CRICKET

അന്ന് കോഹ്ലിക്ക് വേണ്ടാതിരുന്ന താരം; ഇന്ന് വിജയത്തിന്റെ അടിത്തറ: രാഹുല്‍ ദ്രാവിഡിന് ശേഷം ഇന്ത്യയുടെ വന്‍മതിലാകുന്ന ചേതേശ്വര്‍ പൂജാര  

ചാഞ്ചല്യമില്ലാതെ നിലയുറപ്പിക്കുക. ക്ഷമകൈവിടാതെ ലക്ഷ്യത്തിലേക്ക് നീങ്ങുക. ചേതേശ്വര്‍ പൂജാര ഓസ്‌ട്രേലിയിയലെ ഇന്ത്യന്‍ വിജയത്തിന്റെ അടിത്തറയിട്ടത് കളിയില്‍ സ്വീകരിച്ച ഈ മനോഭാവത്തിലൂടെയാണ്. രാഹുല്‍ ദ്രാവിഡിന് ശേഷം ഇന്ത്യയ്ക്ക് മൂന്നാം നമ്പറിലെ മറ്റൊരു വന്‍മതില്‍. ഓസ്‌ട്രേലിയയെ അവരുടെ നാട്ടില്‍ കീഴ്‌പ്പെടുത്തി ആദ്യമായി ഇന്ത്യ പരമ്പര നേട്ടം ആഘോഷിക്കുമ്പോള്‍ അതിന്റെ ഏറ്റവും വലിയ ക്രഡിറ്റ് ചേതേശ്വര്‍ പൂജാരയ്ക്കാണ്. ക്യാപ്റ്റന്‍ കോഹ്ലിയും കോച്ച് രവിശാസ്ത്രിയും പിശുക്കില്ലാതെ സമ്മാനിക്കുന്ന പ്രശംസ ഓസീസ് അതിവേഗ പിച്ചിലെ ഈ സ്ഥിരതയാര്‍ന്ന ബാറ്റങ് പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ്.

ഓപ്പണര്‍മാര്‍ പരാജയപ്പെട്ട സ്ഥാനത്താണ് പൂജാരയെ മുന്‍നിര്‍ത്തി കോഹ്ലിയുടെ സംഘം വിജയത്തിന് അടിത്തറയിട്ട റണ്‍സുകള്‍ പടുത്തുയര്‍ത്തിയത്. ഓസ്‌ട്രേലിയയില്‍ മൂന്ന് സെഞ്ച്വറിയും ഒരു അര്‍ദ്ധ സെഞ്ച്വറിയുമായി 521 റണ്‍സ് ആണ് നാല് ടെസ്റ്റുകളുടെ പരമ്പരയില്‍ പൂജാരയുടെ സംഭാവന. 74 എന്ന ശരാശരിയില്‍. അഡ്‌ലൈഡില്‍ 123ഉം മെല്‍ബണില്‍ 106ഉം. സിഡ്‌നിയില്‍ ഡബിള്‍ സെഞ്ച്വറി നഷ്ടമായത് തലനാരിഴയ്ക്കും. ആ 193 റണ്‍സിന് ഡബിള്‍ സെഞ്ച്വറിയോളം തിളക്കമുണ്ട്.

കോഹ്ലി ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ നായകനാകുന്നത് 2014-15ലെ ഒരു ഓസീസ് പര്യടനത്തിടയിലായിരുന്നു. പര്യടനത്തിന് ഇടയില്‍ ഏവരെയും അമ്പരപ്പിച്ച് മെല്‍ബണില്‍ മഹേന്ദ്രസിങ് ധോണി ക്യാപ്റ്റന്‍ പദവി ഒഴിഞ്ഞപ്പോള്‍ ബിസിസിഐ ആ ക്യാപ് കോഹ്ലിയുടെ തലയില്‍ വെച്ചു. സിഡ്‌നിയില്‍ നടന്ന അവസാന ടെസ്റ്റില്‍ പക്ഷെ, പൂജാരയെ കോഹ്ലി ഉള്‍പ്പെടുത്തിയില്ല. മൂന്നാം നമ്പറില്‍ ഓസീസ് പേസര്‍മാരെ നേരിടാനുള്ള വേഗം പൂജാര കാണിക്കുന്നില്ലെന്നായിരുന്നു കോഹ്ലിയുടെ വിലയിരുത്തല്‍. പൂജാര ക്രീസിലുള്ളപ്പോള്‍ സ്‌കോര്‍ബോഡ് ചലിക്കാതിരിക്കുന്നത് കോഹ്ലിയെ അത്രമേല്‍ അസ്വസ്ഥമാക്കി.

നാലുവര്‍ഷത്തിനിപ്പുറം മെല്‍ബണ്‍ ടെസ്റ്റിലെ മിന്നും പ്രകടനം കഴിഞ്ഞപ്പോള്‍ കോഹ്ലി പറഞ്ഞു:

'രണ്ട് ഇന്നിങ്‌സിലുമായി 20 വിക്കറ്റുകള്‍ വീഴ്ത്താന്‍ പ്രാപ്തിയുള്ള ബൗളിങ് ഡിപ്പാര്‍ട്ടമെന്റ് നമുക്കുണ്ട്. അതിനേക്കാള്‍ നിര്‍ണായകം പൂജാരയുടെ പ്രകടനമാണ്. ഒരറ്റത്ത് പൂജാരയുണ്ടെങ്കില്‍ അദ്ദേഹത്തെ ചുറ്റിനിന്ന് മറ്റുള്ളവര്‍ക്ക് റണ്‍സ് സ്‌കോര്‍ ചെയ്യാം. 350-400 എന്നത് അപ്പോള്‍ അസാധ്യമല്ലാത്ത ലക്ഷ്യമാണ്. പ്രത്യേകിച്ച് ഓസ്‌ട്രേലിയന്‍ പിച്ചില്‍ അതിന് മൂല്യമേറയാണ്'

