CRICKET

ക്രിക്കറ്റ് പ്രേമികളുടെ സിരകളില്‍ ഇനി ഐപിഎല്‍ ആവേശം; പന്ത്രണ്ടാം സീസണിന് ഇന്നു തുടക്കം 

2008ലാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ആരംഭം. ചെന്നൈ സൂപ്പര്‍ കിങ്സാണ് ഇതുവരെയുള്ള ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും നേട്ടം കൊയ്ത ടീം.

ക്രിക്കറ്റ് പ്രേമികളെ ആവേശത്തിലാക്കി ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) പന്ത്രണ്ടാം സീസണെത്തി. സീസണിലെ ആദ്യമത്സരം ഇന്ന് രാത്രി എട്ട് മണിക്ക് ചെന്നൈ ചിദംബരം സ്റ്റേഡിയത്തില്‍ ആരംഭിക്കും. നിലവിലെ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്‌സും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സും തമ്മിലാണ് ഉദ്ഘാടന മത്സരം. ഈ കളി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുടെയും മുന്‍ നായകന്‍ ധോണിയുടെയും നേര്‍ക്കുനേര്‍ പോരാട്ടം കൂടിയാകും. ചെന്നൈ കിരീടം നിലനിര്‍ത്താന്‍ ഇറങ്ങുമ്പോള്‍, ബാംഗ്ലൂര്‍ ആദ്യ കിരീടമാണ് ലക്ഷ്യമിടുന്നത്. ടീമുകളെല്ലാം പരിശീലനം ആരംഭിച്ചു കഴിഞ്ഞു.

2008ലാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ആരംഭം. ടി20 ജനപ്രീതിയാര്‍ജിച്ചുവന്ന സമയത്ത് വിവാദ നായകന്‍ ലളിത് മോഡിയുടെ തലയിലുദിച്ച ആശയം. പ്രീമിയര്‍ ലീഗിന്റെ ആരംഭം 'യഥാര്‍ഥ ക്രിക്കറ്റിന്റെ മരണ'മെന്നുവരെ പ്രവചിക്കപ്പെട്ടു. 11 സീസണുകള്‍ പിന്നിട്ട് നില്‍ക്കുമ്പോള്‍ പല തവണ ഐപിഎല്‍ കിരീടം നേടി ജൈത്രയാത്ര തുടരുന്നവരും എന്നാല്‍ കപ്പിനെ കയ്യിലേന്താന്‍ കഴിയാത്തതുമായ ടീമുകള്‍ ഐപിഎല്ലിലുണ്ട്. ചെന്നൈ സൂപ്പര്‍ കിങ്സാണ് ഇതുവരെയുള്ള ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിജയം കൊയ്ത ടീം. മൂന്ന് തവണ ചാമ്പ്യന്‍മാരായ ചെന്നൈ നാല് തവണ ടൂര്‍ണ്ണമെന്റിലെ മികച്ച രണ്ടാമത്തെ ടീമായി സീസണ്‍ അവസാനിപ്പിച്ചു. മുംബൈ ഇന്ത്യന്‍സാണ് തൊട്ടുപിന്നില്‍. മൂന്ന് തവണ വിജയികളായ മുംബൈ ഒരു തവണ രണ്ടാമതായി.

ഷെയ്ന്‍ വാട്സണ്‍, സുനില്‍ നരേന്‍ എന്നിവരാണ് മികച്ച താരത്തിനുള്ള പുരസ്‌കാരം ഏറ്റവും കൂടുതല്‍ തവണ നേടിയത്. ഇരുവരും രണ്ട് തവണ ഈ പുരസ്‌കാരം നേടി. 2008ലും 2013ലും ഷെയിന്‍ വാട്സണ്‍ മികച്ച താരമായപ്പോള്‍ 2012ലും 2018ലും നരേന്‍ ആ നേട്ടം കരസ്ഥമാക്കി.

