CRICKET

ഫിനിഷര്‍ ധോണി തിരിച്ചെത്തി, അഡ്‌ലെയ്ഡില്‍ ഇന്ത്യയ്ക്ക് ആറു വിക്കറ്റിന്റെ ജയം; സെഞ്ച്വറി അടിച്ച് കോലിയും  

മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 1-1 എന്ന നിലയില്‍ ഇന്ത്യ ഒപ്പമെത്തി. ഷോണ്‍ മാര്‍ഷിന്റെയും മാക്‌സ്വെലിന്റെയും മികവിലാണ് ഓസീസ് നിശ്ചിത 50 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 298 റണ്‍സെടുത്തത്.

ഫിനിഷര്‍ റോളില്‍ മഹേന്ദ്രസിങ് ധോണി മടങ്ങി എത്തിയതോടെ അഡ്‌ലെയ്ഡ് ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ആറു വിക്കറ്റിന്റെ ജയം. ധോണിക്കൊപ്പം നായകന്‍ കോഹ്ലിയുടെ സെഞ്ചുറികൂടി ആയപ്പോള്‍ ആ വിജയത്തിന്റെ ആവേശം ഇരട്ടിയായി. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 1-1 എന്ന നിലയില്‍ ഇന്ത്യ ഒപ്പമെത്തി. 299 റണ്‍സ് വിജയലക്ഷ്യം പിന്തുടന്ന ഇന്ത്യ നാല് പന്തുകള്‍ ബാക്കിനില്‍ക്കേ ലക്ഷ്യം മറികടക്കുകയായിരുന്നു. കോഹ്ലിയുടെ 39ാം ഏകദിന സെഞ്ചുറിയും ധോണിയുടെ അര്‍ധ സെഞ്ചുറിയുമാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. 108 പന്തില്‍ അഞ്ചു ബൗണ്ടറിയും രണ്ടു സിക്സും അടിച്ചെടുത്താണ് കോഹ്ലി സെഞ്ചുറി പൂര്‍ത്തിയാക്കിയത്. ഫിനിഷറുടെ റോളിലേക്ക് മടങ്ങിയെത്തിയ ധോനി 54 പന്തില്‍ നിന്ന് രണ്ട് സിക്സറുകളടക്കം 55 റണ്‍സെടുത്തു.

മെല്ലെപ്പോക്കിന്റെ പേരില്‍ തന്നെ വിമര്‍ശിച്ചവര്‍ക്കുള്ള മറുപടി കൂടിയായി ധോണിയുടെ ഇന്നത്തെ പ്രകടനം. അവസാന ഓവറില്‍ സിക്സടിച്ച ധോണി സ്‌കോര്‍ ഒപ്പമെത്തിച്ചു. പിന്നാലെ സിംഗിളോടെ വിജയവും സ്വന്തമാക്കി. ധോണിക്കൊപ്പം 25 റണ്‍സെടുത്ത ദിനേഷ് കാര്‍ത്തിക്ക് പുറത്താകാതെ നിന്നു. ശിഖര്‍ ധവാന്‍ (32), രോഹിത് ശര്‍മ (43), അമ്പാട്ടി റായുഡു (24) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. ഓസിസിനായി ജേസണ്‍ ബെഹ്റന്‍ഡ്രോഫ്, ജേ റിച്ചാര്‍ഡ്സന്‍, മാര്‍ക്കസ് സ്റ്റോയ്നിസ്, ഗ്ലെന്‍ മാക്സ്വെല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. 299 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യയ്ക്ക് ധവാന്‍-രോഹിത് സഖ്യം മികച്ച തുടക്കമാണ് സമ്മാനിച്ചത്. ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 47 റണ്‍സ് കൂട്ടിച്ചേര്‍ത്തു. തകര്‍ത്തടിച്ചു മുന്നേറിയ ധവാനെ ഖവാജയുടെ കൈകളിലെത്തിച്ച് ബെഹ്റെന്‍ഡ്രോഫാണ് ഓസീസ് ബ്രേക്ക്ത്രൂ സമ്മാനിച്ചത്.

