്‍ ആവശ്യപ്പെട്ടത്. വീഡിയോ വിവാദമായതോടെ സമൂഹ മാധ്യമങ്ങളില്‍ കോഹ്ലിക്കെതിരെ രൂക്ഷ വിമര്‍ശനമായി. കുറിപ്പ് ഉറക്കെ വായിച്ച് നിങ്ങള്‍ ഇന്ത്യയില്‍ ജീവിക്കണമെന്ന് എനിക്ക് ആഗ്രഹമില്ല, വേറെ ഏതെങ്കിലും രാജ്യത്തേക്ക് പോയ്ക്കോളൂ, ഞങ്ങളുടെ രാജ്യത്ത് താമസിച്ച് മറ്റുളളവരെ ഇഷ്ടപെടുന്നത് എന്തിനാണ്, നിങ്ങള്‍ എന്നെ ഇഷ്ടപെടുന്നുണ്ടോയെന്ന് എനിക്കറിയേണ്ട ഇതായിരുന്നു കോഹ്ലിയുടെ പ്രതികരണം. കോഹ്ലിയുടെ പരാമര്‍ശത്തിനെതിരെ അതിരൂക്ഷമായാണ് സോഷ്യല്‍ മീഡിയ പ്രതികരിച്ചത്. ഏത് കളിക്കാരനെ ഇഷ്ടപെടണമെന്നത് ആരാധകന്റെ സ്വാതന്ത്ര്യമാണെന്നും ആളുകള്‍ പ്രതികരിച്ചു.

പല പ്രമുഖരും കോഹ്ലിയുടെ പ്രസ്താവനയ്‌ക്കെതിരെ രംഗത്ത് വന്നു. കോഹ്ലി പറഞ്ഞത് ശരിയായില്ലെന്ന നിലപാടാണ് ബിസിസിഐയും സ്വീകരിച്ചത്.

കോഹ്ലിയുടെ പരാമര്‍ശം വിവരക്കേടാണെന്നാണ് നടന്‍ സിദ്ധാര്‍ഥ് പ്രതികരിച്ചത്. കിങ് കോലിയായി തുടരാന്‍ ഭാവിയില്‍ കാര്യങ്ങള്‍ പറയുമ്പോള്‍ കുറേക്കൂടി മാന്യത പുലര്‍ത്തണമെന്ന് സിദ്ധാര്‍ഥ് പറഞ്ഞു. എന്തായിരിക്കും ദ്രാവിഡ് പറയുക എന്ന് ആലോചിക്കാന്‍ നിങ്ങള്‍ പഠിക്കണമെന്നും സിദ്ധാര്‍ഥ് പറയുന്നുണ്ട്.

തന്റെ വാക്കുകള്‍ വിവാദമായതോടെ നിലപാടു മയപ്പെടുത്തി താരം തന്നെ പിന്നീട് രംഗത്തെത്തി. തന്റെ വാക്കുകളെ ഗൗരവത്തിലെടുക്കരുതെന്ന് ആവശ്യപ്പെട്ട് കോഹ്ലി ആരാധകര്‍ക്ക് സ്‌നേഹവും സമാധാനവും ആശംസിച്ചു. എല്ലാവര്‍ക്കും അവരവരുടെ ഇഷ്ടങ്ങള്‍ പിന്തുടാന്‍ സ്വാതന്ത്ര്യമുണ്ടെന്നും താന്‍ പറഞ്ഞതിനെ ഗൗരവത്തിലെടുക്കേണ്ടെന്നും കോഹ്ലി ട്വീറ്ററില്‍ കുറിച്ചു. കോഹ്‌ലിയുടെ പ്രസ്താവനയില്‍ വിവാദം കത്തിപ്പടരുന്നതിനിടെ ഇന്ത്യന്‍ നായകനെ പിന്തുണച്ച് മുന്‍ താരം മുഹമ്മദ് കൈഫ് രംഗത്തെത്തിയിരുന്നു.

'കോഹ്‌ലിയെ അന്യായമായി കടന്നാക്രമിക്കുന്നത് ഒരു കാര്യം വ്യക്തമാക്കുന്നു. തങ്ങളുടെ അജണ്ടയ്ക്കനുസരിച്ച് ചിലര്‍ അദേഹത്തിന്റെ പ്രസ്താവന വളച്ചൊടിക്കുകയായിരുന്നു. കോഹ്‌ലിയുടെ പ്രസ്താവ ഒരു പ്രത്യേക സാഹചര്യത്തിലുള്ളതാണ്. എന്നാല്‍ കോഹ്‌ലിയെ ടാര്‍ഗറ്റ് ചെയ്യാന്‍ അതുപയോഗിച്ചു' എന്നായിരുന്നു കൈഫിന്റെ ട്വീറ്റ്.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018