ക്രിക്കറ്റ് പ്രേമികളുടെ സിരകളില്‍ ഇനി ഐപിഎല്‍ ആവേശം; പന്ത്രണ്ടാം സീസണിന് ഇന്നു തുടക്കം 

1.ചെന്നൈ സൂപ്പര്‍ കിങ്സ്

ക്രിക്കറ്റ് പ്രേമികളുടെ സിരകളില്‍ ഇനി ഐപിഎല്‍ ആവേശം; പന്ത്രണ്ടാം സീസണിന് ഇന്നു തുടക്കം 

2018ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ പരാജയപ്പെടുത്തി ചെന്നൈ സൂപ്പര്‍ കിങ്‌സായിരുന്നു ഐപിഎല്ലില്‍ മുത്തമിട്ടത്. മൂന്നാം തവണയായിരുന്നു ഐപിഎല്‍ കിരീടത്തില്‍ ചെന്നൈയുടെ മേല്‍വിലാസം പതിഞ്ഞത്. ഇത്തവണയും കിരീട ഫേവറിറ്റുകളുടെ കൂട്ടത്തിലെ കരുത്തര്‍ ചെന്നൈ തന്നെയാണ്. ഈ സീസണിലും തങ്ങളുടെ ആധിപത്യമുറപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ചെന്നൈ ഇറങ്ങുന്നത്. ട്വന്റി-20യിലെ മികച്ച മാച്ച് വിന്നര്‍മാരുടെ സാന്നിധ്യം ടീമിനെ അപകടകാരികളാക്കുന്നു.

താരങ്ങള്‍: എംഎസ് ധോണി, സുരേഷ് റെയ്ന, ഡു പ്ലെസിസ്, മുരളി വിജയ്, രവീന്ദ്ര ജഡേജ, സാം ബില്ലിങ്സ്, മിച്ചല്‍ ഷാന്റനര്‍, ഡേവിഡ് വില്ലി, ഡ്വെയിന്‍ ബ്രാവോ, ഷെയ്ന്‍ വാട്സണ്‍, ലുങ്കി എന്‍ങ്കിടി, ഇമ്രാന്‍ താഹിര്‍, കേദാര്‍ ജാദവ്, അമ്പാട്ടി റയ്ഡു, ഹര്‍ഭജന്‍ സിങ്, ദീപക് ചാഹര്‍, കെ എം ആസിഫ്, കരണ്‍ ശര്‍മ്മ, ധ്രൂവ് ഷോറി, എന്‍ ജഗദീഷന്‍, ഷാര്‍ദുല്‍ താക്കുര്‍, മോനു കുമാര്‍, ചൈതന്യ ബിഷ്ണോയി, മോഹിത് ശര്‍മ്മ, റുതുരാജ് ഗെയ്ക്വാദ്.

2. മുംബൈ ഇന്ത്യന്‍സ്

ക്രിക്കറ്റ് പ്രേമികളുടെ സിരകളില്‍ ഇനി ഐപിഎല്‍ ആവേശം; പന്ത്രണ്ടാം സീസണിന് ഇന്നു തുടക്കം 

ചെന്നൈ സൂപ്പര്‍ കിങ്സിനെക്കൂടാതെ ഐപിഎല്ലില്‍ മൂന്നു തവണ ചാംപ്യന്‍മാരായ ടീമാണ് മുംബൈ ഇന്ത്യന്‍സ്. ബാറ്റിങ്ങിലും ബോളിങ്ങിലും ഒറ്റയ്ക്കു കളി ജയിപ്പിക്കാന്‍ പോന്ന സുസജ്ജമായ താരനിരയാണ് മുംബൈയെ അപകടകാരികളാക്കുന്നതും. മികച്ച ക്യാപ്റ്റന്‍ കൂടിയായ രോഹിത് ശര്‍മയ്ക്കു കീഴില്‍ ഇത്തവണയും പ്ലേഓഫിലേക്ക് കുതിക്കാമെന്ന പ്രതീക്ഷയിലാണ് അവര്‍. എന്നാല്‍ കഴിഞ്ഞ സീസണിലെ പ്രകടനം മോശമായിരുന്നു.

