CRICKET

അമ്പാട്ടി രായുഡുവിന് വിലക്ക്; അന്താരാഷ്ട്ര മത്സരങ്ങളില്‍ ബൗള്‍ ചെയ്യേണ്ടന്ന് ഐസിസി; നടപടി സംശയകരമായ ആക്ഷനെ തുടര്‍ന്ന് 

ഇന്ത്യന്‍ താരം അമ്പാട്ടി രായുഡുവിന് ബൗളിങ്ങില്‍ ഐസിസി വിലക്ക് ഏര്‍പ്പെടുത്തി. സംശയകരമായ ആക്ഷന്റെ പേരിലാണ് നടപടി.

സിഡ്‌നിയില്‍ ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിലെ ബൗളിങ്ങാണ് റായിഡുവിനെ കുരുക്കിയത്. പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് 14 ദിവസത്തിനകം ആക്ഷന്‍ ചട്ടപ്രകാരമാണെന്ന് തെളിയിക്കാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം ഹാജരായില്ല. തുടര്‍ന്നാണ് ഐസിസി അമ്പാട്ടി രായുഡുവിന് വിലക്കേര്‍പ്പെടുത്തിയത്.

തന്റെ ആക്ഷന്‍ നിയമവിരുദ്ധമല്ലെന്ന് രായുഡു തെളിയിക്കുന്നത് വരെ വിലക്ക് തുടരും. അന്താരാഷ്ട്ര മത്സരങ്ങളില്‍ ബൗള്‍ ചെയ്യുന്നതിനാണ് വിലക്ക്. ആഭ്യന്തര മത്സരങ്ങളില്‍ ബൗളിങ് ചെയ്യാം.

ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ഏകദിനത്തില്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന മുഹമ്മദ് ഷമി ക്രീസ് വിട്ടതിനാല്‍ ബാറ്റ്‌സ്മാനായ രായുഡുവിനെ കൊണ്ട് ബൗള്‍ ചെയ്യിപ്പിക്കുകയായിരുന്നു. ആകെ രണ്ട് ഓവര്‍ ആണ് താരം ഏറിഞ്ഞത്. ആദ്യ ഓവറില്‍ മൂന്ന് റണ്‍സ് മാത്രമാണ് വിട്ടു കൊടുത്തത്. ഇതിന് പിന്നാലെ ബൗളിങ്ങിനെതിരെ പരാതിയുയര്‍ന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018