DESTINATIONS

ജടായുവിനെ വരയ്ക്കാന്‍ പ്രശസ്ത കാര്‍ട്ടൂണിസ്റ്റുകള്‍ എത്തുന്നു

കാര്‍ട്ടൂണ്‍ ഇഷ്ടപ്പെടുന്നവര്‍ക്കായി ജടായുവില്‍ ഒരു കൗതുക ദിനം ഒരുങ്ങുന്നു. ചടയമംഗലം ജടായു എര്‍ത്ത് സെന്ററില്‍ ഈ വരുന്ന ഫെബ്രുവരി 24 ന് (ഞായര്‍) ദേശീയ തലത്തില്‍ പ്രശസ്തരായ 25 ഓളം കാര്‍ട്ടൂണിസ്റ്റുകള്‍ ഒരുമിച്ചു ജടായുവിനെ വരക്കും.

ജടായു എര്‍ത്ത് സെന്ററിന്റെ ക്ഷണപ്രകാരമാണ് ഇവര്‍ ജടായുപാറ സന്ദര്‍ശിക്കുന്നത്. കാഴ്ചകള്‍ പകര്‍ത്താനെത്തുന്ന കലാകാരന്മാര്‍ ദേശീയ തലത്തിലും അന്തര്‍ ദേശീയ തലത്തിലും പ്രശസ്തരായവരാണ്. കാണികളുടെ ഇടയില്‍ ഇരുന്ന് തത്സമയം ജടായുവിനെ ഇവര്‍ അവരവരുടെ കാഴ്ചപ്പാടിലാണ് വരക്കുക.

പ്രശസ്ത കാര്‍ട്ടൂണിസ്റ്റുകളായ മനോജ് സിന്‍ഹ (ഹിന്ദുസ്ഥാന്‍ ടൈംസ്), ഡോ.രോഹിത് ഫോരെ (ഫിനാന്‍ഷ്യല്‍ ടൈംസ്), മനോജ് ചോപ്ര(കശ്മീര്‍ ടൈംസ്), സന്ദീപ് അദ്വാരിയു (ടൈംസ് ഓഫ് ഇന്ത്യ), സുബ്ഹാനി (ഡെക്കാന്‍ ക്രോണിക്കിള്‍) തുടങ്ങിയവരാണ് സംഘത്തില്‍ ഉണ്ടാകുക. കൂടാതെ മലയാളത്തിലെ പ്രശസ്തരായ കാര്‍ട്ടൂണിസ്റ്റുകളും ഉണ്ടാകും.

കാണികള്‍ക്കും ഈ കാഴ്ച കാണാനും, ആശയവിനിമയം നടത്താനും അവസരമുണ്ടാകും. ഇന്ത്യയിലെ വിനോദസഞ്ചാരമേഖലയിലെ പുത്തന്‍ വിനോദസഞ്ചാര കേന്ദ്രമായി ജടായു എര്‍ത്ത് സെന്റര്‍ മാറുകയാണ്. ജടായുവിനെ സാംസ്‌കാരിക വിനിമയത്തിന്റെ ഇടം കൂടിയാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത്.

വരച്ച കാര്‍ട്ടൂണുകളുടെ പ്രദര്‍ശനം ജടായുവില്‍ പിന്നീട് സംഘടിപ്പിക്കും. ഈ ചിത്രങ്ങളെല്ലാം കോര്‍ത്തിണക്കി ഒരു കോഫി ടേബിള്‍ ബുക്ക് പ്രസിദ്ധീകരിക്കുന്നതാണ് എന്ന് ജടായു എര്‍ത്ത് സെന്റര്‍ എം ഡിയും ചെയര്‍മാനുമായ രാജീവ് അഞ്ചല്‍ പറഞ്ഞു. മലയാള കാര്‍ട്ടൂണിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കൊല്ലത്തു സംഘടിപ്പിക്കുന്ന കാര്‍ട്ടൂണ്‍ കോണ്‍ക്ലേവിന്റെ ഭാഗമായാണ് കലാകാരന്മാര്‍ ജടായുവും സന്ദര്‍ശിക്കുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018