FACEBOOK

വ്യാജ വാര്‍ത്തകള്‍ നിലനില്‍പ്പിന് തന്നെ ഭീഷണി; ഒന്നിച്ച് പൊരുതാന്‍ കൈകോര്‍ത്ത് ഗൂഗിള്‍, ഫേസ്ബുക്ക്, ട്വിറ്റര്‍ 

തെരഞ്ഞെടുപ്പ് വാര്‍ത്തകളില്‍ കൃത്യമായ നിരീക്ഷണം. ഇന്ത്യയിലെ ജനങ്ങള്‍ വ്യാപകമായി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്ന് ബിബിസിയുടെ പഠന റിപ്പോര്‍ട്ട്.

വ്യാജ വാര്‍ത്തകള്‍ക്കെതിരെ ഒന്നിച്ച് പൊരുതാന്‍ ടെക് ഭീമന്മാര്‍. ഗൂഗിളും, ഫേസ്ബുക്കും, ട്വിറ്ററുമാണ് വ്യാജ വാര്‍ത്തകള്‍ക്കെതിരെ ഒന്നിച്ച് പൊരുതുമെന്ന് അറിയിച്ചിരിക്കുന്നത്. ഇന്ത്യയിലെ ജനങ്ങള്‍ വ്യാപകമായി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം ബിബിസിയുടെ പഠന റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. ഫേസ്ബുക്കിന്റെ നിലനില്‍പ്പിന് തന്നെ ഇത് ഭീഷണിയാകുന്നെന്ന് ഫേസ്ബുക്ക് അധികൃതര്‍ വ്യക്തമാക്കിയത്. വ്യാജ വാര്‍ത്തകളെ നേരിടുന്നതിനായി ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ തന്നെ രൂപികരിച്ചിട്ടുണ്ട്.

അടുത്തിടെയാണ് വ്യാജ വാര്‍ത്തകളെയും, ദുരുപയോഗത്തെയും തടയുന്നതിനായി വാര്‍ റൂ മുകള്‍ക്ക് ഫേസ്ബുക്ക് രൂപം നല്‍കിയത്. കലിഫോര്‍ണിയയിലെ മെന്‍ലോ പാര്‍ക്കിലാണ് ആദ്യ വാര്‍ റൂം നിലവില്‍ വന്നിരിക്കുന്നത്. ബ്രസീലിലെ പൊതു തെരഞ്ഞെടുപ്പും യുഎസിലെ മധ്യപാദ തെരഞ്ഞെടുപ്പും മുന്നില്‍ക്കണ്ടാണ് വാര്‍ റൂം അടിയന്തരമായി സജ്ജമാക്കാന്‍ ഫേസ്ബുക്ക് തീരുമാനിച്ചത്. വ്യാജവാര്‍ത്തകള്‍ക്ക് പുറമേ, വിദ്വേഷ പ്രസംഗങ്ങളും അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പോസ്റ്റുകളും വാര്‍ റൂം അംഗങ്ങള്‍ കണ്ടെത്തി നീക്കം ചെയ്യും. രണ്ട് വര്‍ഷത്തെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമാണ് വാര്‍ റൂം സാങ്കേതിക വിദ്യയെന്നും ഫേസ്ബുക്ക് സുരക്ഷിതമാക്കുന്നതിനായി സാങ്കേതിക വിദ്യയും ആളുകളും ഒരുപോലെ അധ്വാനിക്കുന്നുണ്ടെന്നും കമ്പനി അറിയിച്ചു.

