CRICKET

‘കഴിഞ്ഞ ഏഴ് മാസങ്ങള്‍ കടുപ്പമേറിയതായിരുന്നു’; പുറത്തായ കാലത്തെ നേരിട്ടതിനേക്കുറിച്ച് ഹാര്‍ദിക് പാണ്ഡ്യ  

ഹാര്‍ദിക് പാണ്ഡ്യ
ഹാര്‍ദിക് പാണ്ഡ്യ

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ അപരാജിത കുതിപ്പിനാണ് വാങ്കഡെ സ്റ്റേഡിയത്തില്‍ മുംബൈ ഇന്ത്യന്‍സ് തടയിട്ടത്. 37 റണ്‍സിന് മുംബൈ വിജയിച്ചപ്പോള്‍ നിര്‍ണായകമായത് ഹാര്‍ദിക് പാണ്ഡ്യയുടെ ഓള്‍ റൗണ്ട് മികവാണ്. എട്ട് പന്തില്‍ നിന്ന് പുറത്താകാതെ 25 റണ്‍സാണ് ഹാര്‍ദിക് അടിച്ചു കൂട്ടിയത്. നാല് ഓവറില്‍ 20 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകളും വീഴ്ത്തി. ഒരു ഹെലികോപ്റ്റര്‍ ഷോട്ട് ഉള്‍പ്പെടെ പാണ്ഡ്യ മൂന്ന് സിക്‌സുകള്‍ നേടുമ്പോള്‍ വിക്കറ്റിന് തൊട്ടുപിന്നില്‍ ധോണിയുണ്ടായിരുന്നു.

കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ പരുക്കും വിവാദങ്ങളും വലച്ചതിന് ശേഷം ഗംഭീര തിരിച്ചുവരവാണ് 'ഹെയറി' നടത്തിയത്. പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരം ഏറ്റുവാങ്ങി നടത്തിയ പ്രതികരണത്തില്‍ മുംബൈ താരം വൈകാരികനായി.

കഴിഞ്ഞ ഏഴ് മാസമായി ഞാന്‍ അപൂര്‍വമായേ കളിച്ചിട്ടുള്ളൂ. പ്രയാസകരമായ കാലത്ത് എന്റെയൊപ്പം നിന്ന കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഈ അവാര്‍ഡ് സമര്‍പ്പിക്കുന്നു. കാരണം കഴിഞ്ഞ ഏഴ് മാസം ഒട്ടും എളുപ്പമായിരുന്നില്ല.   
ഹാര്‍ദിക് പാണ്ഡ്യ  

ഞാന്‍ പുറത്തായിരുന്നു. എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. ഞാന്‍ യഥാര്‍ത്ഥത്തില്‍ എന്താണ് ചെയ്യുന്നതിനേക്കുറിച്ച് ഒരു വിലയിരുത്തല്‍ വേണമെന്ന് തോന്നിപ്പിക്കാന്‍ അത് കാരണമായി. അതാണ് എന്നെ സഹായിക്കുന്നത്. ഇപ്പോഴത്തെ ശ്രദ്ധ ഐപിഎല്ലില്‍ കളിക്കുന്നതിലും ലോകകപ്പ് നേട്ടം ഉറപ്പുവരുത്തുന്നതിലുമാണ്. അതാണ് എന്റെ മുഖ്യലക്ഷ്യം. ഇങ്ങനെ പ്രാക്ടീസ് ചെയ്യുന്നത് അതുകൊണ്ടാണെന്നും ഹാര്‍ദിക് കൂട്ടിച്ചേര്‍ത്തു.

പുറത്തെ പരുക്ക് വലയ്ക്കുന്നതിന് പിന്നാലെയാണ് പാണ്ഡ്യയ്ക്ക് ബിസിസിഐയില്‍ നിന്ന് സസ്‌പെന്‍ഷന്‍ ലഭിക്കുന്നത്. ‘കോഫി വിത്ത് കരണ്‍’ ചാറ്റ് ഷോയില്‍ ഹാര്‍ദിക് സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. പാണ്ഡ്യ പിന്നീട് മാപ്പ് പറഞ്ഞു. ഷോയുടെ സ്വഭാവത്തില്‍ താന്‍ സ്വാധീനിക്കപ്പെട്ടുപോയി എന്നായിരുന്നു വിശദീകരണം.  
പരിശീലനത്തിനിടെ ഞാന്‍ ബാറ്റ് ചെയ്തുകൊണ്ടേയിരുന്നു. കളി മെച്ചപ്പെടുകയും ചെയ്യുന്നു. ദിനംപ്രതി മെച്ചപ്പെടാന്‍ ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. പുറത്തായിരുന്ന സമയത്ത് മുഴുവന്‍ ഞാന്‍ അക്കാര്യത്തിലാണ് ശ്രദ്ധ ചെലുത്തിയത്. ബോളില്‍ അടിക്കുന്നതും അത് ടീമിനെ ജയിപ്പിക്കുന്നതും മനോഹരമായ അനുഭവമാണ്.  
ഹാര്‍ദിക് പാണ്ഡ്യ  

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018