ELECTION 2019

കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് അഖിലേഷ്: ചിലരുടെ ലക്ഷ്യം പാര്‍ട്ടി വളര്‍ത്തല്‍, ഞങ്ങളുടെത് ബിജെപിയെ പരാജയപ്പെടുത്തല്‍, കോണ്‍ഗ്രസ് നീക്കം ബിജെപിയെ സഹായിക്കും  

ഉത്തര്‍പ്രദേശില്‍ സജീവമായി മല്‍സരിക്കാനുള്ള കോണ്‍ഗ്രസിന്റെ നീക്കം ബിജെപിയെ സഹായിക്കുമെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ദി വയര്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് സമീപനത്തെ അഖിലേഷ് യാദവ് വിമര്‍ശിച്ചത്. പ്രിയങ്കാഗാന്ധിയെയും ജോതിരാദിത്യ സിന്ധ്യയേയും യുപിയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിമാരായി നിയമിച്ചതിന് ശേഷം ഇതാദ്യമായാണ് ഇക്കാര്യത്തില്‍ അഖിലേഷ് യാദവ് പ്രതികരിക്കുന്നത്.

ചിലരുടെ താല്‍പര്യം പാര്‍ട്ടി വളര്‍ത്തുകയെന്നതാണ്. എന്നാല്‍ എസ് പി-ബി എസ് പി സഖ്യം ലക്ഷ്യമിടുന്നത് ബിജെപിയെ പരാജയപ്പെടുത്തുകയാണ്. സഖ്യത്തില്‍നിന്ന് കോണ്‍ഗ്രസിനെ ഒഴിവാക്കിയിരുന്നില്ല. രണ്ട് സീറ്റ് അവര്‍ക്ക് നീക്കി വെച്ചിട്ടുണ്ട്. എന്നാല്‍ പുതിയ ജനറല്‍ സെക്രട്ടറിമാരെ നിയമിച്ചതുവഴി സജീവമായി മല്‍സരത്തില്‍ ഏര്‍പ്പെടാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ഇത് ബിജെപിയെ സഹായിക്കുമെന്നും അഖിലേഷ് യാദവ് പറഞ്ഞു. അതേസമയം പ്രിയങ്ക രാഷ്ട്രീയത്തില്‍ വരുന്നതിനെ അദ്ദേഹം സ്വാഗതം ചെയ്യുകയും ചെയ്തു.

2017 ല്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയത് തെറ്റാണെന്ന് കരുതുന്നില്ല. ഇപ്പോഴും കോണ്‍ഗ്രസ് ഉണ്ട്. അതുകൊണ്ടാണ് അവര്‍ക്ക് രണ്ട് സീറ്റ് നല്‍കിയതെന്നും അഖിലേഷ് പറഞ്ഞു.

യുപിയില്‍ ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിനെക്കാള്‍ ശേഷി എസ് പി ബിഎസ്പി സഖ്യത്തിനാണെന്ന് സൂചിപ്പിച്ച അഖിലേഷ്, എല്ലാ സംസ്ഥാനങ്ങളിലും മുഖ്യ കക്ഷികളാണ് മോഡി സര്‍ക്കാരിനെ അധികാരത്തില്‍നിന്ന് പുറത്താക്കുന്നതിന് നേതൃത്വം നല്‍കുന്നതെന്നും സൂചിപ്പിച്ചു. ബംഗാളില്‍ മമതാ ബാനര്‍ജിയും, ആന്ധ്രയില്‍ ടിഡിപിയും ബിജെപിക്കെതിരെ ശക്തമായ നിലപാടാണ് സ്വീകരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ ബിജെപിക്കെതിരെ രാഷ്ട്രീയ സഖ്യങ്ങളും ഉണ്ടാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി അംഗീകരിക്കുമോ എന്ന ചോദ്യത്തിന് അഖിലേഷിന്റെ ഉത്തരം ഇങ്ങനെ: ഞാന്‍ ഒരു സോഷ്യലിസ്റ്റ് ആണെങ്കിലും ആര്‍ക്കാണ് സര്‍ക്കാര്‍ രൂപികരിക്കാന്‍ കഴിയുകയെന്നത് ഭാഗ്യത്തിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും.

മായവതിയെയും രാഹുലിനെയും പ്രധാനമന്ത്രിയായി അംഗീകരിക്കാന്‍ തയ്യാറാണെന്ന് സൂചിപ്പിച്ച രാഹുല്‍, ഉത്തര്‍പ്രദേശുകാരാന്‍ പ്രധാനമന്ത്രിയാകുന്നതാണ് തനിക്ക് താല്‍പര്യമെന്നും പറഞ്ഞു. എന്നാല്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് താനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018