CRICKET

സിഡ്‌നി ടെസ്റ്റ് സമനിലയില്‍; ഇന്ത്യക്ക് ചരിത്രനേട്ടം 

ഓസ്‌ട്രേല്യന്‍ മണ്ണില്‍ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ഓസ്‌ട്രേലിയില്‍ ആദ്യമായി ടെസ്റ്റ് പരമ്പര വിജയിച്ചാണ് ഇന്ത്യ ചരിത്രമെഴുതിയത്. മഴ തടസ്സപ്പെടുത്തിയതോടെ സിഡ്‌നി ടെസ്റ്റ് സമനിലയായതോടെയാണ് ഇന്ത്യ പരമ്പര വിജയിയായത്. 2-1നാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള നാലാം ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിന്റെ അഞ്ചാം ദിനം മഴമൂലം തടസ്സപ്പെടുകയായിരുന്നു. നാലാം ദിവസം വെളിച്ചക്കുറവ് മൂലം കളി അവസാനിപ്പിക്കുമ്പോള്‍ ഫോളോ ഓണ്‍ ചെയ്യുന്ന ഓസീസ് വിക്കറ്റ് നഷ്ടപ്പെടാതെ ആറ് റണ്‍സെന്ന നിലയില്‍ നില്‍ക്കുകയായിരുന്നു. എന്നാല്‍ കളി തുടരാനാവാതെ വന്നതോടെ ടെസ്റ്റ് സമനിലയില്‍ ആവുകയായിരുന്നു.

ചേതേശ്വര്‍ പൂജാരയുടെ ബാറ്റിംഗ് മികവിലാണ് ഇന്ത്യ ചരിത്രനേട്ടം സ്വന്തമാക്കിയത്. വേഗമേറിയ പിച്ചുകളില്‍ തകര്‍ന്നടിയാറുള്ള ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ ചരിത്രത്തെ മാറ്റിയെഴുതിയാണ് പൂജാര ക്രീസില്‍ നിന്നത്. 3 സെഞ്ച്വറിയാണ് പൂജാര നേടിയത്. പൂജാരയെ തന്നെയാണ് പരമ്പരയിലെ മികച്ച താരമെന്ന പുരസ്‌ക്കാരം കരസ്ഥമാക്കിയത്. ഫാസ്റ്റ് ബൗളര്‍മാരുടെ മികവും ഇന്ത്യയെ വിജയപാതയിലെത്താന്‍ സഹായിച്ചു.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018