CRICKET

രഞ്ജി സെമിയില്‍ ഇന്നിങ്‌സ് തോല്‍വി, ചരിത്ര കുതിപ്പിനൊടുവില്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്ന് കേരളം; എറിഞ്ഞു വീഴ്ത്തി ഉമേഷ് യാദവ് 

മത്സരത്തില്‍ 12 വിക്കറ്റുകള്‍ പിഴുത ഉമേഷാണ് മാന്‍ ഓഫ് ദ മാച്ച്. ഒന്നര ദിവസത്തിനിടെ 30 വിക്കറ്റുകള്‍ വീണ അപൂര്‍വ മത്സര ചരിത്രത്തിലേക്ക് കൃഷ്ണഗിരിയിലെ സെമി പോരാട്ടം എത്തി.

രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ ചരിത്ര മുന്നേറ്റം സെമി ഫൈനലില്‍ ഇന്നിങ്‌സ് തോല്‍വിയോടെ അവസാനിച്ചു. വയനാട്ടിലെ കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ നടന്ന സെമി പോരാട്ടത്തില്‍ നിലവിലെ ചാംപ്യന്‍മാരായ വിദര്‍ഭയോട്, 11 റണ്‍സിനാണ് കേരളം തോറ്റത്. ജയത്തോടെ വിദര്‍ഭ തുടര്‍ച്ചയായ രണ്ടാം തവണയും ഫൈനലില്‍ എത്തി. കഴിഞ്ഞ സീസണില്‍ ക്വാര്‍ട്ടര്‍ ഫൈനലിലും കേരളം വിദര്‍ഭയോട് തോറ്റ് പുറത്താവുകയായിരുന്നു. സൗരാഷ്ട്രയോ കര്‍ണാടകയോ ഫൈനലില്‍ വിദര്‍ഭയെ നേരിടും.

വിദര്‍ഭയ്ക്ക് വേണ്ടി അഞ്ച് വിക്കറ്റെടുത്ത ഉമേഷ് യാദവാണ് കേരളത്തെ തകര്‍ത്തത്. വിദര്‍ഭ തുടര്‍ച്ചയായി രണ്ടാം തവണയാണ് ഫൈനലില്‍ പ്രവേശിക്കുന്നത്. രണ്ട് ഇന്നിങ്‌സിലുമായി കേരളത്തിന്റെ 12 വിക്കറ്റുകളാണ് ഉമേഷ് യാദവ് എറിഞ്ഞിട്ടത്. സച്ചിന്‍ ബേബി (22), വിഷ്ണു വിനോദ് (37) എന്നിവര്‍ക്ക് മാത്രമാണ് കേരളത്തിന്റെ നിരയില്‍ കുറച്ചെങ്കിലും പിടിച്ചുനില്‍ക്കാനായത്. ഒരറ്റത്ത് വിക്കറ്റുകള്‍ കൊഴിയുമ്പോള്‍ വിഷ്ണു പ്രതിരോധം തീര്‍ത്തെങ്കിലും വാലറ്റം തകര്‍ന്നടിഞ്ഞതോടെ കേരളത്തിന്റെ ഒന്നാം ഇന്നിങ്‌സ് 106 റണ്‍സില്‍ ഒതുങ്ങി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ വിദര്‍ഭയുടെ നായകന്‍ ഫൈസല്‍ (75) മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 19 റണ്‍സെടുത്ത ഓപ്പണര്‍മാരിലൊരാളായ സഞ്ജയ് രാമസ്വാമിയെയാണ് വിദര്‍ഭയ്ക്ക് ആദ്യം നഷ്ടമായത്. വൈകിയെങ്കിലും വസിം ജാഫറി (34) നെയും കേരള താരം നിധീഷ് മടക്കി. അപ്പോഴേക്കും കേരളം ലീഡ് വഴങ്ങിയിരുന്നു. മധ്യനിരയും വാലറ്റവും തകര്‍ന്നതോടെ വിദര്‍ഭയുടെ ഒന്നാം ഇന്നിങ്‌സ് 208 റണ്‍സില്‍ അവസാനിച്ചു.

വിദര്‍ഭയുടെ ചെറു ലീഡിനെ മറികടക്കാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ രണ്ടാം ഇന്നിങ്‌സിനിറങ്ങിയ കേരളത്തിന് തുടക്കത്തില്‍ തന്നെ അടിപതറിയിരുന്നു. രണ്ടക്കം കാണിക്കാതെ ജലജ് സക്‌സേനയെ മടക്കി അയച്ച് ഉമേഷ് യാദവ് വിക്കറ്റ് പെറുക്കി തുടങ്ങി. ഉമേഷിന്റെ പാത പിന്തുടര്‍ന്ന യാഷ് താക്കൂറും കേരളത്തിന്റെ ബാറ്റിങ് നിരയെ വിറപ്പിച്ചു. രണ്ടാം ഊഴത്തില്‍ മൂന്നു പേര്‍ മാത്രമാണ് കേരളത്തിന്റെ നിരയില്‍ രണ്ടക്കം കണ്ടത്. അരുണ്‍ കാര്‍ത്തിക് (36), വിഷ്ണു വിനോദ് (15) സിജോമോന്‍ ജോസഫ് (17) എന്നിവരാണ് രണ്ടക്കം കണ്ട താരങ്ങള്‍. പ്രതീക്ഷ വെച്ച് സച്ചിന്‍ ബേബിയുടെ മടക്കം അക്കൗണ്ട് തുറക്കാതെയായിരുന്നു.

മത്സരത്തില്‍ 12 വിക്കറ്റുകള്‍ പിഴുത ഉമേഷാണ് മാന്‍ ഓഫ് ദ മാച്ച്. ഒന്നര ദിവസത്തിനിടെ 30 വിക്കറ്റുകള്‍ വീണ അപൂര്‍വ മത്സര ചരിത്രത്തിലേക്ക് കൃഷ്ണഗിരിയിലെ സെമി പോരാട്ടം എത്തി.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018