CRICKET

സെഞ്ചുറിക്ക് ഏഴു റണ്‍സ് അകലെ ടെയ്ലര്‍ വീണു; പേസര്‍മാര്‍ പിടിമുറിക്കിയതോടെ വാലറ്റം അതിവേഗം മടങ്ങി! ഇന്ത്യയുടെ വിജയലക്ഷ്യം 244 റണ്‍സ് 

സ്‌കോര്‍ ബോര്‍ഡില്‍ 10 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഓപ്പണര്‍ കോളിന്‍ മണ്‍റോയെ നഷ്ടമായി. ടെയ്ലര്‍ വീണതോടെ ന്യൂസീലന്‍ഡ് വാലറ്റം അതിവേഗം മടങ്ങി.

ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ ന്യൂസിലാന്‍ഡ് 243 ന് പുറത്ത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ന്യൂസിലാന്‍ഡ് 49 ഓവറില്‍ എല്ലാവരും പുറത്താവുകയായിരുന്നു. ഇന്ത്യക്കായി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ഭുവനേശ്വര്‍ കുമാര്‍, യൂസ്വേന്ദ്ര ചഹാല്‍, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവര്‍ രണ്ടു വീതം വിക്കറുകള്‍ വീഴ്ത്തി. അര്‍ദ്ധ സെഞ്ച്വറി നേടിയ റോസ് ടെയ്‌ലറും (93) ടോം ലാഥനും (51) ചേര്‍ന്നാണ് ന്യൂസിലാന്‍ഡിനെ മാന്യമായ സ്‌കോറിലെത്തിച്ചത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ വിക്കറ്റൊന്നും പോകാതെ 31 റണ്‍സെടുത്തിട്ടുണ്ട്. രോഹിത്ശര്‍മ്മയും ശിഖര്‍ ധവാനുമാണ് ക്രീസില്‍.

ടോസ് നേടി ബാറ്റിംഗ് തുടങ്ങിയ ന്യൂസിലാന്‍ഡ് സ്‌കോര്‍ ബോര്‍ഡില്‍ 10 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഓപ്പണര്‍ കോളിന്‍ മണ്‍റോയെ (7) നഷ്ടമായി. രണ്ടാം ഓവറില്‍ ഷമിക്കാണ് വിക്കറ്റ്. ഏഴാം ഓവറിലെ ആദ്യ പന്തില്‍ ഗപ്റ്റിലിനെ (13) ഭുവി വിക്കറ്റ് കീപ്പര്‍ കാര്‍ത്തിക്കിന്റെ കൈകളിലെത്തിച്ചു. മൂന്നാം വിക്കറ്റില്‍ വില്യംസനും ടെയ്ലറും കിവീസിന് പ്രതീക്ഷ നല്‍കി. എന്നാല്‍ ചാഹലിന്റെ പന്തില്‍ ക്യാച്ചിലൂടെ വില്യംസനെ (28) പാണ്ഡ്യ മടക്കി. വില്യംസണ്‍ പുറത്താകുമ്പോള്‍ കിവീസ് സ്‌കോര്‍ 16.2 ഓവറില്‍ മൂന്ന് വിക്കറ്റിന് 59. പിന്നീടൊന്നിച്ച ടെയ്ലറും ലഥാമും 119 റണ്‍സിന്റെ കൂട്ടുകെട്ട് തീര്‍ത്തതോടെയാണ് ന്യൂസിലാന്‍ഡിന് ഭേദപ്പെട്ട സ്‌കോര്‍, ബോര്‍ഡില്‍ കൂട്ടിച്ചേര്‍ക്കാനായത്. 38ാം ഓവറില്‍ ചാഹല്‍ തന്നെ ഈ കൂട്ടുകെട്ട് പൊളിച്ചു. 51 റണ്‍സെടുത്ത ലഥാമിന്റെ ഷോട്ട് റായുഡുവിന്റെ കൈകളില്‍ എത്തിയതോടെ അവസാനിച്ചു. പിന്നാലെ ആറ് റണ്‍സെടുത്ത നിക്കോളിസിനെയും മൂന്ന് റണ്‍സെടുത്ത സാന്റ്‌നറെയും പാണ്ഡ്യ പുറത്താക്കി. 93 റണ്‍സെടുത്ത ടെയ്ലറെ ഷമി കാര്‍ത്തിക്കിന്റെ കൈകളില്‍ എത്തിച്ചു.

ടെയ്ലര്‍ വീണതോടെ ന്യൂസീലന്‍ഡ് വാലറ്റം അതിവേഗം മടങ്ങി. 48ാം ഓവറിലെ അവസാന പന്തില്‍ സോധിയെ (12) കോഹ്‌ലിയുടെ കൈകളില്‍ ഷമിയെത്തിച്ചു. തൊട്ടടുത്ത ഓവറില്‍ കഴിഞ്ഞ മത്സരത്തില്‍ മിന്നിയ ബ്രേസ്വെല്ലിനെ (15) കോഹ്‌ലി അനായാസം റണ്‍ ഔട്ടാക്കി. അനാവശ്യ റണ്ണിനായി ഓടിയതാണ് ബ്രേസ്വെല്ലിന് വിനയായത്. ഭുവിയുടെ ഇതേ ഓവറില്‍ ബോള്‍ട്ട് (2) സ്ലിപ്പില്‍ ഷമിയുടെ കൈകളില്‍ അവസാനിച്ചു. രണ്ട് റണ്‍സോടെ ഫെര്‍ഗൂസന്‍ പുറത്താകാതെ നിന്നു.

രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യന്‍ ടീം മൂന്നാം ഏകദിനത്തിനിറങ്ങിയത്. പരിക്കേറ്റ ധോണി കളിക്കുന്നില്ല. പകരം ദിനേശ് കാര്‍ത്തിക്കാണ് വിക്കറ്റ് കീപ്പര്‍. ഓള്‍റൗണ്ടര്‍ വിജയ് ശങ്കറിന് പകരം ഹര്‍ദിക് പാണ്ഡ്യ ടീമില്‍ തിരിച്ചെത്തി. സസ്‌പെ്ഷന്‍ പിന്‍വലിക്കപ്പെട്ട ശേഷം ഹര്‍ദികിന്റെ ആദ്യ മത്സരമാണിത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018