ലോകത്തെവിടെ നിന്നും അപ്ലോഡ് ചെയ്യപ്പെടുന്ന വിവരങ്ങള്‍ പരിശോധിക്കുന്നതിനായി വിദഗ്ധരെ നിയമിക്കുന്നതിലൂടെ കൃത്യസമയത്ത് ശരിയായ വിവരങ്ങള്‍ പുറത്ത് വിടാന്‍ കഴിയുമെന്നാണ് വാര്‍ റൂമുകളിലൂടെ കമ്പനി പ്രതീക്ഷിക്കുന്നത്. വാര്‍ റൂമുകളില്‍ ജോലി ചെയ്യുന്നവരെ സഹായിക്കുന്നതിനായി സേഫ്റ്റി ആന്റ് സെക്യുരിറ്റി വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന 20,000ത്തോളം ജീവനക്കാരുമുണ്ടാകും. തെരഞ്ഞെടുപ്പ് വാര്‍ത്തകളില്‍ കൃത്യമായ നിരീക്ഷണം ഉണ്ടായിരിക്കുമെന്നും വോട്ട് ചെയ്യുന്നതില്‍ നിന്നും ജനങ്ങളെ പിന്തിരിപ്പിക്കുന്നതും, വിദേശ ഇടപെടലുള്ളതും കമ്പനി പോളിസിക്കെതിരായ വിവരങ്ങളും അതത് സമയങ്ങളില്‍ നീക്കം ചെയ്യുമെന്നും ഫേസ്ബുക്ക് വ്യക്തമാക്കിയിട്ടുണ്ട്. സമൂഹ മാധ്യമം എന്ന നിലയില്‍ ഫേസ്ബുക്ക് സമൂഹ നന്മ ലക്ഷ്യമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്.

ഫേസ്ബുക്ക് വഴി വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നത് ഫേസ്ബുക്കിന്റെ നൈതികതയ്ക്ക് എതിരാണ്. സഭ്യതയ്ക്ക് നിരക്കാത്ത തരത്തിലുള്ള ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവച്ചാല്‍ നിമിഷങ്ങള്‍ക്കകം ഫേസ്ബുക്കില്‍ നിന്നും നീക്കം ചെയ്യും. എന്നാല്‍ ഏതെങ്കിലും ഒരു രാഷ്ട്രീയ കക്ഷികളുടെ പ്രചരണമാണെന്ന് ആരെങ്കിലും അഭിപ്രായപ്പെട്ടാല്‍ കൂടുതല്‍ ആലോചിച്ച ശേഷമേ നടപടി എടുക്കൂകയുള്ളു. 
മനീഷ് ഖാന്‍ദൂരി ഫേസ്ബുക്ക് ന്യൂസ് പാര്‍ട്‌നര്‍ഷിപ്‌സ് തലവന്‍ 

ഫേസ്ബുക്കിനെ കൂടാതെ ട്വിറ്റര്‍, ഗൂഗിള്‍ കമ്പനികളുടെ പ്രതിനിധികളും വ്യാജ വാര്‍ത്തയെക്കെതിരെ പ്രതികരണം അറിയിച്ചു. വ്യാജ വാര്‍ത്ത ഏതെന്ന് കണ്ടെത്താനും, അവയുടെ ആധികാരികത സ്ഥിരീകരിക്കാനും പ്രയാസമാണ്. അതിനാല്‍ വ്യാജ വാര്‍ത്തകള്‍ സ്ഥിരീകരിക്കാന്‍ ചില മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. വാര്‍ത്തയുടെ വസ്തുതകള്‍ പരിശോധിക്കാന്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുകയാണ് നിലവില്‍ ചെയ്യുന്നതെന്ന് ഗൂഗിള്‍ ന്യൂസ് വക്താവ് ഐറിന്‍ ജെയ് ലിയു പറഞ്ഞു.

വ്യാജ വാര്‍ത്തകളെ എങ്ങിനെ നിയന്ത്രിക്കുമെന്ന ചോദ്യത്തിന് കൃത്യമായ പരിശീലനത്തിലുടെ പരിഹരിക്കാനാകും എന്നാണ് ഐറിന്‍ ജെയ് ലിയു പറഞ്ഞത്. ഇതിന് വേണ്ടി ഗൂഗിളിന്റെ നേതൃത്വത്തില്‍ പരീശിലന പദ്ധതി രൂപികരിച്ചിട്ടുണ്ട്. ഇതിലൂടെ പ്രാദേശിക ഭാഷയിലടക്കമുള്ള 8000 മാധ്യമ പ്രവര്‍ത്തകരെ പരിശീലിപ്പിക്കാനാകും. 1000 മാധ്യമ പ്രവര്‍ത്തകരെ നിലവില്‍ ഈ പദ്ധതിയിലൂടെ പരിശീലിപ്പിച്ചു കഴിഞ്ഞെന്നും ഐറിന്‍ ജെയ് ലിയു പറഞ്ഞു. ഏത് വാര്‍ത്തയാണ്, ശരി ഏത് വാര്‍ത്തയാണ് തെറ്റ് എന്നത് സംബന്ധിച്ച് ഏതെങ്കിലും ഒരു സ്ഥാപനം തീരുമാനം എടുക്കുക എന്നത് പ്രയാസമാണെന്ന് ട്വിറ്ററിന്റെ സുരക്ഷ വിഭാഗം മേധാവി വിജയ ഗാഡേ പറഞ്ഞു.

