CRICKET

താരനിബിഢമായ ഓപ്പണിങ് നിരയിലേക്ക് മായങ്ക് അഗര്‍വാളിന്റെ ഉദയം; കപ്പ് ആ കൈകളില്‍ ഏല്‍പ്പിച്ച് ചരിത്ര നേട്ടം ആഘോഷിച്ച് കോഹ്ലി   

വേഗമേറിയ പിച്ചുകളില്‍ തകര്‍ന്നടിയാറുള്ള ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാരുടെ ചരിത്രത്തെ മാറ്റിയെഴുതിയാണ് പൂജാര ക്രീസില്‍ നിന്നത്. പരമ്പരയില്‍ 1867 മിനിറ്റാണ് പൂജാര ക്രിസില്‍ നിലയുറപ്പിച്ചത്.

പൃഥ്വി ഷായ്ക്കു പിന്നാലെ ടീം ഇന്ത്യക്കു മറ്റൊരു താരോദയംകൂടി, മായങ്ക് അഗര്‍വാള്‍. ഓസ്ട്രേലിയക്കെതിരേ ഇന്ത്യ ജയിച്ച മൂന്നാം ടെസ്റ്റില്‍ അരങ്ങേറിയ താരം ഇപ്പോള്‍ ഇന്ത്യന്‍ ടീമിലും തന്റെ സ്ഥാനം ഏറക്കുറെ ഉറപ്പിച്ചിരിക്കുകയാണ്. രണ്ടാമിന്നിങ്സിലും മായങ്കായിരുന്നു ടോപ്സ്‌കോറര്‍. വിന്‍ഡീസിനെതിരായ പരമ്പരയില്‍ തിളങ്ങിയ പൃഥ്വി ഷായെ പരുക്കു വലയ്ക്കുകയും രാഹുല്‍-വിജയ് സഖ്യം തുടര്‍ച്ചയായി നിറം മങ്ങുകയും ചെയ്തതോടെ മായങ്ക് ഓസീസിനെതിരായ മൂന്നാം ടെസ്റ്റില്‍ അപ്രതീക്ഷിതമായി ടീമിലെത്തുന്നത്. അരങ്ങേറ്റ ഇന്നിങ്‌സില്‍ 76 റണ്‍സ് നേടിയ മായങ്ക് രണ്ടാം ഇന്നിങ്‌സില്‍ 42 റണ്‍സോടെ ഇന്ത്യയുടെ ടോപ് സ്‌കോററുമായി. രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സിലും ഇന്നലെ അര്‍ധ സെഞ്ചുറി (77) നേടിയ മായങ്ക് ഓപ്പണിങ് വിക്കറ്റില്‍ ഇന്ത്യയ്ക്കു മുതല്‍ക്കൂട്ടാണെന്നു തെളിയിച്ചു കഴിഞ്ഞു. മികച്ച ബോളര്‍മാരെ വകവയ്ക്കാതെ സ്വാഭാവിക ശൈലിയില്‍ കളിക്കുന്നതാണ് മായങ്കിന്റെ വിജയ രഹസ്യം.

ഇന്ത്യയുടെ ഓപ്പണിങ് താര നിബിഢമാണെന്ന് പറയാം. ശിഖര്‍ ധവാന്‍, മുരളി വിജയ്, കെ.എല്‍ രാഹുല്‍, പൃഥ്വി ഷാ തുടങ്ങിയവര്‍ ഈ സ്ഥാനത്ത് നിലയുറപ്പിക്കുമ്പോള്‍ ഇതിനെല്ലാം ഇടയില്‍ കാലെടുത്തുവച്ച ഒരു താരമാണ് മായങ്ക്. എന്നാല്‍ രാഹുല്‍-വിജയ് സഖ്യം നിറം മങ്ങി തുടങ്ങിയതും, ധവാന്‍ പുറത്തായതും മായങ്കിനു തുണയായി. കിട്ടിയ അവസരം മായങ്ക് പ്രയോജപ്പെടുത്തുകയും ചെയ്തു. ഓസ്ട്രേലിയയ്ക്ക് എതിരായ മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യന്‍ ടീം കളത്തിലിറങ്ങുമ്പോള്‍ ആരാധകര്‍ ഉറ്റുനോക്കിയതും മായങ്ക് അഗര്‍വാളിന്റെ അരങ്ങേറ്റ ഇന്നിങ്സിലേക്കായിരുന്നു. രണ്ട് ടെസ്റ്റുകളിലും ഓപ്പണിങ് ബാറ്റ്സ്മാന്‍മാര്‍ അമ്പേ പരാജയപ്പെട്ടപ്പോഴാണ് വലിയ അഴിച്ചുപണിയിലൂടെ മായങ്കിനെ ആ ദൗത്യം ഏല്‍പ്പിക്കുന്നത്.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അസാധാരണ പ്രകടനങ്ങളിലൂടെ തിളങ്ങിയിട്ടും ടെസ്റ്റ് ക്യാപ് അണിയാന്‍ 27ാം വയസ്സുവരെ കാത്തിരിക്കേണ്ടിവന്ന കര്‍ണാടക താരം. 2017 നവംബറില്‍ ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ മായങ്ക് അദ്ദേഹത്തിന്റെ ആദ്യ ട്രിപ്പിള്‍ സെഞ്ച്വറി നേടി. എന്നിട്ടും ഒരുവര്‍ഷം കഴിയേണ്ടിവന്നു ഇന്ത്യന്‍ ക്യാപ് അണിയാന്‍. കര്‍ണാടകത്തിനായി 46 ഫസ്റ്റ്ക്ലാസ് മത്സരങ്ങളും 75 ലിസ്റ്റ് എ മത്സരങ്ങളും കളിച്ചിട്ടുണ്ട് മായങ്ക്. രണ്ട് ഫോര്‍മാറ്റിലും 50 റണ്‍സ് എന്ന ശരാശരിയോടെ പ്രതിഭ തെളിയിച്ചു. 111 20-ട്വന്റി മത്സരങ്ങളും മായങ്ക് കളിച്ചിട്ടുണ്ട്.