താരങ്ങള്‍: രോഹിത് ശര്‍മ്മ, ഹാര്‍ദ്ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, ക്രുണാല്‍ പാണ്ഡ്യ, ഇഷാന്‍ കിഷാന്‍, സൂര്യകുമാര്‍ യാദവ്, മായങ്ക് മാര്‍ക്കണ്ഡെ, രാഹുല്‍ ചാഹര്‍, അനുകുല്‍ റോയി, സിദ്ധേശ് ലാദ്, ആദിത്യ താരെ, ക്വിന്റണ്‍ ഡി കോക്ക്, എവിന്‍ ലെവിസ്, കിറോണ്‍ പൊള്ളാര്‍ഡ്, ബെന്‍ കട്ടിങ്, മിച്ചല്‍ മക്ലുഹാന്‍, ആദം മില്‍നെ, ജേസണ്‍ ബെഹ്റെന്‍ഡര്‍ഫ്. ക്വിന്റണ്‍ ഡി കോക്ക്.

3. രാജസ്ഥാന്‍ റോയല്‍സ്

ക്രിക്കറ്റ് പ്രേമികളുടെ സിരകളില്‍ ഇനി ഐപിഎല്‍ ആവേശം; പന്ത്രണ്ടാം സീസണിന് ഇന്നു തുടക്കം 

സ്മിത്തിന്റെ അഭാവം കഴിഞ്ഞ സീസണില്‍ ടീമിനെ തളര്‍ത്തി. ഈ സീസണില്‍ സ്മിത്ത് മടങ്ങിയെത്തുന്നത് രാജസ്ഥാനെ കൂടുതല്‍ അപകടകാരികളാക്കും. പ്രഥമ സീസണിലെ ചാംപ്യന്‍ന്മാര്‍. കഴിഞ്ഞ സീസണിന്റെ ആദ്യ പകുതിയില്‍ നിരാശപ്പെടുത്തിയെങ്കിലും രണ്ടാം പകുതിയില്‍ മികച്ച പ്രകടനം നടത്തി. കഴിഞ്ഞ 11 വര്‍ഷമായി അണിഞ്ഞിരുന്ന നീലജേഴ്സി മാറ്റി ഇത്തവണ പിങ്ക് ജേഴ്സിയിലാണ് രാജസ്ഥാന്‍ മൈതാനത്തിറങ്ങുന്നത്.

താരങ്ങള്‍: അജിങ്ക്യ രഹാനെ, സ്റ്റീവ് സ്മിത്ത്, ജോസ് ബട്‌ലര്‍, ബെന്‍ സ്റ്റോക്‌സ്, സഞ്ജു സാംസണ്‍, ജയ്‌ദേവ് ഉനദ്കട്, ജോഫ്രാ ആര്‍ച്ചര്‍, സ്റ്റുവര്‍ട്ട് ബിന്നി, കൃഷ്ണപ്പ് ഗൗതം, ധവാല്‍ കുല്‍ക്കര്‍ണി, രാഹുല്‍ ത്രിപാഠി, ശ്രേയസ് ഗോപാല്‍, ഇഷ് സോധി, ആര്യമാന്‍ ബിര്‍ള, മഹിപാല്‍ ലോമ്‌റോര്‍, എസ് മിധുന്‍, പ്രശാന്ത് ചോപ്ര, വരുണ്‍ ആരോണ്‍, പ്രശാന്ത് ചോപ്ര, ആഷ്ടണ്‍ ടേണര്‍, മനന്‍ വോഹ്റ.

