CRICKET

‘നന്ദി ഗംഭീര്‍’; ഇന്ത്യയുടെ രണ്ട് ലോകകപ്പുകളുടെ വിജയശില്‍പിക്ക് ട്വിറ്ററിന്റെ യാത്രയയപ്പ്  

2011 ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് മുന്നിലുണ്ടായിരുന്നത് 275 റണ്‍സിന്റെ വിജയലക്ഷ്യം. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് രണ്ടാം പന്തില്‍ ആദ്യവിക്കറ്റ് നഷ്ടമായി. ലസിത് മലിംഗയുടെ ബോളില്‍ വീരേന്ദര്‍ സേവാഗ് വിക്കറ്റിനു മുന്നില്‍ കുടുങ്ങുമ്പോള്‍ ഇന്ത്യയുടെ സ്‌കോര്‍ പൂജ്യം.

മൂന്നാമനായി ക്രീസിലെത്തിയത് ജേഴ്സിയണിഞ്ഞ ഗൗതം ഗംഭീര്‍. സച്ചിനുമായി ചേര്‍ന്ന് ഗംഭീര്‍ സ്‌കോര്‍ ഉയര്‍ത്തിയെങ്കിലും അധികം വൈകാതെ തന്നെ സച്ചിനും പുറത്തായി. ഇന്ത്യയുടെ അഭിമാനപോരാട്ടത്തിന്റെ സമ്മര്‍ദം പിന്നീട് ഗംഭീര്‍ ഏറ്റെടുക്കുകയായിരുന്നു.

‘നന്ദി ഗംഭീര്‍’; ഇന്ത്യയുടെ രണ്ട് ലോകകപ്പുകളുടെ വിജയശില്‍പിക്ക് ട്വിറ്ററിന്റെ യാത്രയയപ്പ്  

122 ബോളുകളില്‍ നിന്ന് 97 റണ്‍സ് നേടി ഗംഭീര്‍ പുറത്താകുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 223 റണ്‍സിന് നാലു വിക്കറ്റ്. ജയിക്കാന്‍ വേണ്ടത് 52 പന്തില്‍ നിന്ന 52 റണ്‍സ് മാത്രം.സച്ചിന്‍ തന്റെ കരിയറിലെ മികച്ച ഇന്നിങ്‌സ് എന്നു വിലയിരുത്തുന്നത് 2003 ലോകകപ്പില്‍ പാക്കിസ്താനെതിരെ ക്വാര്‍ട്ടര്‍ ഫൈനലില്‍ നേടിയ 98 റണ്‍സാണ്. സെഞ്ച്വറിക്ക് മൂന്നു റണ്ണിനിപ്പുറം വീണു പോയെങ്കിലും ഗംഭീറിന്റെ മികച്ച ഇന്നിംഗ്സ് ഇതുതന്നെയാണെന്ന് ചൂണ്ടിക്കാട്ടുന്നവരുണ്ട്.

‘നന്ദി ഗംഭീര്‍’; ഇന്ത്യയുടെ രണ്ട് ലോകകപ്പുകളുടെ വിജയശില്‍പിക്ക് ട്വിറ്ററിന്റെ യാത്രയയപ്പ്  

ഇന്ത്യയുടെ രണ്ട് ലോകകപ്പിന്റെ വിജയശില്‍പി എന്നാണ് ഗംഭീര്‍ ചരിത്രത്തില്‍ അറിയപ്പെടുക. സമ്മര്‍ദത്തെ അതിജീവിച്ച 2007ലെ ട്വന്റി 20 ലോകകപ്പ് ഫൈനലും 2011 ഫൈനലും ആരാധകര്‍ക്ക് മറക്കാനാവില്ല.

2003ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച ഗംഭീര്‍ ഇന്ത്യക്കു വേണ്ടി 58 ടെസ്റ്റ് മത്സരങ്ങളും 147 ഏകദിനങ്ങളും 37 ട്വന്റി 20കളും കളിച്ചിട്ടുണ്ട്. ഒന്‍പത് സെഞ്ച്വറികളുല്‍പ്പെട് ടെസ്റ്റില്‍ 4154 റണ്‍സും 11 സെഞ്ച്വറികളടക്കം ഏകദിനത്തില്‍ 5238 റണ്‍സും. ഇടയ്ക്കാലത്ത് നായകന്റെ കുപ്പായമണിഞ്ഞപ്പോഴും താരം ആരാധകരെ നിരാശപ്പെടുത്തിയില്ല. ഗംഭീര്‍ നയിച്ച ആറ് മത്സരങ്ങളിലും ഇന്ത്യ ജയിച്ചു.

പിന്നീട് ടീമില്‍ നിന്ന് പുറത്താക്കപ്പെട്ടെങ്കിലും ഫസ്റ്റ് ക്ലാസ്സ് മത്സരങ്ങളിലും ഐപിഎല്ലിലും താരം തന്റെ സാന്നിധ്യം അറിയിച്ചുകൊണ്ടിരുന്നു. ഏറ്റവുമൊടുവില്‍ 2016ലാണ് ഗംഭീര്‍ അന്താരാഷ്ട്ര മത്സരം കളിച്ചത്. ഇന്നലെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയ ഗംഭീറിനെ ഫെയര്‍ വെല്‍ മത്സരം നല്‍കാതെ പറഞ്ഞയച്ച രാഹുല്‍ ദ്രാവിഡ്, സഹീര്‍ഖാന്‍, വീരേന്ദര്‍ സെവാഗ്, വിവിഎസ് ലക്ഷ്മണ്‍ എന്നിവര്‍ക്കൊപ്പമാണ് ആരാധകര്‍ ചേര്‍ത്തുവെയ്ക്കുന്നത്.

‘നന്ദി ഗംഭീര്‍’; ഇന്ത്യയുടെ രണ്ട് ലോകകപ്പുകളുടെ വിജയശില്‍പിക്ക് ട്വിറ്ററിന്റെ യാത്രയയപ്പ്  

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018