ELECTION 2019

‘തെരഞ്ഞെടുപ്പില്‍ മോഡിയുടെ ജനവിരുദ്ധ നയത്തെ ആക്രമിക്കുക’; കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വങ്ങളോട് നിര്‍ദേശങ്ങള്‍ നല്‍കി രാഹുല്‍ ഗാന്ധി 

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോഡി സര്‍ക്കാരിന്റെ ജനവിരുദ്ധ നയത്തെ ആക്രമിക്കാന്‍ സംസ്ഥാന നേതൃത്വങ്ങളോട് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പു തന്ത്രം രൂപികരിക്കുന്നതിനും, തയ്യാറെടുപ്പുകള്‍ നടത്തുന്നതിനും വേണ്ടി ചേര്‍ന്ന യോഗത്തിലാണ് രാഹുല്‍ ഗാന്ധി ആവശ്യമുന്നയിച്ചത്.

തങ്ങള്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദമായി ചര്‍ച്ചചെയ്‌തെന്നും ഡല്‍ഹിയിലെ യോഗത്തില്‍ എത്തിച്ചേര്‍ന്ന എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും രാഹുല്‍ ഗാന്ധി യോഗത്തിന് ശേഷം ട്വിറ്ററില്‍ കുറിച്ചിരുന്നു.

കഴിഞ്ഞ ദിവസം പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ഒരുക്കങ്ങളെ കുറിച്ച് പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരോട് രാഹുല്‍ ഗാന്ധി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. അടുത്തിടെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റ പ്രിയങ്കഗാന്ധിയുടെ ആദ്യത്തെ ഔദ്യോഗിക യോഗമാണ് ഇന്ന് നടന്നത്.

രാഹുല്‍ ഗാന്ധി മുന്നോട്ടു വെച്ച ജനങ്ങളുടെ മിനിമം വേതനം ഉറപ്പ് വരുത്തുക എന്ന നയത്തിന് യോഗത്തില്‍ അംഗീകാരം ലഭിച്ചിട്ടുണ്ട്. കൂടാതെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രധാന തീരുമാനങ്ങള്‍ എടുക്കാനുള്ള സമിതിയില്‍ എത്തിച്ചേര്‍ന്ന പ്രിയങ്കാ ഗാന്ധി, ജ്യോതിരാധിത്യ സിന്ധ്യ എന്നിവരെ യോഗം സ്വാഗതം ചെയ്തു. തെരഞ്ഞെടുപ്പ് തയ്യാറെടുപ്പിനെ കുറിച്ച് ചര്‍ച്ചചെയ്യാന്‍ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മറ്റിയുടെ യോഗം അടുത്ത ദിവസം ചേരും.

രാഹുല്‍ ഗാന്ധി 2019 പൊതുതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ക്കായി കൃത്യമായ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ ജനറല്‍ സെക്രട്ടറിമാര്‍ക്കും സംസ്ഥാനത്തിന്റെ ചുമതലയുള്ളവര്‍ക്കും നല്‍കിയതായി യോഗത്തിന് ശേഷം സംഘടന ചുതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞു.

അടുത്തിടെ നടന്ന നിയമസഭതെരഞ്ഞെടുപ്പില്‍ മൂന്നു സംസ്ഥാനങ്ങളില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ഭരണം പിടിച്ചെടുത്തിരുന്നു. ഇതേ വിജയം പൊതുതെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. ഇതിനായി വിവാദമായ റഫേല്‍ കരാര്‍, കര്‍ഷകരുടെ അസ്വസ്ഥത, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളില്‍ ഊന്നി പ്രചാരണം നടത്താനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018