4. സണ്‍റൈസേഴ്സ് ഹൈദരാബാദ്

ക്രിക്കറ്റ് പ്രേമികളുടെ സിരകളില്‍ ഇനി ഐപിഎല്‍ ആവേശം; പന്ത്രണ്ടാം സീസണിന് ഇന്നു തുടക്കം 

സീസണുകളില്‍ നല്ല പ്രകടനം കാഴ്ച്ച വെയ്ക്കാറുള്ള ടീം. കെയ്ന്‍ വില്ല്യംസണ്‍ നയിച്ച സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കഴിഞ്ഞ സീസണില്‍ പുറത്തെടുത്തത് മികച്ച കളി. ഫൈനലില്‍ ചെന്നൈയ്ക്ക് മുന്നില്‍ അടിതെറ്റി. വിലക്ക് കഴിഞ്ഞ് മുന്‍ നായകന്‍ ഡേവിഡ് വാര്‍ണര്‍ തിരിച്ചെത്തുന്നത് ഇത്തവണ ടീമിന്റെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു.

താരങ്ങള്‍: ഡേവിഡ് വാര്‍ണര്‍, കെയ്ന്‍ വില്ല്യമസണ്‍, റാഷിദ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, ഷക്കീബ് അല്‍ ഹസന്‍, മനീഷ് പാണ്ഡെ, യൂസഫ് പഠാന്‍, സിദ്ധാര്‍ത്ഥ് കൗള്‍, വൃദ്ധിമാന്‍ സാഹ, സന്ദീപ് ശര്‍മ്മ, ദീപക് ഹൂഡ, വിജയ് ശങ്കര്‍, മുഹമ്മദ് നബി, ഖലീല്‍ അഹമ്മദ്, ബില്ലി സ്റ്റന്‍ലേക്ക്, ബേസില്‍ തമ്പി, ശ്രീവത്സ് ഗോസ്വാമി, റിക്കി ഭുയി, അഭിഷേക് ശര്‍മ്മ, മാര്‍ട്ടിന്‍ ഗപ്റ്റില്‍, ടി നടരാജന്‍, ഷഹ്ബാസ് നദീം.

5. കിങ്സ് XI പഞ്ചാബ്

ക്രിക്കറ്റ് പ്രേമികളുടെ സിരകളില്‍ ഇനി ഐപിഎല്‍ ആവേശം; പന്ത്രണ്ടാം സീസണിന് ഇന്നു തുടക്കം 

ലോകേഷ് രാഹുല്‍, ക്രിസ് ഗെയ്ല്‍, ഡേവിഡ് മില്ലര്‍ എന്നിവരടക്കം മികച്ച മാച്ച് വിന്നര്‍മാരുടെ നിരയാല്‍ സമ്പന്നം. കഴിഞ്ഞ സീസണിന്റെ ആദ്യ പകുതിയിലെ മികച്ച ഫോം, രണ്ടാം പകുതിയില്‍ ആവര്‍ത്തിക്കാന്‍ പഞ്ചാബിനായില്ല. ഇതോടെ പ്ലേഓഫ് സാധ്യതയും കഴിഞ്ഞ സീസണില്‍ മങ്ങി. രാഹുല്‍-ഗെയ്ല്‍ ഓപ്പണിങ് കൂട്ടുകെട്ടു തന്നെയാണ് ടീമിന്റെ ഏറ്റവും വലിയ കരുത്ത്. കഴിഞ്ഞ സീസണില്‍ ഐപിഎല്ലിലെ മികച്ച ഓപ്പണിങ് ജോഡികളായിരുന്നു ഇരുവരും.

