CRICKET

ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്കും കെഎല്‍ രാഹുലിനുമെതിരെ സസ്‌പെന്‍ഷന് ശുപാര്‍ശ; രണ്ട് മല്‍സരങ്ങളില്‍ വിലക്കിയേക്കും; ടിവി ഷോയിലെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ നടപടി 

ടിവി ഷോയില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരങ്ങള്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ. ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്കും കെഎല്‍ രാഹുലിനുമെതിരെ സസ്‌പെന്‍ഷന് ശുപാര്‍ശ ചെയ്തത് ബിസിസിഐ ഇടക്കാല ഭരണസമിതി ചെയര്‍മാന്‍ വിനോദ് റായ് ആണ്. രണ്ട് മല്‍സരങ്ങളിലെങ്കിലും താരങ്ങളെ വിലക്കണമെന്നാണ് വിനോദ് റായുടെ ശുപാര്‍ശ. ബിസിസിഐ ശുപാര്‍ശ അംഗീകരിച്ച് നടപടിയെടുത്താല്‍ ഇരുവര്‍ക്കും ഓസ്‌ട്രേലിയക്ക് എതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മല്‍സരങ്ങള്‍ നഷ്ടമാകും.

ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹറിന്റെ ടോക്ക് ഷോ കോഫി വിത്ത് കരണില്‍ നടത്തിയ പരാമര്‍ശമാണ് താരങ്ങള്‍ക്കെതിരെ നടപടിക്ക് കാരണമായത്.

പരാമര്‍ശങ്ങള്‍ വിവാദമായതോടെ ബിസിസിഐ പാണ്ഡ്യയ്ക്കും രാഹുലിനും കാരണം കാണിക്കല്‍ നോട്ടിസ് നല്‍കുകയും 24 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. ഇതോടെ ഇരുവരും വിശദീകരണം നല്‍കുകയും മാപ്പപേക്ഷിക്കുകയും ചെയ്തു. പരിപാടിയിലെ പരാമര്‍ശങ്ങളില്‍ ഖേദിക്കുന്നതായി ബിസിസിഐയ്ക്കു നല്‍കിയ മറുപടിയ്ക്ക് പിന്നാലെ ട്വിറ്ററിലും പാണ്ഡ്യ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഇരുവരുടേയും വിശദീകരണം ബിസിസിഐയ്ക്ക് സ്വീകാര്യമായിരുന്നില്ല. സസ്‌പെന്‍ഷന് ഇടക്കാല ഭരണസമിതി ചെയര്‍മാന്‍ ശുപാര്‍ശ ചെയ്യുകയായിരുന്നു.

ഓസ്‌ട്രേലിയയില്‍ ഏകദിന പരമ്പരയ്ക്ക് തയാറെടുക്കുന്ന ഇന്ത്യന്‍ ടീമിനൊപ്പമാണ് ഹാര്‍ദിക് പാണ്ഡ്യയും ലോകേഷ് രാഹുലുമുള്ളത്.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018