CRICKET

ആഘോഷങ്ങള്‍ ഒഴിവാക്കി ക്രിക്കറ്റ് പൂരത്തിന് ചെന്നൈയില്‍ തുടക്കമായി;  20 കോടി സൈനിക വിഭാഗങ്ങള്‍ക്ക് നല്‍കുമെന്ന് ബിസിസിഐ   

ആഘോഷങ്ങളില്ലാതെ പന്ത്രണ്ടാമത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് ചെന്നൈയില്‍ തുടക്കമായി. നിലവിലെ ചാമ്പ്യന്മാരായ എംഎസ് ധോണിയുടെ ചെന്നെ സൂപ്പര്‍ കിങ്ങ്‌സും വിരാട് കോഹ്ലിയുടെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സും തമ്മിലുള്ള ആദ്യ മത്സരത്തില്‍ ടോസ് നേടിയ ധോണി ബാംഗ്ലൂരിനെ ബാറ്റിങ്ങിനയച്ചു. നായകന്‍ വിരാട് കോഹ്ലിയും പാര്‍ത്ഥീവ് പട്ടേലുമാണ് ബാംഗ്ലരിന് വേണ്ടി ഇന്നിംഗസ് ഓപ്പണ്‍ ചെയ്തത്.

ഉദ്ഘാടന മത്സരത്തിലെ ടിക്കറ്റ് വിറ്റ് കിട്ടി ലഭിച്ച മുഴുവന്‍ തുകയും പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങള്‍ക്ക് ചെന്നൈ സൂപ്പര്‍ കിങ്സ് നല്‍കി. നായകന്‍ ധോണിയാണ് മത്സരത്തിന് മുന്‍പ് രണ്ട് കോടി രൂപയുടെ ചെക്ക് സിആര്‍പിഎഫിന് കൈമാറിയത്.

നേരത്തെ പുല്‍വാല ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ ഉദ്ഘാടന ആഘോഷങ്ങള്‍ വേണ്ടെന്ന് ബിസിസിഐ തീരുമാനിച്ചിരുന്നു. അതിനായി നീക്കി വച്ചിരുന്ന 20 കോടി രൂപ സൈനികവിഭാഗങ്ങള്‍ക്കായി നല്‍കുമെന്നും ബിസിസിഐ അറിയിച്ചിട്ടുണ്ട്.

11 കോടിരൂപ ഇന്ത്യന്‍ ആര്‍മിക്കും, ഏഴ് കോടി രൂപ സിആര്‍പിഎഫിനും ഓരോ കോടി രൂപ വീതം വ്യോമ-നാവിക സേനകള്‍ക്കും നല്‍കാന്‍ ഐക്യകണ്ഡേനെ തീരുമാനിച്ചതായി ബിസിസിഐ അറിയിച്ചു.

ഒരു ഫെഡറേഷന്‍ എന്ന നിലയില്‍ സാധാരണ നിലയിലുള്ള ആഘോഷചടങ്ങുകള്‍ നടത്താതിരിക്കുന്നതാണ് നല്ലതെന്ന് ഞങ്ങള്‍ക്ക് തോന്നി. അതിന് പകരം ആ തുക എല്ലാവരുടെയും ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്ന ഒരു കാര്യത്തിനായി സംഭാവന നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു
വിനോദ് റായ് (ബിസിസിഐ സിഒഎ ചെയര്‍മാന്‍)

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018