താരങ്ങള്‍: രവിചന്ദ്ര അശ്വിന്‍, ക്രിസ് ഗെയ്ല്‍, ലോകേഷ് രാഹുല്‍, മായങ്ക് അഗര്‍വാള്‍, കരുണ്‍ നായര്‍, മന്ദീപ് സിങ്, ഡേവിഡ് മില്ലര്‍, സര്‍ഫ്രാസ് ഖാന്‍, നികോളാസ് പൂരാന്‍, പ്രഭ് സിംറാന്‍ സിങ്, സാം കറന്‍, മോയ്‌സസ് ഹെന്റിക്വസ്, അഗ്നിവേഷ് അയാച്ചി, ഹര്‍പ്രീത് ബ്രാര്‍, ദര്‍ശന്‍ നല്‍കന്‍ഡെ, വരുണ്‍ ചക്രവര്‍ത്തി, മുരുഗന്‍ അശ്വിന്‍, മുജീബുര്‍റഹ്മാന്‍, ആന്‍ഡ്രൂ ടൈ, ഹര്‍ഡസ് വില്‍യോന്‍, മുഹമ്മദ് ഷമി, അങ്കിത് രാജ്പുത്, അര്‍ഷ്ദീപ് സിങ്.

6. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ളൂര്‍

ക്രിക്കറ്റ് പ്രേമികളുടെ സിരകളില്‍ ഇനി ഐപിഎല്‍ ആവേശം; പന്ത്രണ്ടാം സീസണിന് ഇന്നു തുടക്കം 

ഏത് ഫോര്‍മാറ്റിലും പരീക്ഷിക്കാന്‍ ഒരുപിടി മികച്ച കളിക്കാര്‍. നായകന്‍ കോഹ്ലി, ഡിവില്ലിയേഴ്‌സ് എന്നിവരുടെ ബാറ്റിങ് കരുത്തും ചഹലിന്റെ ബൗളിങ് മികവും ടീമിന്റെ കരുത്ത്. വിന്‍ഡീസിന്റെ പുതുതാരം ഹെറ്റ്‌മെയര്‍കൂടി ചേരുമ്പോള്‍ ബാറ്റിങ്ങില്‍ വെടിക്കെട്ടിന് കുറവുണ്ടാകില്ല. 2016ലെ ഫൈനലിസ്റ്റുകള്‍. അന്ന് ഫൈനലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനോട് തോല്‍ക്കുകയായിരുന്നു. ലക്ഷ്യം കന്നി ഐപിഎല്‍ കിരീടം. എന്നാല്‍ മികച്ച ബാറ്റിങ് നിരയും ശരാശരി ഓള്‍റൗണ്ടര്‍മാരും തരക്കേടില്ലാത്ത ബൗളിങ് നിരയും. ഇവരെ ഒരുമിപ്പിക്കുന്ന ടീം സന്തുലനം കണ്ടെത്തുക എന്നത് യഥാര്‍ഥ വെല്ലുവിളി. കഴിഞ്ഞ വര്‍ഷവും ടീം പതറിയത് ഇവിടെ...

താരങ്ങള്‍: വിരാട് കോഹ്ലി, എബി ഡിവില്ല്യേഴ്സ്, യുസ്വേന്ദ്ര ചാഹല്‍, ഉമേഷ് യാദവ്, മൊയീന്‍ അലി, പാര്‍ഥീവ് പട്ടേല്‍, ഷിംറോണ്‍ ഹേറ്റ്‌മെയര്‍, മുഹമ്മദ് സിറാജ്, വാഷിങ്ടണ്‍ സുന്ദര്‍, ടിം സൗത്തി, നഥാന്‍ കോള്‍ട്ടര്‍നില്‍, ശിവം ദുബെ, നഥാന്‍ കോള്‍ട്ടര്‍ നൈല്‍, പവന്‍ നേഗി, നവ്ദീപ് സെയ്നി, മാര്‍ക്കസ് സ്റ്റോയിനിസ്, കോളിന്‍ ഡി ഗ്രാന്‍ഡ്ഹോം, കുല്‍വന്ദ് കെജ്രോളിയ, പ്രയാസ് റായ് ബര്‍മ്മന്‍, ഹെന്റിച്ച് ക്ലാസെന്‍, അക്ഷ്ദീപ് നാഥ്, ഗുര്‍കീരത് സിംഗ്, മിലിന്ദ് കുമാര്‍, ദേവ്ദത്ത് പടിക്കല്‍.

7. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്

ക്രിക്കറ്റ് പ്രേമികളുടെ സിരകളില്‍ ഇനി ഐപിഎല്‍ ആവേശം; പന്ത്രണ്ടാം സീസണിന് ഇന്നു തുടക്കം 

കഴിഞ്ഞ സീസണുകളില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് കാഴ്ച്ച വെച്ചത് മോശമല്ലാത്ത പ്രകടനമാണ്. ഇത്തവണ കൂടുതല്‍ മികച്ച പ്രകടനം നടത്താനാകുമെന്നാണ് ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തിക്കിന്റെ പ്രതീക്ഷ. ടി20 ഫോര്‍മാറ്റിലെ അപകടകാരികളായ ഒരുപിടി ബാറ്റ്‌സ്മാന്‍മാരും ബൗളര്‍മാരും കൊല്‍ക്കത്തയ്ക്ക് ഉണ്ട് എന്നത് എടുത്തുപറയേണ്ടതാണ്.

താരങ്ങള്‍: ദിനേശ് കാര്‍ത്തിക്, സുനില്‍ നരൈന്‍, ആന്ദ്രെ റസ്സല്‍, റോബിന്‍ ഉത്തപ്പ, ക്രിസ് ലിന്‍, കുല്‍ദീപ് യാദവ്, ഷുബ്മാന്‍ ഗില്‍, നിഥീഷ് റാണ, പിയൂഷ് ചൗള, ശിവം മവി, കമലേഷ് നാഗര്‍ക്കോത്തി, റിങ്കു സിങ്, ലൂക്കി ഫെര്‍ഗൂസന്‍, പ്രസീദ് കൃഷ്ണ, സന്ദീപ് വാര്യര്‍, കാര്‍ലോസ് ബ്രാത്ത്വെയ്റ്റ്.

8. ഡല്‍ഹി ക്യാപിറ്റല്‍സ്

ക്രിക്കറ്റ് പ്രേമികളുടെ സിരകളില്‍ ഇനി ഐപിഎല്‍ ആവേശം; പന്ത്രണ്ടാം സീസണിന് ഇന്നു തുടക്കം 

ഇത്തവണ പുതിയ പേരിലും ഭാവത്തിലുമായിരിക്കും ഡല്‍ഹി ഇറങ്ങുക. ഡല്‍ഹി ക്യാപിറ്റല്‍സെന്നാണ് ടീമിന്‍െ പുതിയ പേര്. പേര് മാറ്റിയതോടെ ദൗര്‍ഭാഗ്യവും തങ്ങളെ വിട്ടുപോകുമെന്ന പ്രതീക്ഷയിലാണ് ടിം. ഇതുവരെ ഫൈനല്‍ പോലും കളിച്ചിട്ടില്ലാത്ത ടിമാണ് ഡല്‍ഹി. ഇത്തവണ ലേലത്തില്‍ ഒരുപിടി മികച്ച കളിക്കാരെ സ്വന്തമാക്കാനായത് ഡല്‍ഹിയുടെ പ്രതീക്ഷകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.

താരങ്ങള്‍: ഋഷഭ് പന്ത്, ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, പൃഥ്വി ഷാ, അമിത് മിശ്ര, ട്രെണ്ട് ബോള്‍ട്ട്, ക്രിസ് മോറിസ്, സന്ദീപ്, കോളിന്‍ മുന്റോ, കഗിസോ റബാദ, ഹര്‍ഷല്‍ പട്ടേല്‍, രാഹുല്‍, അവേഷ് ഖാന്‍, മഞ്ജോത് കല്‍റ, നാഥു സിംഗ്, അക്ഷര്‍ പട്ടേല്‍, അങ്കുഷ് ബെയ്‌ന്‌സ്, ഇഷാന്ത് ശര്‍മ, രാഹുല്‍ തെവാദിയ, ജയന്ത് യാദവ്, കോളിന്‍ ഇന്‍ഗ്രാം, കീമോ പോള്‍, ഹനുമ വിഹാരി.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018