CRICKET

‘അമിത പ്രതികരണങ്ങള്‍’; അശ്വിന്‍ ആരേയും ചതിച്ചിട്ടില്ലെന്ന് രാഹുല്‍ ദ്രാവിഡ്  

രാഹുല്‍ ദ്രാവിഡ്
രാഹുല്‍ ദ്രാവിഡ്

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ്-കിങ്‌സ് ഇലവന്‍ പഞ്ചാബ് മത്സരത്തിനിടെ രവിചന്ദ്രന്‍ അശ്വിന്‍ ജോസ് ബട്‌ലറെ 'മങ്കാദിങ്' ചെയ്തതില്‍ വിവാദം തുടരുകയാണ്. മുന്നറിയിപ്പ് നല്‍കാതെ അശ്വിന്‍ ചെയ്തത് ചതിയാണെന്ന് വലിയൊരു വിഭാഗവും അങ്ങനെ ചെയ്യാന്‍ നിയമമുണ്ടല്ലോ എന്ന് മറുവിഭാഗവും വാദം തുടരുന്നു.

അശ്വിന്റെ വ്യക്തിത്വത്തെ വരെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടും സമൂഹമാധ്യമങ്ങളില്‍ പ്രതികരണങ്ങളുണ്ടായി. അശ്വിന്‍ ചതിയനാണെന്നും 'ജെന്റില്‍മാന്‍ ഗെയിമായ' ക്രിക്കറ്റ് കളിക്കാന്‍ ഇനി യോഗ്യതയില്ലെന്നും അഭിപ്രായങ്ങളുയര്‍ന്നു. ബിസിസിഐയും അശ്വിന്‍ മങ്കാദിങ്ങില്‍ രണ്ട് തട്ടിലായി. വാദപ്രതിവാദങ്ങള്‍ക്കിടെ തന്റെ അഭിപ്രായം എന്തെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ക്രിക്കറ്റിലെ ഏറ്റവും ജെന്റില്‍മാന്‍മാരില്‍ ഒരാളായ രാഹുല്‍ ദ്രാവിഡ്. അശ്വിന്‍ ചെയ്തത് ചതിയല്ലെന്ന് ദ്രാവിഡ് പറഞ്ഞു.

മങ്കാദിങ് നിയമാനുസൃതമാണെന്ന് വ്യക്തമാണല്ലോ. ആരെങ്കിലും അത് ചെയ്യാന്‍ തീരുമാനമെടുക്കുന്നതില്‍ എനിക്ക് ഒരു പ്രശ്‌നവും ഇല്ല. എന്നിരിക്കിലും അത് ചെയ്യുന്നതിന് മുമ്പ് മുന്നറിയിപ്പ് നല്‍കണമെന്നാണ് എന്റെ അഭിപ്രായം. അതെന്റെ വ്യക്തിപരമായ അഭിപ്രായമാണ്. വേറൊരാളുടെ മറ്റൊരു രീതിയിലുള്ള ചിന്തയെ ഞാന്‍ മാനിക്കുകയും ചെയ്യും.  
രാഹുല്‍ ദ്രാവിഡ്  

ഒരാള്‍ മാന്യനാണോ അല്ലയോ എന്നതിനേക്കുറിച്ചൊന്നുമല്ല ഇതെന്നും ഇതിഹാസതാരം ചൂണ്ടിക്കാട്ടി. ഇതിലൂടെ അശ്വിന്റെ വ്യക്തിത്വത്തെ വിലയിരുത്താനാകില്ല. പകരം നിയമത്തെ അദ്ദേഹം എങ്ങനെ വായിക്കുന്നു എന്നത് നോക്കാം. അശ്വിന്‍ ആരേയും ചതിച്ചിട്ടില്ല. അത് ചെയ്തത് കൊണ്ട് അദ്ദേഹം ഒരു മോശം മനുഷ്യനും ആകുന്നില്ല.

മങ്കാദ് നിയമം നിലനില്‍ക്കണമെന്നല്ലാതെ മറ്റൊരു വഴിയും കാണുന്നില്ല. നിയമം ഇല്ലാതാക്കിയാല്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് അര്‍ഹിക്കുന്ന ആനുകൂല്യം ലഭിക്കും. നിയമം ഇല്ലെങ്കില്‍ ബാറ്റ്‌സ്മാന്‍ അഞ്ചടി ക്രീസിന് പുറത്ത് നിന്നെന്നിരിക്കും. നിയമം ഉള്ളത് ഒരു കാരണം ഉള്ളതുകൊണ്ടാണ്. അത് എങ്ങനെ ഉപയോഗിക്കാന്‍ തീരുമാനിക്കുന്നു എന്നത് സങ്കീര്‍മായ ഒന്നാണെന്നും രാഹുല്‍ ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018