ELECTION 2019

സുധീരന്‍ ചാലക്കുടിയില്‍, ഉമ്മന്‍ ചാണ്ടി ഇടുക്കിയില്‍?; ഇരുവരേയും മത്സരിപ്പിക്കാനുറച്ച് ഹൈക്കമാന്‍ഡ്; ലക്ഷ്യം പരമാവധി സീറ്റ്   

മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടിയേയും വി എം സുധീരനേയും വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനുറപ്പിച്ച് എഐസിസി നേതൃത്വം. കേരളത്തില്‍ നിന്നും പരമാവധി സീറ്റുകള്‍ നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഏറ്റവും മുന്‍നിരയിലുള്ള നേതാക്കളെ രംഗത്തിറക്കാന്‍ ഹൈക്കമാന്‍ഡ് പരിശ്രമിക്കുന്നത്. വരും ദിവസങ്ങളില്‍ സുധീരനെ ചാലക്കുടി സീറ്റിലും ഉമ്മന്‍ ചാണ്ടിയെ ഇടുക്കി സീറ്റിലും മത്സരിപ്പിക്കാന്‍ ദേശീയനേതൃത്വത്തില്‍ നിന്നും കൂടുതല്‍ സമ്മര്‍ദ്ദമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

മുന്‍ മുഖ്യമന്ത്രിയേയും മുന്‍ കെപിസിസി അദ്ധ്യക്ഷനേയും മത്സരരംഗത്തിറക്കുന്നതോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മികച്ച തുടക്കം ലഭിച്ചേക്കുമെന്നതിനാല്‍ രാഹുല്‍ ഗാന്ധി തന്നെ ഇവരുടെ സ്ഥാനാര്‍ത്ഥിത്വം ആവശ്യപ്പെടുമെന്ന് ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2014 തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നഷ്ടമായ സീറ്റുകളാണ് ചാലക്കുടി, ഇടുക്കി മണ്ഡലങ്ങളിലേത്. കെപി ധനപാലനെ തൃശ്ശൂരിലേക്ക് മാറ്റി പി സി ചാക്കോയെയാണ് കോണ്‍ഗ്രസ് ചാലക്കുടിയില്‍ മത്സരിപ്പിച്ചത്. രണ്ടും പേരും പരാജയപ്പെട്ടു. കഴിഞ്ഞ വര്‍ഷം രാജ്യസഭാ പ്രവേശനം പ്രതീക്ഷിച്ച ചാക്കോയെ തഴഞ്ഞ് സീറ്റ് കേരളാ കോണ്‍ഗ്രസ് മാണിക്ക് നല്‍കി. ഇത്തവണ ലോകസ്ഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പിസി ചാക്കോ വ്യക്തമാക്കുകയും ചെയ്തു.

ഏറ്റവും ജയസാധ്യതയുള്ളതും ആശ്രയിക്കാവുന്നതുമായ പേരുകളാണ് രാഹുല്‍ ഗാന്ധിയും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നികും പരിഗണിക്കുന്നത്. തൃശൂര്‍ സ്വദേശിയായ സുധീരന്‍ ചാലക്കുടിയിലും ഉമ്മന്‍ ചാണ്ടി ഇടുക്കിയിലും ജയിക്കുമെന്ന് തന്നെയാണ് ഹൈക്കമാന്‍ഡിന്റെ പ്രതീക്ഷ. റിസേര്‍വ് ചെയ്ത് വെച്ചിരിക്കുന്ന സീറ്റുകളില്‍ മത്സരിക്കാന്‍ നേതാക്കള്‍ സമ്മതം മൂളാത്തതാണ് നേതൃത്വത്തെ കുഴക്കുന്നത്.

സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കമിടാന്‍ നാളെ രാഹുല്‍ ഗാന്ധി കൊച്ചിയില്‍ എത്തുന്നുണ്ട്. രാഹുല്‍ നേരില്‍ കൂടിക്കാഴ്ച്ച നടത്തുന്നതോടെ ഉമ്മന്‍ ചാണ്ടിയും സുധീരനും വഴങ്ങുമെന്നാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍ വിശ്വസിക്കുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018