നാല് ഓവറില്‍ 26 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റെടുത്ത കുല്‍ദീപ് മാത്രമാണ് ന്യൂസിലന്റഡ് ബാസ്റ്റ്മാന്മാരുടെ പ്രഹരം കുറച്ച് വാങ്ങിയത്.
ഇന്ത്യക്കെതിരായ ടിന്റി20 പരമ്പര സ്വന്തമാക്കി ന്യൂസിലന്‍ഡ്. ഹാമില്‍ട്ടണില്‍ നടന്ന മൂന്നാമത്തേയും അവസാനത്തേയും മത്സരത്തില്‍ ന്യൂസീലന്‍ഡിന്റെ പോരാട്ടവീര്യത്തിന് മുന്നില്‍ ഇന്ത്യക്ക് പിടിച്ചുനില്‍ക്കാനായില്ല. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലന്‍ഡ് ഇന്ത്യന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങുമാണ് പായിച്ചത്. നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സ് അടിച്ചെടുക്കുകയും ചെയ്തു.
43 റണ്‍സ് നേടിയ വിജയ് ശങ്കറാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍.
ന്യൂസിലന്റിന് മികച്ച തുടക്കമാണ് ഓപണര്‍മാരായ സെയ്ഫെര്‍ട്ടും കോളിന് മണ്‍റോയും ചേര്‍ന്ന് സമ്മാനിച്ചത്. ബാറ്റിംങ് പിച്ചില്‍ ഇരുവരും ചേര്‍ന്ന് ഇന്ത്യന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ചു. പേസര്‍മാര്‍ എറിഞ്ഞ ആദ്യ ഏഴ് ഓവറുകളില്‍ നിന്നും 79 റണ്‍സാണ് കിവീസ് ഓപണര്‍മാര്‍ അടിച്ചെടുത്തത്. ഒടുവില്‍ എട്ടാം ഓവറില്‍ കുല്‍ദീപ് യാദവെത്തി സെയ്ഫോര്ട്ടിനെ (43) പുറത്താക്കിയപ്പോഴാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് ലഭിച്ചത്.
കെയ്ന്‍ വില്ല്യംസണ് (27) കോളിന് ഡി ഗ്രാന്‍ഡ്ഹോം (30) എന്നിവരാണ് കിവീസ് നിരയില്‍ തിളങ്ങിയത്. അവസാന ഓവറുകളില്‍ മിച്ചലും റോസ് ടെയ്ലറും അടിച്ചുതകര്‍ത്തു. മിച്ചല്‍ മൂന്ന് ഫോറിന്റെ അകമ്പടിയോടെ 11 പന്തില്‍ 19 റണ്‍സ് നേടിയപ്പോള്‍ ടെയ്ലര് ഏഴ് പന്തില്‍ 14 റണ്‍സ് നേടി പുറത്താകാതെ നിന്നു. നാല് ഓവറില്‍ 26 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റെടുത്ത കുല്‍ദീപ് മാത്രമാണ് ന്യൂസിലന്റഡ് ബാസ്റ്റ്മാന്മാരുടെ പ്രഹരം കുറച്ച് വാങ്ങിയത്.
ഓപ്പണര്‍ ശിഖര്‍ ധവാന് (5), വിജയ് ശങ്കര്‍ (43), ഋഷഭ് പന്ത് (28), ക്യാപ്റ്റന്‍ രോഹിത് ശര്‍മ (38), ഹാര്‍ദിക് പാണ്ഡ്യ (21), എംഎസ് ധോണി (2്) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ പുറത്തായത്. ന്യൂസീലന്‍ഡിനായി മിച്ചല്‍ സാന്റ്നര്‍, ഡാരില്‍ മിച്ചല്‍ എന്നിവര്‍ രണ്ടും സ്കോട്ട് കുഗ്ഗെലെയ്ന്‍, ബ്ലെയര്‍ ടിക്നര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. സ്കോര്‍ബോര്‍ഡില്‍ ആറു റണ്‍സ് മാത്രമുള്ളപ്പോള്‍ ധവാന് പുറത്തായശേഷം രണ്ടാം വിക്കറ്റില്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്ത രോഹിത് ശര്‍മ-വിജയ് ശങ്കര്‍ സഖ്യമാണ് ഇന്ത്യയെ കരകയറ്റിയത്. 50 പന്തില്‍ ഇരുവരും 75 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
കിവീസ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസന്റെ സ്പിന്‍ കെണിയിലാണ് ഇന്ത്യന്‍ ഓപ്പണര്‍ ധവാന് വീണത്. മിച്ചല്‍ സാന്റ്നര്‍ എറിഞ്ഞ ആദ്യ ഓവറിന്റെ അഞ്ചാം പന്തില്‍ ഡാരില്‍ മിച്ചലിനു ക്യാച്ച് നല്കി ധവാന് പുറത്ത്. പിന്നാലെ രോഹിത്-വിജയ് ശങ്കര്‍ സഖ്യമാണ് ഇന്ത്യയെ കൂട്ടത്തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. രണ്ടുപേരും ചേര്‍ന്ന് സ്കോര്‍ ബോര്‍ഡ് വേഗത്തില്‍ ചലിപ്പിച്ചു. സാന്റ്നറിനെ ഓവറില്‍ ഗ്രാന്‍ഡ്ഹോമിന് ക്യാച്ച് സമ്മാനിച്ച് വിജയ് ശങ്കര്‍ പുറത്തായി. തുടര്‍ന്നെത്തിയ പന്ത് നേരിട്ട ആദ്യ പന്തില്‍ത്തന്നെ ബൗണ്ടറി നേടി മികച്ച തുടക്കം കുറിച്ചു. സ്പിന്നര്‍മാരായ ഇഷ് സോധിയും സാന്റ്നറും പന്തിന്റെ ബാറ്റിങ് ചൂട് അറിഞ്ഞു.
ടിക്നറുടെ വിദഗ്ധമായൊരു ഫുള്‍ടോസില്‍ നായകന് വില്യംസണ് ക്യാച്ച് നല്കി പന്ത് പുറത്തായി. രോഹിത് ശര്‍മ്മ, ഹാര്‍ദ്ദിക്ക് പാണ്ഡ്യ, എംഎസ് ധോണി എന്നിവര്‍ വേഗത്തില്‍ മടങ്ങിയതോടെ ഇന്ത്യ അപകടം മണത്തെങ്കിലും ദിനേശ് കാര്‍ത്തികും ക്രുണാല്‍ പാണ്ഡ്യയും ഇന്ത്യയെ കരകയറ്റി. അവസാന ഓവറുകളില്‍ ഇരുവരും തകര്‍ത്തടിച്ചെങ്കിലും ജയിപ്പിക്കാനായില്ല.