ELECTION 2019

‘നടപ്പാക്കുന്നത് ജോസ് കെ മാണിയുടെ തന്ത്രം’; ചാഴിക്കാടനെ നിര്‍ത്തിയത് എല്‍ഡിഎഫിനെ സഹായിക്കാനെന്ന് ടി യു കുരുവിള  

ടി യു കുരുവിള
ടി യു കുരുവിള

ജോസ് കെ മാണിക്ക് എല്‍ഡിഎഫുമായുള്ള രഹസ്യബന്ധമാണ് പി ജെ ജോസഫിന് കോട്ടയം ലോക്‌സഭാ സീറ്റ് നിഷേധിക്കാന്‍ കാരണമെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ടി യു കുരുവിള. തോമസ് ചാഴിക്കാടനെ സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയത് എല്‍ഡിഎഫിനെ സഹായിക്കാനാണെന്ന് ജോസഫ് വിഭാഗത്തിന്റെ നേതാവും മുന്‍മന്ത്രിയുമായ ടി യു കുരുവിള പറഞ്ഞു.

ജോസ് കെ മാണിയാണ് ഈ തീരുമാനത്തിന് പിന്നില്‍. കഴിഞ്ഞ ദിവസം മാണി സാറിന്റെ വീട്ടില്‍ ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പി ജെ ജോസഫിന് സീറ്റ് നല്‍കാന്‍ ധാരണയായതാണ്. ആ ധാരണ തെറ്റിച്ചുകൊണ്ടാണ് ചാഴിക്കാടനെ നിര്‍ത്താന്‍ തീരുമാനിച്ചത്. ഇത് അപ്രതീക്ഷികമാണെന്നും കുരുവിള കൂട്ടിച്ചേര്‍ത്തു.

കെ എം മാണിക്ക് ഇപ്പോള്‍ സുഖമില്ലാതായിരിക്കുകയാണ്. ജോസ് കെ മാണിയുടെ തന്ത്രമാണ് ഇപ്പോള്‍ നടപ്പിലാക്കിയിരിക്കുന്നത്. കേരള കോണ്‍ഗ്രസ് പിളര്‍ന്നാലും യുഡിഎഫിനൊപ്പം ഉറച്ചുനില്‍ക്കും. മുന്‍പ് എല്‍ഡിഎഫിലേക്ക് പോകാന്‍ മാണി വിഭാഗം തുനിഞ്ഞപ്പോള്‍ പിജെ ജോസഫാണ് പിടിച്ചുനിര്‍ത്തിയതെന്നും ടി യു കുരുവിള വ്യക്തമാക്കി.

പിജെ ജോസഫിന് ലോക്‌സഭാ സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കോഴിക്കോട്ട് ജില്ലാ ജനറല്‍ സെക്രട്ടറി പി എം ജോര്‍ജ് ഇന്ന് രാവിലെ രാജിവെച്ചിരുന്നു. രണ്ടു പ്രാവശ്യം നിയമസഭാ തെരഞ്ഞെടുപ്പില്‍ തോല്‍വി നേരിട്ടയാളെ തന്നെ സ്ഥാനാര്‍ഥിയാക്കിത് സിപിഐഎമ്മിനെ സഹായിക്കാനാണെന്നും കെ എം മാണിയുടെ പേരിലുള്ള അഴിമതി കേസും മകന്‍ ജോസ് കെ മാണിയുടെ പേരിലുള്ള സരിത കേസും ഒതുക്കി തീര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും പറഞ്ഞു കൊണ്ടായിരുന്നു പി എം ജോര്‍ജിന്റെ രാജി.

കോട്ടയത്ത് മത്സരിക്കാന്‍ താല്‍പ്പര്യം അറിയിച്ച പി ജെ ജോസഫിനെ തള്ളി തോമസ് ചാഴികാടനെ കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥിയായി പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. നാടകീയമായ രംഗങ്ങള്‍ക്കും കൂടിയാലോചനകള്‍ക്കും ശേഷമായിരുന്നു തോമസ് ചാഴികാടന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം. ഇതിനിടെ മുന്നോട്ടുള്ള കാര്യങ്ങള്‍ പ്രഖ്യാപിക്കുന്നതിനായി പി ജെ ജോസഫ് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. അല്‍പസമയത്തിനകം അദ്ദേഹം മാധ്യമങ്ങളെ കാണുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കോട്ടയത്ത് വിമതനായി മത്സരിക്കാനുള്ള നീക്കമാണ് പി ജെ ജോസഫ് നടത്തുന്നതെന്നാണ് സൂചന.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018