ELECTION 2019

ഉമ്മന്‍ചാണ്ടി ഉണ്ടെങ്കില്‍ ഏത് സീറ്റും ജയിക്കും, കുഞ്ഞൂഞ്ഞിനെ കളത്തിലിറക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നടങ്കം, ഇടുക്കിയില്‍ മല്‍സരിച്ചാല്‍ സ്വാഗതമെന്ന് കേരള കോണ്‍ഗ്രസും

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയെ മത്സരിപ്പിക്കാന്‍ ഉറച്ച് കോണ്‍ഗ്രസും ഘടകകക്ഷികളും. സംസ്ഥാനത്ത് ഏത് സീറ്റില്‍ മത്സരിപ്പിച്ചാലും ഉമ്മന്‍ചാണ്ടി വിജയിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ഉമ്മന്‍ചാണ്ടി മത്സരിക്കണമെന്ന കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് മുരളീധരന്റെ പ്രതികരണം. അതേസമയം ഇടുക്കിയില്‍ ഉമ്മന്‍ചാണ്ടി മത്സരിച്ചാല്‍ സ്വാഗതം ചെയ്യുമെന്ന് കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ ജോസഫ് വ്യക്തമാക്കി.

ലോക്‌സഭയിലേക്ക് എന്തിന് താന്‍ മത്സരിക്കണമെന്നും കേരളത്തില്‍ നിന്ന് വിജയിക്കാന്‍ സാധ്യതയുളള നിരവധി പേരുളളപ്പോള്‍ താന്‍ മത്സരിക്കേണ്ട ആവശ്യമില്ലെന്നും നേരത്തെ തന്നെ ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയ സാഹചര്യത്തില്‍ കൂടിയാണ് ഒരേ ദിവസവും വിവിധ നേതാക്കളില്‍ നിന്നുണ്ടാകുന്ന പ്രതികരണങ്ങള്‍. നിലവില്‍ ആന്ധ്രാപ്രദേശിന്റെ ചുമതലയുളള എഐസിസി ജനറല്‍ സെക്രട്ടറിയാണ് ഉമ്മന്‍ചാണ്ടി.

കേരളത്തിലെ ഇരുപത് സീറ്റിലും മത്സരിപ്പിക്കാന്‍ പറ്റിയ ആളാണ് ഉമ്മന്‍ചാണ്ടി. എല്ലാവര്‍ക്കും അദ്ദേഹത്തെ ഇഷ്ടമാണ്. ദേശീയ രാഷ്ട്രീയത്തില്‍ വലിയ സാധ്യതകളാണ് അദ്ദേഹത്തിനുളളത്. ഉമ്മന്‍ചാണ്ടി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നാണ് പാര്‍ട്ടി ആഗ്രഹിക്കുന്നത്. ഏത് മണ്ഡലം വേണമെന്ന് ഉമ്മന്‍ചാണ്ടി തീരുമാനിച്ചാല്‍ മതി. 20 മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ധാരണയായി
മുല്ലപ്പളളി രാമചന്ദ്രന്‍
ഉമ്മന്‍ചാണ്ടി ലോക്‌സഭയിലേക്ക് മത്സരിക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ പറഞ്ഞത് പാര്‍ട്ടിയുടെ ആകെ അഭിപ്രായമാണ്. സംസ്ഥാനത്ത് ഏത് സീറ്റില്‍ മത്സരിപ്പിച്ചാലും അദ്ദേഹം വിജയിക്കും. എന്നാല്‍ മത്സരിക്കുമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് ഉമ്മന്‍ചാണ്ടിയാണ്. വരുന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫ് കേരളം തൂത്തുവാരും.
കെ. മുരളീധരന്‍
ഉമ്മന്‍ചാണ്ടി ഇടുക്കിയില്‍ മത്സരിച്ചാല്‍ സ്വാഗതം ചെയ്യും. വരുന്ന തെരഞ്ഞെടുപ്പില്‍ നിലവിലുളള സീറ്റിന് പുറമെ ഒരു സീറ്റ് കൂടി കോണ്‍ഗ്രസിനോട് ചോദിച്ചു. ഇടുക്കി,ചാലക്കുടി സീറ്റുകളില്‍ ഒന്ന് വേണമെന്നാണ് ആവശ്യപ്പെട്ടത്. ഇതില്‍ അനുകൂലമായ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. മകന്‍ തത്കാലം രാഷ്ട്രീയത്തിലേക്കില്ല.
പി.ജെ ജോസഫ്, കേരള കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാന്‍

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018