CRICKET

ചീട്ടുകൊട്ടാരം പോലെ ബാറ്റിങ് നിര, രോഹിത്തിന്റെ സെഞ്ച്വറിക്കും ധോണിക്കും രക്ഷിക്കാനായില്ല; ഓസിസിനെതിരെ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി 

129 ബോളില്‍ 133 റണ്‍സുമായി രോഹിത് ശര്‍മ പൊരുതിയെങ്കിലും പഴ് ശ്രമമായി. പരമ്പരയില്‍ ഓസീസ് മുന്നിലെത്തി.

ഓസീസിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 34 റണ്‍സിന്റെ തോല്‍വി. അവസാനം വരെ ഇന്ത്യ പൊരുതി നോക്കിയെങ്കിലും ഓസീസ് ബോളിങ് മുന്നില്‍ ചിട്ടുകൊട്ടാരം പോലെ ഇന്ത്യന്‍ ബാസ്റ്റ്മാന്‍മാര്‍ വീണു. 289 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ നിശ്ചിത 50 ഓവറില്‍ 254 റണ്‍സ് എടുക്കാനെ സാധിച്ചുള്ളു. ഇതോടെ പരമ്പരയില്‍ ഓസീസ് മുന്നിലെത്തി. ടെസ്റ്റില്‍ വിജയിച്ചതിന്റെ ആത്മവിശ്വസത്തിലായിരുന്നു കോഹ്ലിയും കൂട്ടരും ഓസിസിനെ നേരിടാനിറങ്ങിയത്.

129 ബോളില്‍ 133 റണ്‍സുമായി രോഹിത് ശര്‍മ പൊരുതിയെങ്കിലും പഴ് ശ്രമമായി. 110 പന്തില്‍ നിന്നാണ് രോഹിത് തന്റെ 22ാം ഏകദിന സെഞ്ചുറി നേടിയത്. തുടക്കത്തില്‍ നാലു റണ്‍സെടുക്കുന്നതിനിടെ മൂന്നു വിക്കറ്റ് നഷ്ടമായത്. ശിഖര്‍ ധവാന്‍, ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി, റായിഡു എന്നിവരുടെ വിക്കറ്റാണ് ഇന്ത്യക്ക് തുടക്കത്തിലേ നഷ്ടമായത്. ആദ്യ ഓവറില്‍ തന്നെ അരങ്ങേറ്റ താരം ബെഹ്‌റന്‍ഡോഫ്, ശിഖര്‍ ധവാനെ (0) മടക്കി. പിന്നാലെ മൂന്നു റണ്‍സെടുത്ത നായകന്‍ വിരാട് കോഹ്‌ലിയെ റിച്ചാഡ്‌സണും തിരിച്ചയച്ചു. അതേ ഓവറില്‍ തന്നെ റിച്ചാഡ്‌സണ്‍ റായിഡുവിനെയും മടക്കി. തുടര്‍ച്ചയായ വിക്കറ്റില്‍ പതറിയ ഇന്ത്യയെ രോഹിത് ശര്‍മയും ധോണിയും ചേര്‍ന്ന് മത്സരത്തിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു. ധോണിയെ പുറത്താക്കി ബെഹ്‌റന്‍ഡോഫ് ഈ കൂട്ടുകെട്ട് പൊളിച്ചു. 96 പന്തില്‍ നിന്ന് മൂന്നു ബൗണ്ടറിയും ഒരു സിക്സറും സഹിതം 51 റണ്‍സെടുത്ത ധോണി നാലാം വിക്കറ്റില്‍ രോഹിത്തിനൊപ്പം 137 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് തുടക്കത്തിലെ തിരിച്ചടിക്ക് ശേഷം അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 288 റണ്‍സെടുത്തിരുന്നു. ഒരു ഘട്ടത്തില്‍ സ്‌കോര്‍ 300 കടക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും മുഹമ്മദ് ഷമിയും, ബുവനേശ്വര്‍ കുമാറും ചേര്‍ന്ന് ആ ശ്രമം വിഫലമാക്കി. ഉസ്മാന്‍ ഖ്വാജ (59), ഷോണ്‍ മാര്‍ഷ് (54), പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്ബ് (73), സ്റ്റോയിനിസ് (47) എന്നിവരുടെ ഇന്നിങ്‌സുകളാണ് ഓസീസിന് കരുത്തായത്. 61 പന്തില്‍ നാലു ബൗണ്ടറിയും രണ്ടു സിക്‌സറുകളും പറത്തിയ ഹാന്‍ഡ്‌സ്‌കോമ്പാണ് ഓസീസ് സ്‌കോര്‍ ബോര്‍ഡ് വേഗത്തില്‍ ചലിപ്പിച്ചത്. ഇന്നിങ്‌സിന്റെ അവസാനത്തില്‍ തകര്‍ത്തടിച്ച സ്റ്റോയിനിസ് സ്‌കോര്‍ 288ല്‍ എത്തിച്ചു. ഗ്ലെന്‍മാക്‌സ്‌വെല്‍ 11 റണ്‍സുമായി പുറത്താകാതെ നിന്നു. അലക്‌സ് കാരി (24), ആരോണ്‍ ഫിഞ്ച് (6) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റ്‌സ്മാന്‍മാര്‍. ഇന്ത്യയ്ക്കായി ഭുവനേശ്വര്‍, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ടും ജഡേജ ഒരു വിക്കറ്റും വീഴ്ത്തി.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018