CRICKET

രോഹിത് നയിച്ചു, തിരിച്ചടിച്ച് ഇന്ത്യ; ന്യൂസിലന്‍ഡിനെിരെ രണ്ടാം ട്വന്റിയില്‍ വിജയം; ഫിഫ്റ്റി, സിക്‌സര്‍ എണ്ണത്തില്‍ റെക്കോഡ് നേട്ടവുമായി ക്യാപ്റ്റന്‍

ന്യൂസിലന്‍ഡിനെതിരായ രണ്ടാം ട്വന്റി 20യില്‍ ഇന്ത്യയ്ക്ക് ഏഴുവിക്കറ്റിന്റെ ഉജ്വലവിജയം. 159 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 18.5 ഓവറില്‍ ന്യൂസിലന്‍ഡ് ഉയര്‍ത്തിയ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. 29 പന്തില്‍ നാല് സിക്‌സറുകള്‍ അടക്കം 50 റണ്‍സ് നേടിയ രോഹിത് ശര്‍മ്മ, 28 പന്തില്‍ 40 റണ്‍സ് നേടിയ ഋഷഭ് പന്ത്, 31 പന്തില്‍ 30 റണ്‍സ് നേടിയ ശിഖാര്‍ ധവാന്‍, 17 പന്തില്‍ 20 റണ്‍സ് നേടിയ ധോണി എന്നിവരുടെ മികവിലാണ് ഇന്ത്യയുടെ വിജയം. ഇതോടെ പരമ്പരയില്‍ ഇരുടീമുകളും ഓരോ മത്സരം വീതം ജയിച്ചു. ആദ്യകളിയില്‍ പുകള്‍പെറ്റ ഇന്ത്യയുടെ ബാറ്റിങ് നിര തകര്‍ന്നടിഞ്ഞതില്‍ വിമര്‍ശനങ്ങള്‍ ഉയരുമ്പോഴാണ് രണ്ടാംമത്സരത്തിലെ തിരിച്ചുവരവ്.

ഇന്നത്തെ മല്‍സരത്തില്‍ നാലു സിക്‌സ് നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ രാജ്യാന്തര ട്വന്റി20യിലെ സിക്‌സുകളുടെ എണ്ണം ഇതോടെ 100 കടന്നു. 102 സിക്‌സ് തികച്ച രോഹിത്, രാജ്യാന്തര ട്വന്റി20യില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് നേടിയ താരങ്ങളില്‍ രണ്ടാം സ്ഥാനത്താണ് ഇപ്പോള്‍.

103 സിക്‌സ് വീതം നേടിയ വിന്‍ഡീസ് താരം ക്രിസ് ഗെയ്ല്‍, ന്യൂസീലന്‍ഡിന്റെ മാര്‍ട്ടിന്‍ ഗപ്റ്റില്‍ എന്നിവരാണ് മുന്നില്‍. ഇതുകൂടാതെ ട്വന്റി20യില്‍ ഏറ്റവും കൂടുതല്‍ തവണ 50നു മുകളില്‍ റണ്‍സ് നേടുന്ന താരവുമായി രോഹിത്. 16 അര്‍ധസെഞ്ചുറികളും നാലു സെഞ്ചുറികളും ഉള്‍പ്പെടെ 20 തവണയാണ് രോഹിത് 50 പിന്നിട്ടത്. 19 തവണ 50 കടന്ന വിരാട് കോഹ്‌ലിയുടെ റെക്കോര്‍ഡാണ് രോഹിത് സ്വന്തം പേരിലാക്കിയത്.

ന്യൂസീലന്‍ഡ് ഉയര്‍ത്തിയ വിജയലക്ഷ്യത്തിലേക്ക് തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ശിഖര്‍ ധവാനും നല്‍കിയത്. രോഹിത് ആക്രമിച്ചും ധവാന്‍ ക്രീസില്‍ നിലയുറപ്പിക്കാനും നോക്കിയപ്പോള്‍ ഇന്ത്യ ആറ് ഓവറില്‍ 50 കടന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് നിശ്ചിത ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തിലാണ് 158 റണ്‍സെടുത്തത്. ട്വന്റി20യിലെ ആദ്യ അര്‍ധസെഞ്ചുറി കുറിച്ച കോളിന്‍ ഗ്രാന്‍ഡ്‌ഹോമാണ് (28 പന്തില്‍ 50) കിവീസിന്റെ ടോപ് സ്‌കോറര്‍. ക്രുനാല്‍ പാണ്ഡ്യ നാല് ഓവറില്‍ 28 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. ഇതില്‍ 18 റണ്‍സും പാണ്ഡ്യയുടെ നാലാം ഓവറില്‍ ഗ്രാന്‍ഡ്‌ഹോം അടിച്ചുകൂട്ടിയതാണ്.

50 റണ്‍സിനിടെ നാലു വിക്കറ്റ് നഷ്ടമായ ന്യൂസിലന്‍ഡിനെ തകര്‍ച്ചയില്‍ നിന്ന രക്ഷിച്ചത് കോളിന്‍ ഗ്രാന്‍ഡ്‌ഹോം-റോസ് ടെയ്ലര്‍ സഖ്യമാണ്.7.5 ഓവര്‍ ക്രീസില്‍ നിന്ന ഈ സഖ്യം 77 റണ്‍സാണ് അടിച്ചെടുത്തത്. 27 പന്തില്‍ ഒരു ബൗണ്ടറിയും നാലു സിക്‌സും സഹിതമാണ് ഗ്രാന്‍ഡ്‌ഹോമിന്റെ 50 റണ്‍സ്. ഹാര്‍ദിക് പാണ്ഡ്യയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. ഗ്രാന്‍ഡ്‌ഹോമിനെ പാണ്ഡ്യ രോഹിത്തിന്റെ കൈകളിലെത്തിക്കുകയും 36 പന്തില്‍ മൂന്നു ബൗണ്ടറി സഹിതം 42 റണ്‍സെടുത്ത ടെയ്ലര്‍ റണ്ണൗട്ടാകുകയും ചെയ്തു. ഇന്ത്യയ്ക്കായി ഖലീല്‍ അഹമ്മദ് രണ്ടും, ഭുവനേശ്വര്‍ കുമാര്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018