മോശം കാലാവസ്ഥ മൂലം സിഡ്നി ടെസ്റ്റിന്റെ അഞ്ചാം ദിവസത്തെ കളി ഉപേക്ഷിക്കുകയായിരുന്നു, ഇതോടെ ടെസ്റ്റ് സമനിലയിലായതായി പ്രഖ്യാപിച്ചു. പരമ്പര 2-1 ഇന്ത്യ സ്വന്തമാക്കുകയും ചെയ്തു. 71 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഇന്ത്യ ചരിത്രം തിരുത്തുന്നത്.

നാട്ടിലെ പുലിക്കുട്ടികള്‍ വിദേശ പിച്ചുകളില്‍ പൂച്ചകുട്ടികള്‍ എന്നായിരുന്നു ഏറെക്കാലമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം കേട്ടുകൊണ്ടിരുന്നൊരു പഴി. പ്രത്യേകിച്ചും വേഗമേറിയ പിച്ചുകളില്‍ പരാജയപ്പെടുന്ന ബാറ്റ്സ്മാന്‍മാരും, ഒന്നും ചെയ്യാന്‍ കഴിയാതെ പോകുന്ന ബൗളിംഗ് നിരയുമായിരുന്നു ടീം ഇന്ത്യ. ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ ഏറ്റവുമധികം തകര്‍ന്നടിഞ്ഞിട്ടുള്ള പിച്ചുകളും ഓസ്ട്രേലിയയിലായിരുന്നു. ഇന്ത്യയുടെ പ്രധാന പേരുദോഷത്തിന്റെ മണ്ണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള നാലാം ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിന്റെ അഞ്ചാം ദിനം മഴമൂലം തടസ്സപ്പെടുകയായിരുന്നു. നാലാം ദിവസം വെളിച്ചക്കുറവ് മൂലം കളി അവസാനിപ്പിക്കുമ്പോള്‍ ഫോളോ ഓണ്‍ ചെയ്യുന്ന ഓസീസ് വിക്കറ്റ് നഷ്ടപ്പെടാതെ ആറ് റണ്‍സെന്ന നിലയില്‍ നില്‍ക്കുകയായിരുന്നു. എന്നാല്‍ കളി തുടരാനാവാതെ വന്നതോടെ ടെസ്റ്റ് സമനിലയില്‍ ആവുകയായിരുന്നു. പെര്‍ത്തില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഓസ്‌ട്രേലിയ വിജയിച്ചിരുന്നു.

അതേസമയം 30 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഓസീസ് നാട്ടില്‍ ഫോളോ ഓണ്‍ വഴങ്ങുന്നത്. 1988ല്‍ ഇംഗ്ലണ്ടിനോട് ഫോളോ ഓണ്‍ ചെയ്യേണ്ടി വന്നതിനു പിന്നാലെ മുപ്പതു വര്‍ഷക്കാലത്തെ ടെസ്റ്റ് ചരിത്രത്തില്‍ ഓസീസ് നാട്ടില്‍ ഫോളോ ഓണ്‍ ചെയ്തിട്ടില്ല. മെല്‍ബണില്‍ നടന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസീസിനെ ഫോളോ ഓണ്‍ ചെയ്യിക്കാന്‍ അവസരം ലഭിച്ചെങ്കിലും കോഹ്ലി രണ്ടാമത് ബാറ്റ്‌ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. പന്തില്‍ കൃത്രിമത്വം നടത്തിയെന്ന വിവാദത്തില്‍ സ്റ്റീവ് സ്മിത്തും ഡേവിഡ് വാണറും പുറത്തായ ശേഷം മുഖം രക്ഷിക്കാനുള്ള ശ്രമത്തിലായിരുന്നു ഓസീസ് ടീം. എന്നാല്‍ പരമ്പര പരാജയത്തോടെ കൂടുതല്‍ നാണക്കേടിലേക്കാണ് ടീം എത്തിയിരിക്കുന്നത്. ടീം സെലക്ഷനെക്കുറിച്ചും താരങ്ങളുടെ പ്രകടനത്തെക്കുറിച്ചുമൊക്കെ ഏറെ പരാതികള്‍ ഇപ്പോള്‍ തന്നെ ഉയരുകയും ചെയ്തിട്ടുണ്ട്.

ചേതേശ്വര്‍ പൂജാരയുടെ ബാറ്റിംഗ് മികവിലാണ് ഇന്ത്യ ചരിത്രനേട്ടം സ്വന്തമാക്കിയത്. വേഗമേറിയ പിച്ചുകളില്‍ തകര്‍ന്നടിയാറുള്ള ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാരുടെ ചരിത്രത്തെ മാറ്റിയെഴുതിയാണ് പൂജാര ക്രീസില്‍ നിന്നത്. 3 സെഞ്ച്വറിയാണ് പൂജാര നേടിയത്. പരമ്പരയില്‍ 1867 മിനിറ്റാണ് പൂജാര ക്രിസില്‍ നിലയുറപ്പിച്ചത്. 1258 പന്തുകളും താരം നേരിട്ടു. പൂജാരയെ തന്നെയാണ് പരമ്പരയിലെ മികച്ച താരമെന്ന പുരസ്‌ക്കാരം കരസ്ഥമാക്കിയത്. ഫാസ്റ്റ് ബൗളര്‍മാരുടെ മികവും ഇന്ത്യയെ വിജയപാതയിലെത്താന്‍ സഹായിച്ചു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018