ELECTION 2019

ഉറവിടം കാണിക്കാതെ ബിജെപി സമാഹാരിച്ചത് 553 കോടി; തുക, പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ലഭിച്ചതിന്റെ നാലിരട്ടി 

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബിജെപി സമാഹാരിച്ചത് ഉറവിടം കാണിക്കാത്ത 553 കോടി രൂപയെന്ന് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക്ക് റീഫോംസ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ്, ബഹുജന്‍ സമാജ് വാദി പാര്‍ട്ടി, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി തൃണമൂല്‍ കോണ്‍ഗ്രസ്, സിപിഐ എന്നീ പാര്‍ട്ടികളെല്ലാവരും കൂടി ചേര്‍ന്ന് സമാഹാരിച്ച തുകയേക്കാള്‍ നാലിരട്ടിയാണിത്.

20,000 രൂപയില്‍ താഴെയുള്ള സംഭാവനയിലൂടെയാണ് ഇത്രയും തുക സ്വരൂപിച്ചിരിക്കുന്നത്. 20,000 രൂപയില്‍ താഴെയുള്ള സംഭാവനയുടെ വിശദാംശങ്ങള്‍ നിലവിലെ നിയമപ്രകാരം രാഷ്ട്രീയപാര്‍ട്ടികള്‍ നല്‍കേണ്ടതില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉറവിടം കാണിക്കാതെ പണം സ്വരൂപിച്ചിരിക്കുന്നത്.

തെരഞ്ഞെടുപ്പിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്ന ലക്ഷ്യത്തില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിഒ ആണ് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക്ക് റീഫോംസ് (എഡിആര്‍).

2017-18 സാമ്പത്തിക വര്‍ഷം ആറു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കൂടി ലഭിച്ച ആകെ തുക 689.44 കോടി രൂപയാണ്. ഇതിന്റെ എണ്‍പത് ശതമാനമാണ് ബിജെപി മാത്രം സ്വരൂപിച്ചിരിക്കുന്നത്.

 ഉറവിടം കാണിക്കാതെ ബിജെപി സമാഹാരിച്ചത് 553 കോടി; തുക, പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ലഭിച്ചതിന്റെ  നാലിരട്ടി 

രാഷ്ട്രീയ പാര്‍ട്ടികള്‍ ആദായനികുതി വകുപ്പിന് നല്‍കിയ രേഖകള്‍ പരിശോധിച്ചാണ് എഡിആര്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. റിപ്പോര്‍ട്ട് അനുസരിച്ച് കോണ്‍ഗ്രസ് 119.91-കോടി, ബിഎസ്പി-10.67 കോടി, എന്‍സിപി-5.37 കോടി, തൃണമൂല്‍ കോണ്‍ഗ്രസ് 10.4 ലക്ഷം രൂപയുമാണ് ഉറവിടം കാണിക്കാതെ സമാഹാരിച്ചിരിക്കുന്നത്. പാര്‍ട്ടികളില്‍ ഏറ്റവും കുറവ് പണം സമാഹാരിച്ചിരിക്കുന്നത് സിപിഐ ആണ്. 30,000 രൂപയാണ് സിപിഐ സമാഹാരിച്ചത്. എന്നാല്‍ സിപിഐഎം ആദായ നികുതി വകുപ്പിന് ഇതു സബന്ധിച്ച വിവരങ്ങള്‍ നല്‍കിയിരുന്നില്ല.

സ്വയം സനദ്ധമായി നല്‍കിയത്, ഇലക്ടറല്‍ ബോണ്ട്, കൂപ്പണ്‍ വിറ്റു നേടിയ തുക എന്നിങ്ങനെ പലതരത്തിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു ലഭിച്ച തുക എഡിആര്‍ തരം തിരിച്ചിരിക്കുന്നത്.

