CRICKET

ന്യൂസിലാന്റിനെയും തകര്‍ത്തെറിഞ്ഞ് ഇന്ത്യ; ആതിഥേയര്‍ 157 ന് പുറത്ത്  

ഇന്ത്യക്കെതിരായ ഒന്നാം ഏകദിനത്തില്‍ ന്യൂസിലാന്റ് 157 റണ്‍സിന് പുറത്ത്. ടോസ് നേടി ബാറ്റിങിനിറങ്ങിയ ആതിഥേയര്‍ 38 ഓവറില്‍ പുറത്തായി. ഇന്ത്യക്ക് വിജയലക്ഷ്യം 158 റണ്‍സ്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ വിക്കറ്റൊന്നും പോകാതെ 41 റണ്‍സ് എടുത്തിട്ടുണ്ട്. രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനുമാണ് ക്രീസില്‍.

നാലു വിക്കറ്റ് എടുത്ത കുല്‍ദീപ് യാദവും, മൂന്ന് വിക്കറ്റ് നേടിയ മുഹമ്മദ് ഷമിയുമാണ് ന്യൂസിലാന്റിനെ തകര്‍ത്തെറിഞ്ഞത്. യൂസ്‌വേന്ദ്ര ചാഹല്‍ രണ്ടു വിക്കറ്റ് വീഴ്ത്തി.

അര്‍ധ സെഞ്ച്വറി നേടിയ ന്യൂസിലാന്റ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ മാത്രമാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ പിടിച്ചു നിന്നത്. 64 റണ്‍സ് നേടിയ കെയ്‌നെ കുല്‍ദ്വീപ് യാദവാണ് വിക്കറ്റിന് മുന്നില്‍ കുരുക്കിയത്. ഫെര്‍ഗൂസണ്‍, ഡഗ് ബ്രെയ്‌സ് വെല്‍ എന്നിവരെയും കുല്‍ദ്വീപ് പുറത്താക്കി.

ഏകദിന മത്സരങ്ങളില്‍ ഏറ്റവും വേഗത്തില്‍ 100 വിക്കറ്റ് നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് മുഹമ്മദ് ഷമി സ്വന്തമാക്കി. 56 മത്സരങ്ങളില്‍ നിന്നാണ് ഷമിയുടെ നേട്ടം. 59 ഏകദിനങ്ങളില്‍ നിന്ന് 100 വിക്കറ്റ് നേടിയിരുന്ന ഇര്‍ഫാന്റെ റെക്കോര്‍ഡാണ് ഷമി മറികടന്നത്. ന്യൂസിലാന്റിനെതിരായ മത്സരത്തില്‍ മൂന്ന് വിക്കറ്റ് നേടിയ ഷമിയുടെ വിക്കറ്റ് നേട്ടം ഇതോടെ 102 ആയി.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018