മെല്‍ബണിലെ വിജയം നേടി പരമ്പരയില്‍ മുന്നിലെത്തിയ ആത്മവിശ്വാസത്തില്‍നിന്ന് കോഹ്ലിയുടെ പ്രതീക്ഷകളെ പൂജാര സിഡ്‌നിയില്‍ അക്ഷരാര്‍ത്ഥത്തില്‍ അര്‍ഥപൂര്‍ണമാക്കി. ഡബിള്‍ സെഞ്ച്വറിക്ക് തൊട്ടടുത്ത് ഇന്നിങ്‌സ് അവസാനിപ്പിക്കേണ്ടിവന്നെങ്കിലും ഓസീസിനെ ഫോള്‍ഓണിലേക്ക് നിര്‍ബന്ധിച്ച വന്‍ ടോട്ടന് ഭദ്രമായ അടിത്തറയായി അത് മാറി.

കോഹ്ലിയുടെ മനസ്സ് മാറിയത് വെറുതെയല്ല. അല്‍പം ബൗണ്‍സ് കൂടിയ പിച്ചില്‍ ബാറ്റേന്തുന്നതില്‍ പരുങ്ങുന്ന പൂജാരയായിരുന്നു നാലുവര്‍ഷം മുമ്പ്. ഇത്തവണ ഓസ്‌ട്രേലിയയില്‍, ബാക്ക്ഫൂട്ടില്‍ ഊന്നി പോയിന്റിലേക്കും കവറിലേക്കും അനായാസം പന്ത് പായിച്ച പൂജാര കളിവിദഗ്ധരെയെല്ലാം അത്ഭുതപ്പെടുത്തി.

ഓസീസ് ബൗളിങ് നിര അത്ര കേമമല്ല ഇപ്പോള്‍. എങ്കിലും വേഗമേറിയ സ്വന്തം പിച്ചില്‍ അപകടകാരികളാകാന്‍ ശേഷിയുള്ളവരുമാണ്. മെല്‍ബണ്‍ ടെസറ്റിലെ രണ്ടാം ഇന്നിങിസില്‍ ഇന്ത്യയുടെ വിക്കറ്റുകള്‍ തുടര്‍ച്ചയായി വീഴ്ത്തി ഓസീസ് ബൗളിങ് നിര ആക്രമണ സ്വഭാവം കാണിക്കുകയും ചെയ്തു. അവിടെയാണ് പൂജാരയുടെ സര്‍ഗാത്മക ബാറ്റിങ്. പ്രതിരോധിച്ചും മോശം പന്തുകളെ കണക്കറ്റ് പ്രഹരിച്ചും സ്‌ട്രൈക്ക് കൃത്യമായി കൈമാറിയും ബുദ്ധിപൂര്‍വും ക്രീസില്‍ നിന്നു. പേസര്‍മാരെയും സ്പിന്നര്‍മാരെയും ചാഞ്ചല്യമില്ലാതെ നേരിട്ടു.

കഴിഞ്ഞവര്‍ഷമാദ്യം ഇംഗ്ലണ്ടിലെ സതാംപ്ടണില്‍ നേടിയ 132 റണ്‍സ് വിദേശപിച്ചുകളില്‍ എങ്ങനെ കളിക്കണമെന്ന പ്രായോഗിക കാഴചയായിരുന്നു. ആ ഇന്നിങിസിന്റെ വൈഭവം ഒട്ടും കൈവിട്ടില്ലെന്ന് തെളിയിച്ചതാണ് ഓസ്‌ട്രേലിയയിലെ ഇന്നിങ്‌സുകള്‍.

പ്രതിരോധത്തിലൂന്നി പതിഞ്ഞ മട്ടില്‍നിന്ന് സ്ഥിരതയുള്ള ഇന്നിങ്‌സ് എന്നതാണ് പൂജാരയുടെ ശൈലി. 18 സെഞ്ച്വറികള്‍ ടെസ്റ്റില്‍ പൂജാര ഇതുവരെ കുറിച്ചു. 20 അര്‍ദ്ധ സെഞ്ച്വറികളും. മൂന്നാം നമ്പറില്‍ 68 ടെസ്റ്റ് മത്സരങ്ങളിലെ 114 ഇന്നിങ്‌സുകളില്‍നിന്ന് 5426 റണ്‍സ് സമ്പാദ്യം. 2010ല്‍ ബംഗ്ലൂരില്‍ ഓസീസിനെതിരെ തുടങ്ങിയ ടെസ്റ്റ് കരിയര്‍ സിഡ്‌നിയില്‍ ചരിത്രവിജയത്തിലെത്തിനില്‍ക്കുമ്പോള്‍ 30 പിന്നിട്ട ഈ രാജ്‌കോട്ടുകാരന്‍ ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്രിക്കറ്റര്‍മാരുടെ പട്ടികയിലേക്ക് ഉയരുകയാണ്. പൂജാരയില്‍നിന്ന് പഠിക്കണമെന്ന് യുവതാരങ്ങളോട് വിവിഎസ് ലക്ഷ്മണ്‍ ഉപദേശിക്കുന്നത് അതുകൊണ്ടുതന്നെ.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018