ഏതെങ്കിലും പാര്‍ട്ടിക്ക് സംഭാവന നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആ തുകയുടെ ഇലക്ടറല്‍ ബോണ്ടുകള്‍ ബാങ്കില്‍നിന്ന് വാങ്ങാന്‍ കഴിയുന്ന സംവിധാനമാണ് ഇലക്ടറല്‍ ബോണ്ട്. ബോണ്ട് കൈമാറുന്നതിലൂടെ തുക പാര്‍ട്ടിയുടെ അക്കൗണ്ടിലേക്ക് എത്തിക്കൊള്ളും. പണം ആര്‍ക്കാണ് സംഭാവന ചെയ്യുന്നത് എന്ന് ബോണ്ടില്‍ വ്യക്തമാക്കേണ്ടതില്ല. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ബജറ്റിലാണ് ഇത് സമ്പന്ധിച്ച പ്രഖ്യാപനം നരേന്ദ്ര മോഡി സര്‍ക്കാരില്‍ നിന്നുണ്ടായത്. ബിജെപിക്ക് ലഭിച്ച തുകയുടെ ഭൂരിഭാഗവും ഇലക്ട്രല്‍ ബോണ്ടുവഴിയാണ്. 210 കോടി രൂപയാണ് ഈ ഇനത്തില്‍ ബിജെപിക്ക് ലഭിച്ചത്. കോണ്‍ഗ്രസിന് ലഭിച്ചതാവട്ടെ 5 കോടി രൂപ മാത്രമാണ്.

 ഉറവിടം കാണിക്കാതെ ബിജെപി സമാഹാരിച്ചത് 553 കോടി; തുക, പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ലഭിച്ചതിന്റെ  നാലിരട്ടി 

ഉറവിടം വെളിപ്പെടുത്താത്ത സംഭാവനകള്‍ക്ക് പുറമെ ഉറവിടം വെളിപ്പെടുത്തിയ സംഭാവനകള്‍ ആദായ നികുതി വകുപ്പ് വേറെ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. 20,000 രൂപയ്ക്കു മുകളില്‍ ലഭിച്ച സംഭാവനയില്‍ എല്ലാ പാര്‍ട്ടികള്‍ക്കും കൂടി 467.13 കോടി രൂപയാണ് ലഭിച്ചിരിക്കുന്നത്. അതില്‍ 437 കോടി രൂപയും ലഭിച്ചത് ബിജെപിക്കാണ്.

ഉറവിടം വെളിപ്പെടുത്തുന്ന മറ്റ് വരുമാനത്തില്‍ 136.48 കോടി രൂപയാണ് എല്ലാ പാര്‍ട്ടികളും കൂടി സമാഹാരിച്ചിരിക്കുന്നത്. വസ്തു വില്‍പ്പന, അംഗങ്ങളുടെ വരിസംഖ്യ, ഡെലിഗേറ്റ് ഫീസ്, ബാങ്ക് പലിശ, പ്രസിദ്ധീകരണങ്ങളുടെ വില്‍പ്പന എന്നിവയിലൂടെയാണ് ഈ തുക നേടിയിരിക്കുന്നത്.

ഉറവിടം വെളിപ്പെടുത്തിയതും അല്ലാത്തതും ചേര്‍ന്ന് 1,027.34 കോടി രൂപയാണ് ബിജെപി ആകെ മൊത്തം സമാഹാരിച്ചിരിക്കുന്നത്. മറ്റ് പാര്‍ട്ടികളുടെ കണക്ക് വെച്ചു നോക്കുമ്പോള്‍ ബിജെപി നേടിയിരിക്കുന്നത് ഭീമമായ തുകയാണ്. കോണ്‍ഗ്രസ് 199.15 കോടി, ബിഎസ്പി 51.694 കോടി, എന്‍സിപി 8.15 കോടി, എഐടിസി 5.167 കോടി, സിപിഐ 1.55 കോടി എന്നിങ്ങനെയാണ് സ്വരൂപിച്ചത്.

വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിനായി എത്ര രൂപ ഓരോ പാര്‍ട്ടികളും ചിലവഴിക്കും എന്നതിന്റെ ഏകദേശ കണക്കു ലഭിക്കുകയാണ് എഡിആര്‍ നടത്തിയ പഠനത്തിന്റെ ലക്ഷ്യം. 1,027 കോടി രൂപയുടെ വരുമാനം നിലവില്‍ ഭരിക്കുന്ന പാര്‍ട്ടിക്കുണ്ട് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018