ഫിനിഷര്‍ ധോണി തിരിച്ചെത്തി, അഡ്‌ലെയ്ഡില്‍ ഇന്ത്യയ്ക്ക് ആറു വിക്കറ്റിന്റെ ജയം; സെഞ്ച്വറി അടിച്ച് കോലിയും  

രണ്ടാം വിക്കറ്റില്‍ ഒരുമിച്ച രോഹിത്-കോഹ്ലി സഖ്യവും ശ്രദ്ധയോടെ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. ഇരുവരും ചേര്‍ന്ന് ഇന്ത്യന്‍ സ്‌കോര്‍ 100 കടത്തി. എന്നാല്‍, ഇതിനു പിന്നാലെ സ്റ്റോയ്നിസിന്റെ പന്തില്‍ അനാവശ്യ ഷോട്ടിനു ശ്രമിച്ച് രോഹിത് മടങ്ങി. 52 പന്തില്‍ രണ്ടു വീതം ബൗണ്ടറിയും സിക്സും സഹിതം 43 റണ്‍സുമായാണ് രോഹിത് തിരിച്ച് കയറിയത്. മൂന്നാം വിക്കറ്റില്‍ അര്‍ധസെഞ്ച്വറി കൂട്ടുകെട്ട് തീര്‍ത്തതിനു പിന്നാലെ റായുഡുവും പുറത്തായി. ഗ്ലെന്‍ മാക്സ് വെല്ലിന്റെ പന്തില്‍ സ്റ്റോയ്നിസിനു ക്യാച്ച് സമ്മാനിച്ചു മടങ്ങി. എന്നാല്‍, നാലാം വിക്കറ്റില്‍ ധോണിയെ കൂട്ടുപിടിച്ച് തകര്‍ത്തടിച്ച് കോഹ്ലി 39ാം ഏകദിന സെഞ്ചുറി പൂര്‍ത്തിയാക്കി. അര്‍ധസെഞ്ചുറി കൂട്ടുകെട്ടും തീര്‍ത്ത ഇന്ത്യന്‍ സ്‌കോര്‍ 200 കടത്തി.

ഫിനിഷര്‍ ധോണി തിരിച്ചെത്തി, അഡ്‌ലെയ്ഡില്‍ ഇന്ത്യയ്ക്ക് ആറു വിക്കറ്റിന്റെ ജയം; സെഞ്ച്വറി അടിച്ച് കോലിയും  

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസീസിനായി, സെഞ്ചുറി നേടിയ ഷോണ്‍ മാര്‍ഷിന്റെയും അവസാന ഓവറുകളില്‍ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത ഗ്ലെന്‍ മാക്‌സ്വെലിന്റെയും മികവിലാണ് ഓസീസ് നിശ്ചിത 50 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 298 റണ്‍സെടുത്തത്. കരിയറിലെ ഏഴാം സെഞ്ചുറി തികച്ച മാര്‍ഷ് 123 പന്തില്‍ 11 ബൗണ്ടറികളും മൂന്നു സിക്സറുകളും സഹിതം 131 റണ്‍സെടുത്താണ് പുറത്തായത്. മാക്സ്വെല്‍ 37 പന്തില്‍ അഞ്ചു ബൗണ്ടറിയും ഒരു സിക്സും സഹിതം 48 റണ്‍സെടുത്തു. 48ാം ഓവറില്‍ മാര്‍ഷ്-മാക്സ്വെല്‍ എന്നിവരെ പുറത്താക്കിയ ഭുവനേശ്വര്‍ കുമാറാണ് ഓസീസ് സ്‌കോര്‍ 300 കടക്കാതെ കാത്തത്. ഇരുവരും ചേര്‍ന്ന് ആറാം വിക്കറ്റില്‍ 94 റണ്‍സാണ് സ്‌കോര്‍ ബോര്‍ഡില്‍ എഴുതി ചേര്‍ത്തത്.

ആരോണ്‍ ഫിഞ്ച് (6), അലക്സ് കാരി (18), ഉസ്മാന്‍ ഖ്വാജ (21), പീറ്റര്‍ ഹാന്‍ഡ്സ്‌കോമ്പ് (20), മാര്‍ക്കസ് സ്റ്റോയിനിസ് (29), റിച്ചാഡ്‌സണ്‍ (2), പീറ്റര്‍ സിഡില്‍ (0) എന്നിവരാണ് പുറത്തായ മറ്റ് ഓസീസ് താരങ്ങള്‍. ഇന്ത്യയ്ക്കായി ഭുവനേശ്വര്‍ കുമാര്‍ നാലു വിക്കറ്റ് വീഴ്ത്തി. ഷമി മൂന്നു വിക്കറ്റെടുത്തു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018