FACEBOOK

ഫേസ്ബുക്കില്‍ ചെലവഴിക്കുന്ന സമയം കണ്ടുപിടിക്കാം! ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്ന സമയവും സെറ്റ് ചെയ്യാം; ഫീച്ചര്‍ അവതരിപ്പിച്ചു 

ആപ്പിളിന്റെ ഒഎസ് അപ്‌ഡേറ്റില്‍ ഫോണ്‍ എത്ര സമയം ഉപയോഗിക്കുന്നു എന്നത് സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്ന ഫീച്ചര്‍ അവതരിപ്പിച്ചിരുന്നു.

ഓരോരുത്തരും ഒരു ദിവസം എത്ര സമയം ഫേസ്ബുക്കില്‍ ചെലവഴിക്കുന്നു എന്നതു കണ്ടെത്താന്‍ പുതിയൊരു സംവിധാനവുമായി ഫേസ്ബുക്ക്. ഇതിനായി 'യുവര്‍ ടൈം ഓണ്‍ ഫേസ്ബുക്ക്' എന്നൊരു സംവിധാനമാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. എത്ര സമയം ഒരു ദിവസം ഫേസ്ബുക്കില്‍ ചെലവഴിക്കുന്നുവെന്ന് ഇതിലൂടെ കൃത്യം മനസ്സിലാക്കാന്‍ സാധിക്കുന്നു.

ഫേസ്ബുക്കില്‍ ചെലവഴിക്കുന്ന സമയം കണ്ടുപിടിക്കാം! ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്ന സമയവും സെറ്റ് ചെയ്യാം; ഫീച്ചര്‍ അവതരിപ്പിച്ചു 

എത്ര നേരം ഉപയോഗിച്ചു എന്ന് മനസ്സിലാക്കുന്നതിനൊപ്പം, ഓരോ ദിവസവും നിശ്ചിതസമയം മാത്രമേ ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നുള്ളൂ എങ്കില്‍ ഡാഷ്‌ബോര്‍ഡില്‍ അലെര്‍ട് വച്ച് സമയം നിജപ്പെടുത്താനും പുതിയ സംവിധാനത്തിലൂടെ സാധിക്കും. ഒരുപാട് സമയം ഫേസ്ബുക്കില്‍ ചെലവഴിക്കുന്നതിനു പിന്നില്‍ ഫീഡില്‍ വരുന്ന പോസ്റ്റുകളുടെ അതിപ്രസരമാണെന്നുണ്ടെങ്കില്‍ ഫീഡില്‍ ആരുടെയൊക്കെ പോസ്റ്റുകളും അപ്‌ഡേറ്റുകളും വരണമെന്നത് നിയന്ത്രിക്കാനും സംവിധാനമുണ്ട്.

നേരത്തെ വിവിധ പേജുകളും ഫീഡുകളും അണ്‍ഫോളോ (UNFOLLOW) ചെയ്യുക എന്നത് കഠിനമായിരുന്നെങ്കില്‍ പുതിയ ഇന്റര്‍ഫെയ്‌സില്‍ ഫേസ്ബുക്ക് അതു ലളിതമാക്കിയിട്ടുണ്ട്. ഫീഡിന്റെ വലിപ്പം കുറയ്ക്കാന്‍ പേജുകള്‍ അണ്‍ഫോളോ ചെയ്യണമെങ്കില്‍ പേജ് ഐകണില്‍ ക്ലിക്ക് ചെയ്താല്‍ മാത്രം മതി. അടുത്ത ഫേസ്ബുക്ക് അപ്‌ഡേറ്റില്‍ നിങ്ങളുടെ മൊബൈല്‍ ആപ്പില്‍ ഇത് ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. അടുത്തിടെ ആപ്പിളിന്റെ ഒഎസ് അപ്‌ഡേറ്റില്‍ ഫോണ്‍ എത്ര സമയം ഉപയോഗിക്കുന്നു എന്നത് സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്ന ഫീച്ചര്‍ അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫേസ്ബുക്കും ഉപയോക്താവിനെ സമയം ഓര്‍മ്മിപ്പിക്കാന്‍ ഒരുങ്ങുന്ന സംവിധാനം അവതരിപ്പിക്കുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018