CRICKET

‘ഉവ്വ്, ഞാന്‍ വെയ്റ്റ് ചെയ്തു’; ബട്‌ലറെ പുറത്താക്കിയതില്‍ തരിമ്പും പശ്ചാത്താപമില്ലെന്ന് അശ്വിന്‍  

രവിചന്ദ്രന്‍ അശ്വിന്‍  
രവിചന്ദ്രന്‍ അശ്വിന്‍  

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ്-കിങ്‌സ് ഇലവന്‍ പഞ്ചാബ് മത്സരത്തിനിടെ രവിചന്ദ്രന്‍ അശ്വിന്‍ ജോസ് ബട്‌ലറെ മങ്കാദിങ്ങിലൂടെ പുറത്താക്കിയതിനേത്തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ ചെറുതല്ല. അശ്വിന്‍ ചെയ്തത് ക്രിക്കറ്റിന്റെ മര്യാദയ്ക്ക് നിരക്കുന്നതല്ലെന്ന് ഒരു വിഭാഗവും നോണ്‍ സ്‌ട്രൈക്കിങ് എന്‍ഡിലെ ബാറ്റ്‌സ്മാന്‍ അര്‍ഹിക്കാത്ത അഡ്വാന്റേജ് എടുക്കാന്‍ ശ്രമിക്കുന്നത് കാണണമെന്ന് മറു വിഭാഗവും തര്‍ക്കിച്ചു. ക്രിക്കറ്റ് ലോകത്തെ പ്രമുഖര്‍ തന്നെ ഇക്കാര്യത്തില്‍ രണ്ട് തട്ടിലായി. മങ്കാദിങ്ങിനെത്തുടര്‍ന്ന് വ്യക്തിപരമായ അധിക്ഷേപങ്ങളും ഇന്ത്യന്‍ സ്പിന്നര്‍ക്ക് നേരിടേണ്ടി വന്നു.

വിമര്‍ശനങ്ങള്‍ എന്തൊക്കെയാണെങ്കിലും ചെയ്തതില്‍ തരിമ്പും പശ്ചാത്താപമില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് അശ്വിന്‍. ബട്‌ലര്‍ ക്രീസിന് പുറത്തിറങ്ങാന്‍ താന്‍ കാത്തിരുന്നെന്നും ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ വ്യക്തമാക്കി.

ബട്‌ലര്‍ ക്രീസിന് പുറത്തിറങ്ങാന്‍ ഞാന്‍ കാത്തിരുന്നോ ഇല്ലയോ എന്നതിനേ ചൊല്ലിയും തര്‍ക്കങ്ങളുണ്ടായി. ഞാന്‍ ക്രീസില്‍ കയറുന്നതിന് മുമ്പ് തന്നെ ബട്‌ലര്‍ നടന്നു നീങ്ങാന്‍ തുടങ്ങിയെന്ന കാര്യമാണ് ആളുകള്‍ മനസിലാക്കാത്തത്. ഞാന്‍ ആ ആക്ഷന്‍ പൂര്‍ത്തീകരിച്ചാല്‍ സ്റ്റംപ് ചെയ്യാന്‍ പറ്റില്ല. ഞാന്‍ വെയ്റ്റ് ചെയ്തു, എന്നിട്ട് സ്റ്റംപ് ചെയ്തു.   
രവിചന്ദ്രന്‍ അശ്വിന്‍  
‘ഉവ്വ്, ഞാന്‍ വെയ്റ്റ് ചെയ്തു’; ബട്‌ലറെ പുറത്താക്കിയതില്‍ തരിമ്പും പശ്ചാത്താപമില്ലെന്ന് അശ്വിന്‍  

ഈ ഒരു കാര്യത്തേക്കുറിച്ച് നമുക്ക് വീണ്ടും വീണ്ടും വാദിച്ചുകൊണ്ടേയിരിക്കാം. ഈ വിമര്‍ശനങ്ങള്‍, ആളുകളും ചില വിദഗ്ധരും പ്രതികരിച്ച രീതി, ഇതെല്ലാം ഒരുപാട് ബോളര്‍മാര്‍ക്ക് ഇത് ആവര്‍ത്തിക്കുന്നതിനേക്കുറിച്ച് ഭയം തോന്നിപ്പിക്കും. 'സ്പിരിറ്റ് ഓഫ് ക്രിക്കറ്റ്' സംവാദങ്ങള്‍ അര്‍ത്ഥമില്ലാത്തവയാണെന്നും അശ്വിന്‍ പറഞ്ഞു.

ഇതിലേക്ക് 'സ്പിരിറ്റ് ഓഫ് ദി ഗെയിം' കൊണ്ടുവരികയും അതിനേക്കുറിച്ച് വീണ്ടും ചര്‍ച്ച തുടരുകയുമാണെങ്കില്‍, കളിയില്‍ ഈ നിയമം വേണോ വേണ്ടയോ എന്ന കാര്യത്തില്‍ അധികൃതര്‍ക്ക് തീരുമാനമെടുക്കാം. ഞാന്‍ ചെയ്തത് ശരിയോ തെറ്റോ എന്നതിനേക്കുറിച്ച് നിങ്ങള്‍ എത്ര നേരം വേണമെങ്കിലും സംവാദം നടത്താം. അത് ആളുകള്‍ വിശ്വസിക്കുന്ന വീക്ഷണത്തിന് അനുസരിച്ചിരിക്കും. തന്നെ സംബന്ധിച്ചിടത്തോളം അത് മനസാക്ഷിയ്ക്ക് നിരക്കുന്നതാണെന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

പത്ത് വര്‍ഷം മുന്‍പ് മുന്നറിയിപ്പ് കൊടുക്കുകയും അത് ആവര്‍ത്തിക്കുകയും ചെയ്യുന്ന ചട്ടം ഉണ്ടായിരുന്നിരിക്കാം. അത് 50 ഓവര്‍ കളിയ്ക്ക് വേണ്ടിയാണ്. ഇത് ടി20 ഫോര്‍മാറ്റാണ്. അതുകൊണ്ട് മുന്നറിയിപ്പിനുള്ള സ്‌പേസ് പോലും ചെറുതാണ്. ബോളറിന്റെ മനസിന്റെ കാര്യത്തില്‍ സ്പിരിറ്റ് ഓഫ് ദ ഗെയിം ബാധകമല്ലേ?  
രവിചന്ദ്രന്‍ അശ്വിന്‍  

എന്നെ അറിയിക്കുന്നവര്‍ക്കെല്ലാം ഞാന്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് അറിയാം. അപ്പോള്‍ മുതല്‍ എന്റെ ടീം എനിക്കൊപ്പം തന്നെയാണ് നില്‍ക്കുന്നത്. ചെയ്തത് ശരിയാണെന്ന് ഒരുപാട് കളിക്കാര്‍ പറയുകയും ചെയ്തു. വിവാദങ്ങള്‍ എന്നെ തരിമ്പും ബാധിച്ചിട്ടില്ല. ഇപ്പോഴത്തേയും മുന്‍പത്തേയും ഇംഗ്ലീഷ് കളിക്കാര്‍ അവരുടെ രാജ്യത്തെ കളിക്കാരന് വേണ്ടി നിന്നു. തന്റെ രാജ്യക്കാരും അത് ചെയ്‌തെന്നാണ് കരുതുന്നതെന്നും അശ്വിന്‍ വ്യക്തമാക്കി.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018