ELECTION 2019

അധികാരത്തില്‍ സ്വാധീനം ചെലുത്താനായാല്‍ രാജ്യദ്രോഹ കുറ്റം ഇല്ലാതാക്കാന്‍ ശ്രമിക്കുമെന്ന് സീതാറാം യെച്ചൂരി, പരമ്പരാഗത ഇടങ്ങള്‍ക്ക് അപ്പുറവും സിപിഐഎം വിജയിക്കും

വരുന്ന തെരഞ്ഞെടുപ്പിന് ശേഷം ഇടത് പാര്‍ട്ടികള്‍ക്ക് ഭരണത്തില്‍ പങ്കാളിത്തമുണ്ടായാല്‍ രാജ്യദ്രോഹകുറ്റം അടക്കം ഇല്ലാതാക്കാന്‍ ശ്രമിക്കുമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ദ ഹിന്ദു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് യെച്ചൂരി ഇക്കാര്യം വ്യക്തമാക്കുന്നത്. അധികാരത്തില്‍ തങ്ങള്‍ക്ക് പ്രധാന പങ്കാളിത്തമുണ്ടായാല്‍ തെറ്റായ ഒട്ടേറെ നടപടികള്‍ തിരുത്തും.

ദേശദ്രോഹകുറ്റം എടുത്തുകളയാന്‍ ശ്രമിക്കുമെന്നതാണ് അതില്‍ പ്രധാനപ്പെട്ട ഒന്ന്. ആധാറും സ്വകാര്യതയുമായി ബന്ധപ്പെട്ട് ഉയരുന്ന ചോദ്യങ്ങളും, വ്യക്തികളുടെ സ്വകാര്യതയിലുളള കടന്നുകയറ്റം എന്നിവ പരിശോധിക്കുമെന്നും തിരുത്തുമെന്നും അദ്ദേഹം പറയുന്നു. ഇതുകൂടാതെ വിവരാവകാശം,വിദ്യാഭ്യാസം, ഭക്ഷ്യസുരക്ഷ, തൊഴിലുറപ്പ് എന്നിവ ഉറപ്പുവരുത്തും.

മഹാരാഷ്ട്ര, ബിഹാര്‍ അടക്കമുളള സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പില്‍ എത്ര സീറ്റുകളില്‍ സഖ്യമായി മത്സരിക്കണമെന്നത് അടക്കമുളള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. സാധാരണഗതിയില്‍ അറുപതോളം സീറ്റുകളിലാണ് സിപിഐഎം മത്സരിക്കുന്നത്. പരമ്പരാഗത ഇടങ്ങള്‍ക്ക് അപ്പുറവും സിപിഐഎം ഇത്തവണ വിജയിക്കും. എല്ലാ സീറ്റുകളിലും വിജയിക്കാനാണ് ശ്രമിക്കുന്നതെന്നും എത്ര സീറ്റുകള്‍ ലഭിക്കുമെന്നതിനുളള മറുപടിയായി യെച്ചൂരി പറയുന്നു.

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചത് വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകില്ലെന്നും രാഷ്ട്രീയമായി നിയമസഭാ തെരഞ്ഞെടുപ്പിലും അത് ഗുണം ചെയ്യുമെന്നാണ് കരുതുന്നതെന്നും യെച്ചൂരി വിശദമാക്കുന്നു. 55 ലക്ഷത്തോളം സ്ത്രീകള്‍ പങ്കെടുത്ത വനിതാമതില്‍ ചരിത്രമായ കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.രാജ്യത്ത് മതനിരപേക്ഷ സര്‍ക്കാര്‍ ഉണ്ടാക്കുന്നതില്‍ തെരഞ്ഞെടുപ്പിന് ശേഷം ഇടതുപാര്‍ട്ടികള്‍ക്ക് നിര്‍ണായക പങ്കുണ്ടായിരിക്കുമെന്നും സീതാറാം യെച്ചൂരി വിശദമാക്കുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018