CRICKET

‘സ്വന്തം ടീമില്‍ വിശ്വാസമില്ലാത്ത ക്യാപ്റ്റനെ പുറത്താക്കൂ’; ഹാട്രിക് തോല്‍വിയില്‍ കലിപൂണ്ട് ആര്‍സിബി ആരാധകര്‍  

വിരാട് കോഹ്‌ലി 
വിരാട് കോഹ്‌ലി 

ഹാട്രിക് തോല്‍വിയോടെ മോശം തുടക്കമാണ് ഇത്തവണയും റോയല്‍ ചലഞ്ചേഴ്‌സിന് ലഭിച്ചിരിക്കുന്നത്. ഞായറാഴ്ച്ച സണ്‍ റൈസേഴ്‌സുമായി നടന്ന മത്സരത്തില്‍ 118 റണ്‍സിനായിരുന്നു ആര്‍സിബിയുടെ തോല്‍വി. ജോണി ബെയര്‍സ്‌റ്റോയും ഡേവിഡ് വാര്‍ണറും തകര്‍ത്താടിയപ്പോള്‍ നോക്കി നില്‍ക്കാനെ കോഹ്‌ലിയ്ക്കും സംഘത്തിനും കഴിഞ്ഞുള്ളൂ.

ഇതോടെ സീസണില്‍ ഒരു കളി പോലും ജയിക്കാത്ത രാജസ്ഥാന്‍ റോയല്‍സിന് കീഴെയായി ബാംഗ്ലൂരിന്റെ സ്ഥാനം. പൂജ്യം പോയിന്റാണ് ഇരു ടീമുകള്‍ക്കും. സണ്‍ റൈസേഴ്‌സുമായുള്ള നാണം കെട്ട തോല്‍വിയ്ക്ക് ശേഷം ഒരു വിഭാഗം ആരാധകര്‍ക്കും ക്ഷമ കെട്ടു. തുടര്‍ച്ചയായ മൂന്നാം തോല്‍വിയ്ക്ക് ശേഷം വിരാടിനേയും സംഘത്തേയും ട്രോളുകയും വിമര്‍ശിക്കുകയും ചെയ്യുന്ന എതിര്‍ ടീമുകളുടെ ആരാധകര്‍ക്കൊപ്പം ആര്‍സിബിയുടെ ഫാന്‍സും ഉണ്ട്.

വിരാട് കോഹ്‌ലിയുടെ ക്യാപ്റ്റന്‍സിയാണ് പ്രശ്‌നമെന്നും ഉടന്‍ പുറത്താക്കണമെന്നുമാണ് ചിലരുടെ അഭിപ്രായം. സ്വന്തം ടീമില്‍ വിശ്വാസമില്ലാത്തയാളാണ് കോഹ്‌ലിയെന്നും അതാണ് തോല്‍വികള്‍ക്ക് കാരണമെന്നും വ്യക്തിപരമായ പ്രസിദ്ധിയില്‍ മാത്രമാണ് ഇന്ത്യന്‍ ക്യാപ്റ്റന്റെ ശ്രദ്ധയെന്നും ട്വിറ്ററാറ്റികള്‍ വിമര്‍ശനമുന്നയിക്കുന്നു. തോല്‍വി മാത്രം സമ്മാനിക്കുന്ന ടീമിനൊപ്പം ഇനിയും തുടരാനാകില്ലെന്നും ചിലര്‍ വ്യക്തമാക്കുന്നുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018