CRICKET

സ്ത്രീ വിരുദ്ധ പരാമര്‍ശം: പാണ്ഡ്യയ്ക്കും കെ എല്‍ രാഹുലിനും പകരക്കാരെ പ്രഖ്യാപിച്ചു; വിജയ് ശങ്കറും ശുഭ്മാന്‍ ഗില്ലും ടീമിലെത്തും

ശുഭ്മാന്‍ ഗില്‍  
ശുഭ്മാന്‍ ഗില്‍  

ടിവി ഷോയില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരങ്ങളായ ഹര്‍ദിക് പാണ്ഡ്യ, കെഎല്‍ രാഹുല്‍ എന്നിവര്‍ക്കു പകരം ഓള്‍ റൗണ്ടര്‍ വിജയ് ശങ്കറിനേയും ബാറ്റ്സ്മാന്‍ ശുഭ്മാന്‍ ഗില്ലിനേയും ടീമില്‍ ഉള്‍പ്പെടുത്തി.

നേരത്തെ ഹര്‍ദിക് പാണ്ഡ്യയേയും കെഎല്‍ രാഹുലിനെയും അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. സസ്പെന്‍ഷനെ തുടര്‍ന്ന് ഇരുവരേയും നാട്ടിലേക്ക് തിരികെ അയച്ചതോടെയാണ് വിജയ് ശങ്കറിനും ശുഭ്മാന്‍ ഗില്ലിനും അവസരം ലഭിച്ചത്.

വിജയ് ശങ്കര്‍ രണ്ടാം ഏകദിനത്തിന് മുന്നോടിയായി ഓസ്‌ട്രേലിയയില്‍ ടീമിനൊപ്പം ചേരും. അതേ സമയം ഓസീസ് പരമ്പരയ്ക്ക് ശേഷംനടക്കുന്ന ന്യൂസിലന്‍ഡ് പര്യടനത്തിലേ ഗില്‍ ഇന്ത്യന്‍സംഘത്തിനൊപ്പം ചേരൂ. അഞ്ച് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളുമാണ് ഇന്ത്യ ന്യൂസിലന്‍ഡില്‍ കളിക്കുക.

19 കാരനായ ശുഭ്മാന്‍ ആദ്യമായാണ് ഇന്ത്യന്‍ ടീമിലെത്തുന്നത്. കഴിഞ്ഞ വര്‍ഷം ന്യൂസിലന്‍ഡില്‍ നടന്ന അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യ കിരീടം ചൂടിയപ്പോള്‍ ടൂര്‍ണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട താരമാണ് ശുഭ്മാന്‍ ഗില്‍.

വിവാദത്തിലുള്‍പ്പെട്ട പാണ്ട്യയേയും, രാഹുലിനേയും കഴിഞ്ഞ ദിവസമാണ് അന്വേഷണ വിധേയമായി ബിസിസിഐ ക്രിക്കറ്റില്‍ നിന്ന് വിലക്കിയത്. ഇരുവരും ഓസ്‌ട്രേലിയ ന്യൂസിലന്‍ഡ് പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ടിരുന്ന താരങ്ങളാണ്.

ഓള്‍ റൗണ്ടറായ വിജയ് ശങ്കര്‍ കഴിഞ്ഞ വര്‍ഷം ശ്രീലങ്കയില്‍ നടന്ന നിദാഹാസ് ട്രോഫി ടി20 ടൂര്‍ണമെന്റില്‍ കളിച്ച് ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച താരമാണ്. സമീപകാലത്ത് ഇന്ത്യ എ ടീമിനായും മികച്ച പ്രകടനമാണ് വിജയ് ശങ്കറിന്റേത്.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018