വ്യാജ വാര്‍ത്തകളെ പിടിക്കാന്‍ 'ഇഫി കോഷ്യന്റ്' എന്ന വെബ് ടൂള്‍ അമേരിക്കയിലെ മിഷിഗണ്‍ യൂണിവേഴ്സിറ്റി ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്തിരുന്നു. ഫേസ്ബുക്കും ട്വിറ്ററുമാണ് ഇതിന്റെ ഉപയോക്താക്കള്‍. ഒരോ ദിവസവും നിരവധി വ്യാജ വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയിലൂടെ ദിവസവും പ്രചരിക്കുന്നത്. ഇതിന് തടയിടാനാണ് ഇപ്പോള്‍ പുതിയ വെബ് ടൂള്‍ അവതരിപ്പിച്ചിരിക്കുന്നത്. ന്യൂസ്വിപ്, മീഡിയ ബയാസ്/ഫാക്ട് ചെക്കര്‍ എന്നീ സോഷ്യല്‍ മീഡിയ ട്രാക്കിങ് സ്ഥാപനങ്ങളുമായി സഹകരിച്ചാണ് 'ഇഫി കോഷ്യന്റ്' വ്യാജ വാര്‍ത്തകള്‍ കണ്ടെത്തുക. ഫേസ്ബുക്കിലും ട്വിറ്ററിലും പ്രചരിക്കുന്ന ആയിരക്കണക്കിന് വെബ്സൈറ്റുകളുടെ യുആര്‍എല്‍ ന്യൂസ്വിപ് ദിവസേന വേര്‍തിരിച്ചെടുക്കുന്നുണ്ട്. ന്യൂസ്വിപും മീഡിയ ബയാസ്/ഫാക്ട് ചെക്കറും ഇരു സോഷ്യല്‍ മീഡിയയിലുമുള്ള 5000ത്തോളം വെബ് സൈറ്റുകള്‍ ഇഫി കോഷ്യന്റിന് കൈമാറും.

ഇഫി കോഷ്യന്റ് ഈ യുആര്‍എല്ലുകള്‍ വേര്‍തിരിച്ചെടുത്ത് ഉപയോക്താക്കള്‍ക്ക് വിവിധ ഗ്രൂപ്പുകളായി നല്‍കും. വിശ്വസനീയമായ വാര്‍ത്തകള്‍, വലത്-ഇടത് വിമര്‍ശനങ്ങള്‍, വ്യാജം എന്നിവയെല്ലാം ഇഫി കോഷ്യന്റ് വ്യക്തമാക്കും. 2016 അമേരിക്കന്‍ തെരഞ്ഞെടുപ്പിന് വ്യാജ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചതിനു പിന്നാലെയാണ് ഇത്തരത്തിലൊരു ടൂള്‍ വികസിപ്പിച്ചത്. വിദ്വേഷ പ്രചാരണത്തിലേക്കുള്ള ആള്‍ക്കൂട്ടകൊലപാതകങ്ങള്‍ അടുത്തിടെ രാജ്യത്ത് വര്‍ധിച്ചിരുന്നു. ഇത് നിയന്ത്രിക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിന് സാധിക്കാത്തിനെതിരെ നിശിത വിമര്‍ശനങ്ങള്‍ പലകോണുകളില്‍നിന്നുണ്ടായി. സുപ്രീം കോടതി പോലും സര്‍ക്കാര്‍ നടപടികള്‍ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018