CRICKET

ബൗണ്‍സര്‍ തലയില്‍ കൊണ്ടു; പാക് താരം ഇമാം ഉല്‍ ഹഖിന്റെ പരുക്കില്‍ ആശങ്ക  

ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ഏകദിനത്തല്‍ പാകിസ്താന്‍ ഓപ്പണിങ് ബാറ്റ്‌സമാന്‍ ഇമാം ഉള്‍ ഹഖിന് ഗുരുതര പരുക്ക്. അബുദാബിയില്‍ നടക്കുന്ന പരമ്പരയില്‍ ജയത്തോടെ പാകിസ്താന്‍ 1-1 എന്ന തുല്യത കൈവരിച്ചെങ്കിലും അത് ആഘോഷിക്കാന്‍ പാകിസ്താനായില്ല. ഇമാമിന്റെ പരുക്ക് അത്രയേറെ ആശങ്കയുണ്ടാക്കുന്നതാണ്. ലോകി ഫെര്‍ഗൂസണിന്റെ ഉയര്‍ന്നുവന്ന പന്ത് ഹെല്‍മറ്റില്‍ പതിച്ച് ഇടംകയ്യന്‍ ബാറ്റ്‌സമാന്‍ ഇമാം ക്രീസില്‍ വീഴുകയായിരുന്നു. പിന്നീട് കളിക്കാനാകാതെ കളം വിട്ടു. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തലയ്‌ക്കേറ്റ ക്ഷതം എത്രത്തോളം അപകടകരമാണെന്ന് ഡോക്ടര്‍മാരുടെ വിശദ പരിശോധനയ്ക്ക് ശേഷമേ വ്യക്തമാകൂ. ആശങ്കപ്പെടാനില്ലെന്ന് പ്രാഥമിക വിവരമെന്ന് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചിട്ടുണ്ട്.

ന്യൂസിലാന്‍ഡിനെ 209 റണ്‍സ് വിജയലക്ഷ്യം നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 40.3 ഓവറില്‍ പാകിസ്താന്‍ മറികടന്നു. മത്സരത്തിന്റെ തുടക്കത്തില്‍ ഇമാം 16 റണ്‍സ് എടുത്തുനില്‍ക്കെയാണ് അപകടം വിതച്ച ബൗണ്‍സര്‍ വന്നത്. പന്ത് ഹെല്‍മറ്റിന്റെ ഗ്രില്ലില്‍ കൊണ്ടു. പിന്നീട് ഇമാം കളിച്ചില്ല. ആശുപത്രിയിലെത്തിച്ചപ്പോള്‍ പരുക്ക് സാരമുള്ളതാണെന്ന് സിടി സ്‌കാന്‍ പരിശോധനയില്‍ കണ്ടെത്തി. 48 മണിക്കൂര്‍ നിരീക്ഷണത്തിന് ശേഷമേ ആരോഗ്യനിലയെ കുറിച്ച് വ്യക്തമായ വിവരം നല്‍കാന്‍ കഴിയൂ എന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുള്ളത്.

FEATURED

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018
ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  
Special Story

ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  

8 Nov, 2018
‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   
Special Story

‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   

31 Oct, 2018
നാഗേശ്വര റാവു:  ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍;  വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍;  സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 
Special Story

നാഗേശ്വര റാവു: ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍; വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍; സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 

28 Oct, 2018
 നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍
Special Story

നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍

14 Oct, 2018