CRICKET

കിവികളോട് 80 റണ്ണിന് തോറ്റു; ട്വന്റി20യില്‍ റണ്‍ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ തോല്‍വി   

മൂന്നു മല്‍സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0നു പിന്നിലായി. ഇന്ത്യയ്ക്ക് 80 റണ്‍സിന്റെ തോല്‍വി.

ന്യൂസീലന്‍ഡിനെതിരായ ഒന്നാം ട്വന്റി20യില്‍ 220 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യയ്ക്ക് 80 റണ്‍സിന്റെ തോല്‍വി. ടോസ് ലഭിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിങ്ങിനെയും ബൗളിങ്ങിനെയും മാറിമാറി തുണയ്ക്കുന്ന് പിച്ച് ഒപ്പം നില്‍ക്കുമെന്ന പ്രതീക്ഷയിലായിരുന്നു രോഹിത്. എന്നാല്‍ പിച്ചിന്റെ മനംമാറ്റം തുണയായത് കിവികള്‍ക്ക്. പത്തുവര്‍ഷം മുമ്പായിരുന്നു ഇന്ത്യ ന്യൂസീലന്‍ഡില്‍ ആദ്യമായും അവസാനമായും ട്വന്റി20 ക്രിക്കറ്റ് പരമ്പര കളിച്ചത്. രണ്ടു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ രണ്ടിലും ദയനീയ തോല്‍വി.

പത്തു വര്‍ഷത്തിന് ശേഷം വീണ്ടും അതേ മൈതനത്ത് ഇറങ്ങിയപ്പോള്‍ വിജയം മാത്രമായിരുന്നു ഇന്ത്യയുടെ പ്രതീക്ഷ. എന്നാല്‍ സെയ്ഫെര്‍ട്ടും കോളിന്‍ മണ്‍റോയും ചേര്‍ന്ന് തുടക്കത്തിലെ ഇന്ത്യയുടെ പ്രതീക്ഷകള്‍ തല്ലിച്ചതച്ചു. 80 റണ്‍സിനാണ് ന്യൂസീലന്‍ഡ് ഇന്ത്യയെ തകര്‍ത്തുവിട്ടത്. റണ്‍ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ ട്വന്റി20 തോല്‍വി കൂടിയാണിത്. ഇതോടെ മൂന്ന് പരമ്പരകളടങ്ങിയ മത്സരത്തില്‍ ഇന്ത്യ 1-0 ന് പിന്നിലായി.

നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തിലാണ് ന്യൂസീലന്‍ഡ് 219 റണ്‍സെടുക്കുന്നത്. ഇതോടെ വെല്ലിങ്ടണിലെ ഉയര്‍ന്ന സ്‌കോറാണ് ഇന്ന് പിറന്നത്. 84 റണ്‍സെടുത്ത സെയ്ഫെര്‍ട്ടും 34 റണ്‍സെടുത്ത കോളിന്‍ മണ്‍റോയും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് കീവീസിന് സമ്മാനിച്ചത്. 43 പന്തില്‍ നിന്ന് ആറു സിക്‌സും ഏഴ് ബൗണ്ടറിയും നിറഞ്ഞതായിരുന്നു സെയ്ഫെര്‍ട്ടിന്റെ വെടിക്കെട്ട്. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും (34) മികച്ച സംഭാവന നല്‍കി. ഡാരില്‍ മിച്ചല്‍ (8), റോസ് ടെയ്‌ലര്‍ (23), കോളിന്‍ ഗ്രാന്‍ഡ്‌ഹോം (3) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. മിച്ചല്‍ സാന്റ്‌നര്‍ (7), സ്‌കോട്ട് കുഗ്ഗെലെജിന്‍ (20) എന്നിവര്‍ പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി ഹാര്‍ദിക് പാണ്ഡ്യ രണ്ടു വിക്കറ്റ് വീഴ്ത്തി. ഭുവനേശ്വര്‍ കുമാര്‍, ക്രുനാല്‍ പാണ്ഡ്യ, ഖലീല്‍ അഹമ്മദ്, യൂസ് വേന്ദ്ര ചാഹല്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും സ്വന്തമാക്കി.

മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യ സ്‌കോര്‍ ബോര്‍ഡില്‍ 18 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഇന്ത്യയുടെ പതനം ആരംഭിച്ചു. രോഹിത്തായിരുന്നു തുടക്കക്കാരന്‍. ടിം സോത്തി എറിഞ്ഞ രണ്ടാം ഓവറില്‍ ലോക്കി ഫെര്‍ഗൂസന്‍ ക്യാച്ച് നല്‍കിയാണ് രോഹിത് മടങ്ങിയത്. ഒരു റണ്‍സാണ് രോഹിത്തിന്റെ സംഭവന. രോഹിത് ശര്‍മ്മ (1), ധവാന്‍ (29), വിജയ് ശങ്കര്‍ (27), ഋഷഭ് പന്ത് (4), കാര്‍ത്തിക് (5), ഹാര്‍ദിക് പാണ്ഡ്യ (4), ക്രുണാല്‍ പാണ്ഡ്യയും (20) എന്നിങ്ങനെ മുന്‍നിരയും മധ്യനിരയും തകര്‍ന്നടിഞ്ഞു. ധോണിയും ക്രുണാല്‍ പാണ്ഡ്യയും ഏഴാം വിക്കറ്റില്‍ 52 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 18ാം ഓവറിലെ അവസാന പന്തില്‍ ധോണിയും (39) മടങ്ങിയതോടെ ഇന്ത്യ തോല്‍വി സമ്മതിച്ചു.

ന്യൂസിലന്റ് ബൗളര്‍മാരില്‍ ടിം സൗത്തി മൂന്നു വിക്കറ്റ് വീഴ്ത്തി. 4 ഓവറില്‍ വെറും 17 റണ്‍ മാത്രമാണ് സൗത്തി വിട്ടുകൊടുത്തത്. പേസര്‍ ഫെര്‍ഗൂസനൊപ്പം സ്പിന്നര്‍മാരായ മിച്ചല്‍ സാന്ററും സോധിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018