CRICKET

എറിഞ്ഞിട്ടു, പിന്നെ അടിച്ചു പറത്തി; ന്യൂസിലാന്റിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് ജയം 

നേപ്പിയര്‍ ഏകദിനത്തില്‍ ഇന്ത്യക്ക് എട്ടുവിക്കറ്റ് ജയം. 85 പന്ത് ബാക്കിനില്‍ക്കെയാണ് ഇന്ത്യയുടെ വിജയം. 75 റണ്‍സെടുത്ത ശിഖര്‍ ധവാനാണ് ഇന്ത്യന്‍ നിരയിലെ ടോപ്‌സ്‌കോറര്‍. അഞ്ചു മത്സരങ്ങളുളള പരമ്പരയില്‍ വിജയത്തോടെ ഇന്ത്യ മുന്നിലെത്തി.

103 പന്തില്‍ നിന്നാണ് ധവാന്‍ 75 റണ്‍സെടുത്തത്. അദ്ദേഹത്തിന്റെ 26ാം അര്‍ധ സെഞ്ച്വറിയാണിത്. രണ്ടാംവിക്കറ്റ് കൂട്ടുക്കെട്ടില്‍ ധവാനും കോഹ്ലിയും ചേര്‍ന്ന് 91 റണ്‍സാണ് അടിച്ചുകൂട്ടിയത്. കോഹ്ലിക്ക് ശേഷം ക്രീസിലെത്തിയ അമ്പാട്ടി റായിഡു 13 റണ്‍സോടെ പുറത്താകാതെ നിന്നു.

11 റണ്‍സെടുത്ത രോഹിത് ശര്‍മ്മയും 45 റണ്‍സെടുത്ത ക്യാപ്റ്റന്‍ വിരാട് കോഹ്ലിലും പുറത്തായിരുന്നു.ഡ്രഗ് ബ്രെയ്‌സ് വെല്ലാണ് രോഹിത്തിനെ പുറത്താക്കിയത്.

ഇടയ്ക്ക് സൂര്യപ്രകാശം ബാറ്റ്‌സ്മാന്റെ കണ്ണിലടിച്ച് കാഴ്ചയെ മറച്ചതു കാരണം മത്സരം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു.

നാലുവിക്കറ്റെടുത്ത കുല്‍ദ്വപ് യാദവും മൂന്നു വിക്കറ്റ് എടുത്ത ഷമിയും ന്യൂസിലാന്റിനെ 157ന് പിടിച്ചുകെട്ടിയിരുന്നു. യുസ്വേന്ദ്ര ചഹാല്‍ രണ്ടു വിക്കറ്റെടുത്തിരുന്നു.

അര്‍ധ സെഞ്ച്വറി നേടിയ ന്യൂസിലാന്റ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ മാത്രമാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ പിടിച്ചു നിന്നത്. 64 റണ്‍സ് നേടിയ കെയ്‌നെ കുല്‍ദ്വീപ് യാദവാണ് വിക്കറ്റിന് മുന്നില്‍ കുരുക്കിയത്. ഫെര്‍ഗൂസണ്‍, ഡഗ് ബ്രെയ്‌സ് വെല്‍ എന്നിവരെയും കുല്‍ദ്വീപ് പുറത്താക്കി.

ഏകദിന മത്സരങ്ങളില്‍ ഏറ്റവും വേഗത്തില്‍ 100 വിക്കറ്റ് നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് മുഹമ്മദ് ഷമി സ്വന്തമാക്കി. 56 മത്സരങ്ങളില്‍ നിന്നാണ് ഷമിയുടെ നേട്ടം. 59 ഏകദിനങ്ങളില്‍ നിന്ന് 100 വിക്കറ്റ് നേടിയിരുന്ന ഇര്‍ഫാന്റെ റെക്കോര്‍ഡാണ് ഷമി മറികടന്നത്. ന്യൂസിലാന്റിനെതിരായ മത്സരത്തില്‍ മൂന്ന് വിക്കറ്റ് നേടിയ ഷമിയുടെ വിക്കറ്റ് നേട്ടം ഇതോടെ 102 ആയി.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018