ELECTION 2019

സിറ്റിങ് എംഎല്‍മാര്‍ക്കും മന്ത്രിമാര്‍ക്കും ലോക്‌സഭാ സീറ്റ് നല്‍കില്ലെന്ന് ആം ആദ്മി, സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പ് പ്രഖ്യാപിക്കും 

സിറ്റിങ് എംഎല്‍എമാര്‍ക്കും മന്ത്രിമാര്‍ക്കും വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ടിക്കറ്റ് നല്‍കില്ലെന്ന് ആംആദ്മി പാര്‍ട്ടി നേതാവ് ഗോപാല്‍ റായ്. തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പ് ഡല്‍ഹി, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്നും ഗോപാല്‍ റായ് പറഞ്ഞു.

സിറ്റിങ് എംഎല്‍മാര്‍ എല്ലാവരും മത്സരിക്കാന്‍ താത്പര്യമുള്ളവരാണ്, എന്നാല്‍ പാര്‍ട്ടി ടിക്കറ്റ് നല്‍കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഡല്‍ഹിയിലെ ഏഴ് പാര്‍ലമെന്ററി സീറ്റുകളില്‍ ആറിലും തെരഞ്ഞെടുപ്പ് ചുമതലയുള്ളവരെ പ്രഖ്യാപിച്ചിരുന്നു. വെസ്റ്റ് ഡല്‍ഹിയില്‍ മാത്രമാണ് ഇനി പ്രഖ്യാപിക്കാനുള്ളത്.

കോണ്‍ഗ്രസുമായുള്ള സഖ്യസാധ്യത തള്ളിക്കളയുന്ന ആംആദ്മി മൂന്ന് സംസ്ഥാനങ്ങളിലും ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് സൂചന.

ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ഒരു ശക്തിയല്ലെന്നും അടുത്ത പോരാട്ടം ആംആദ്മിയും ബിജെപിയും തമ്മിലാണെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‌റിവാള്‍ വ്യക്തമാക്കിയിരുന്നു. ഫെബ്രുവരി 15ന് മുമ്പ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്നാണ് പാര്‍ട്ടി നേതൃത്വം അറിയിച്ചിരുന്നത്.

ഡല്‍ഹിയില്‍ നിന്നുള്ള ഏഴ് ലോക്സഭ സീറ്റുകളിലും ആം ആദ്മി പാര്‍ട്ടി വിജയിച്ചാല്‍ മെട്രോ നിരക്ക് അടക്കം വര്‍ധിക്കില്ലെന്നാണ് ജനങ്ങള്‍ കരുതുന്നത്.

ആം ആദ്മി പാര്‍ട്ടി ജനങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടി നിലകൊളളും എന്നുളള ചിന്തയാണ് ഭൂരിഭാഗം പേര്‍ക്കുമുള്ളത്.

ഈയടുത്ത് നടന്ന സര്‍വ്വേ പ്രകാരം 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ 543 സീറ്റുകളില്‍, എന്‍ഡിഎ സര്‍ക്കാര്‍ 281 സീറ്റുകളും കോണ്‍ഗ്രസ് 122 സീറ്റുകളുമെ നേടുകയുളളൂ എന്നാണ് റിപ്പോര്‍ട്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018